മാതാ അമൃതാനന്ദമയിയും ഹോളി ഹെല്ലും

ഞാനൊരു തുറന്ന പുസ്തകമാണ് –
അത്ര കോടികള്‍ എനിക്കുണ്ടായിരുന്നെങ്കില്‍ , ഈ ലോകത്തിലെ, ഇന്ത്യയിലെ ദാരിദ്രമാക്കെ ഇല്ലാതാക്കാമായിരുന്നു. എന്റെ ആഗ്രഹം അങ്ങനെയാണ്. തന്റെ ബുദ്ധിക്കു ദഹിക്കുന്നതെന്താണ്, തന്റെ കാഴ്ചപ്പാടെന്താണ്, അതു മാത്രമാണ് ശരി. ഇതാണ് പലരുടേയും ചിന്ത. കാഴ്ചയുണ്ട്, കാഴ്ചപ്പാടില്ല എന്നതാണ് സ്ഥിതി. എന്നെ ആരും സേവിക്കാന്‍ പറയുന്നില്ല. ഞാനാണ് എല്ലാവരേയും സേവിക്കുന്നത്. ഈശ്വരനെ വിശ്വസിക്കണമെന്ന് ഞാന്‍ പറയുന്നില്ല. ഈശ്വരനുണ്ടൊ എന്നല്ല, ദു:ഖിക്കുന്ന മനുഷ്യനുണ്ടോ? ആ ദു:ഖത്തെ എങ്ങനെ നിവര്‍ത്തി വരുത്താന്‍ പറ്റും. അത് ചെയ്താല്‍ അവരുടെ കാല്‍ അമ്മ കഴുകാം. ആശ്രമം സമാധാനത്തിന്റെ കേന്ദ്രമാണ്. ആത്മസമര്‍പ്പണത്തിലും നിസ്വാര്‍ത്ഥ സേവനത്തിലും സ്‌നേഹത്തിലുമാണെന്റെ വിശ്വാസം. ആരൊക്കെയോ എന്തൊക്കെയോ വിളമ്പി മതവികാരം ഇളക്കിവിട്ടിട്ട്, അങ്ങോട്ടും ഇങ്ങോട്ടും ഗുസ്തിയുണ്ടാക്കി, യുദ്ധം തന്നെ പുറപ്പെടുവിക്കാന്‍ ഇരിക്കുകയാണ്. —മാതാ അമൃതാനന്ദമയീ ദേവി –> തുടര്‍ന്ന് വായിക്കുക

=============

ഗേയ്‌ലേ! നിങ്ങള്‍ എന്ത്‌കൊണ്ടാണ് ആശ്രമ ജീവിതം ഉപേക്ഷിച്ച്‌പോയതെന്ന് നന്നായി അറിയാം
ഗേയ്‌ലേ! നിങ്ങള്‍ സത്യത്തില്‍ എന്ത്‌കൊണ്ടാണ് ആശ്രമ ജീവിതവും സന്യാസജീവിതവും ഉപേക്ഷിച്ച്‌പോയതെന്ന് നിങ്ങള്‍ക്കും നന്നായി അറിയാം, എനിക്കും നന്നായി അറിയാം, മറ്റുചിലര്‍ക്കും നന്നായി അറിയാം. അമ്മയുടെ ഒരു അമേരിക്കന്‍ ഭക്തനുമായി നിങ്ങള്‍ പ്രേമത്തിലായിരുന്നു. നിങ്ങള്‍ പോയശേഷം അദ്ദേഹം അമ്മയോട് നേരിട്ട് പറഞ്ഞതാണിത്. ഭയന്നുപോയ അദ്ദേഹം, നിങ്ങള്‍ അയച്ച ഇമെയിലുകള്‍ അമ്മയെ കാണിക്കുകവരെ ചെയ്തു. നിങ്ങള്‍ സ്വന്തം പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ട് ലോകം മുഴുവന്‍ യാത്രചെയ്യാന്‍ ആഗ്രഹിച്ചു. എന്നോടും മറ്റു പലരോടും നിങ്ങള്‍ ഈ ആഗ്രഹം പലവട്ടം പ്രകടിപ്പിച്ചിരുന്നു. ഇത്തരം ആഗ്രഹങ്ങളുമായാണ് നിങ്ങള്‍ ആശ്രമം വിട്ടത്. നിങ്ങളുടെ സ്വന്തം കുറ്റങ്ങളും കുറവുകളും ബലഹീനതകളും നിങ്ങള്‍ അമ്മയില്‍ ആരോപിച്ചു. നിങ്ങളുടെ മനസ്സ് അമ്മയോടുള്ള പക പകകൊണ്ട് നിറഞ്ഞിരിക്കുന്നു. സ്വീഡനില്‍വച്ച്, നിങ്ങള്‍ സ്വയം മുന്‍കൈയെടുത്ത് അമ്മയെ വള്ളത്തില്‍ കയറ്റി ആഴമുള്ള ജലപരപ്പിലേക്ക് സ്വയം തുഴഞ്ഞുകൊണ്ടുപോയി മറിച്ചിട്ട സംഭവം ഞങ്ങള്‍ പലരും കൃത്യമായി ഓര്‍ക്കുന്നു. — ലക്ഷ്മി–>തുടര്‍ന്ന് വായിക്കുക

=============


Extract of the arguments and the realities​: Holy Hell exposed. download this book for free

=============
സത്യത്തെ തമസ്‌കരിക്കുന്ന അസത്യപ്രചാരണം — ശുഭാമൃത 
ആശ്രമം വിട്ട് പോയ ശേഷം ഗെയില്‍ അമ്മയേയും പ്രസ്ഥാനത്തേയും പറ്റി നുണക്കഥകള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയപ്പോഴും, അവര്‍ എന്തുകൊണ്ടാണ് വിട്ടുപോയത് എന്ന് അമ്മ ലോകത്തിന്റെ മുമ്പില്‍ തുറന്ന് കാട്ടിയില്ല. കാരണം ജനങ്ങളുടെ ദൃഷ്ടിയില്‍ ഗെയില്‍ മോശക്കാരിയായി മാറുന്നത് അമ്മയ്ക്കിഷ്ടമില്ലായിരുന്നു. നിര്‍ഭാഗ്യവശാല്‍, അമ്മയുടെ ഈ കാരുണ്യപൂര്‍ണ്ണ ഹൃദയം ഗെയിൽ ഒരിക്കലും കണ്ടില്ല.
തന്റെ ജീവിതവും അനുഭവങ്ങളും സത്യസന്ധമായി പങ്കുവയ്ക്കുന്നതിന് വേണ്ടിയാണ് ഗെയ്‌ലിന്റെ പുസ്തകമെങ്കില്‍, എന്തുകൊണ്ട് ഈ പ്രധാനസംഭവം വിട്ടുകളഞ്ഞു. സത്യത്തെ തമസ്‌കരിക്കുന്നതിലൂടെയുള്ള അസത്യപ്രചാരണമാണിത് എന്ന് വ്യക്തമാണ്.
ഇതുപോലെ തന്നെ, ഗെയില്‍ മറ്റൊരു കാര്യവും ഒന്നും സൂചിപ്പിക്കാതെ വിട്ടുകളഞ്ഞിട്ടുണ്ട്  മറ്റൊരു പുരുഷനെ താന്‍ വിവാഹം കഴിച്ചതും വിവാഹമോചനം നേടിയതും. അവര്‍ ആശ്രമം വിട്ടുപോയി കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന ഇക്കാര്യം, ഈയിടെയാണ് ഞാന്‍ അറിഞ്ഞത്. – ശുഭാമൃത –> തുടര്‍ന്ന് വായിക്കുക

=============

വ്യക്തിത്വവൈകല്യവും വിഷാദരോഗവും ഒരു ഒരു അജണ്ടയും – നീലു 
അവര്‍ പോയപ്പോള്‍ അവരോട് വളരെയധികം അനുഭാവം പ്രകടിപ്പിച്ചവര്‍, അവരെ പുസ്തകമെഴുതാനും പ്രസിദ്ധീകരിക്കാനും പ്രോത്സാഹിപ്പിച്ചു കാണും, അതാണ് കരണീയം എന്നു ബോധ്യപ്പെടുത്തിക്കാണും, എന്നാണെനിക്കു തോന്നുന്നത്. അവരില്‍ ചിലര്‍, ഗുരുവിനെ സംബന്ധിച്ച വിഷയങ്ങളില്‍ നിഷേധാത്മക നിലപാടുകള്‍ പ്രസിദ്ധീകരിച്ചിട്ടുളളവരാണ്. എളുപ്പം വളക്കാവുന്ന അവസ്ഥയിലാണ് ഗെയില്‍ എന്നു കണ്ട്, ഒരുപക്ഷെ, അവസരം മുതലാക്കാന്‍ അവര്‍ മുതിര്‍ന്നതാകണം; അങ്ങനെ പുസ്തകം പ്രചരിപ്പിച്ചതാകണം. ഇത്തരം ചില ആശയങ്ങള്‍ പുസ്തകത്തിന്റെ അവസാനത്തില്‍ ഗെയില്‍ ഉദ്ധരിക്കുന്നുണ്ട്. ഒരു അജണ്ട നടപ്പിലാക്കാനുളള ഉദ്ദേശ്യം ഇതിന്റെ പിന്നിലുണ്ടെന്ന് വ്യക്തമാണ്. – സ്വാമി പരമാത്മാനന്ദ പുരി –> തുടര്‍ന്ന് വായിക്കുക

=============

അമ്മ പറയുന്നതില്‍ എനിക്ക് വിശ്വാസമില്ല. 
കാരണം, എനിക്കു നിന്നെ ഇഷ്ടമല്ല. എനിക്ക് ഒരിക്കലും നിന്നെ ഇഷ്ടമാവുകയുമില്ല.” ഞാന്‍ ആകെ തളര്‍ന്നു പോയി. കാരണം, എനിക്ക് ഉള്ളിന്റെയുള്ളില്‍ ഈ ഐക്യവും താളലയവും അനുഭവമായിരുന്നുവെങ്കിലും – ഗെയ്‌ലിനോടൊത്ത് ഭാവിയില്‍ വസിക്കുന്നതിനെ ചുറ്റിപ്പറ്റിയുള്ള ഭയാശങ്കകള്‍. ഞങ്ങള്‍ ഇരുവരും മാത്രമായിരുന്നല്ലൊ അമ്മയെ പരിചരിക്കുന്ന ജോലി പങ്കു വെച്ചിരുന്നവര്‍! എന്റെ യാതന കണ്ട് അപ്പോള്‍ അമ്മ എന്നില്‍ ഇരട്ടി സ്‌നേഹം ചൊരിയാന്‍ തുടങ്ങും.  ഇത് ഗെയ്‌ലിനെ ചൊടിപ്പിക്കുമായിരുന്നു.  അപ്പോള്‍ അതിനുള്ള വില ഞാന്‍ നല്‍കേണ്ടതായും വരുമായിരുന്നു. — രുക്മിണി –> തുടര്‍ന്ന് വായിക്കുക

=============

ഗെയ്‌ലിന് വട്ടാണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നോ? 
ഏതാണ്ടു 13 വര്‍ഷം മുമ്പു കേട്ട ആ വസ്തുതകളിലൊക്കെ ഇപ്പോള്‍ ധാരാളം മായം ചേര്‍ത്തിരിക്കുന്നു. യഥാര്‍ത്ഥസംഭവകഥ നല്ല വില്‍പ്പനചരക്കാകില്ലല്ലൊ? അപവാദങ്ങള്‍ കലര്‍ത്തിയാല്‍ നല്ല ഒന്നാന്തരം കഥ ലഭിക്കും. വളരെ വേട്ടയാടപ്പെട്ട ഒരു ഇരയും സൃഷ്ടിക്കപ്പെടും. ഒരു ലോകത്തിന്റെ സിംഹാസനത്തില്‍ ആയിരുന്നവരായിരുന്നു അവര്‍. അധികാരസമ്പന്നയായ ഒരു രാജ്ഞി. പക്ഷെ, പുറംലോകത്തിലേക്കു വന്നപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത, തനിക്കു താന്‍ മാത്രമായ ഒരു സാധാരണക്കാരിയായി തീര്‍ന്നു അവര്‍. ഈ യാഥാര്‍ത്ഥ്യം അല്പസമയം കൊണ്ട് അവരെ നിരാശയാക്കി. തേളിനെപോലെയുള്ള ആ നാവ് അതിന്റെ യഥാര്‍ത്ഥ ദുഷ്പ്രവണത പ്രകടിപ്പിക്കാന്‍ തുടങ്ങി.
അല്പ സത്യങ്ങളോടൊപ്പം നുണ തുന്നിച്ചേര്‍ക്കുന്ന തന്ത്രമാണ് അമ്മയേയും ആശ്രമത്തേയും കരിവാരിത്തേക്കുന്നതിനായി അവര്‍ ഉപയോഗിച്ചിരിക്കുന്നത്.

അവര്‍ക്ക് സ്വന്തം പെറ്റമ്മയില്‍ നിന്നും സഹോദരന്മാരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെയെല്ലാം അമ്മയിലും സ്വാമിമാരിലും പ്രക്ഷേപിക്കുകയാണ് ചെയ്തത്.

ഗെയിൽ അമ്മയുടെ മുറിയില്‍ കഴിയാറില്ല. പൊതുവേദികളില്‍ മാത്രമേ അമ്മയോടൊപ്പം പ്രത്യക്ഷപ്പെടാറുള്ളു. തന്നോട് ആര്‍ക്കും സഹാനുഭൂതിയില്ല എന്ന പരാതിയായിരുന്നു ഗെയ്‌ലിനു് എപ്പോഴും.

തന്റെ വികലമായ മാനസികനിലയില്‍ നിന്ന് ലോകത്തെ വിക്ഷിച്ചു കൊണ്ട് എഴുത്തു തുടരുന്പോള്‍ അവര്‍ കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ തുടങ്ങുന്നു. അവര്‍ നുണകള്‍ നെയ്തു കൂട്ടുന്പോള്‍, ഞങ്ങള്‍ ഒരുമിച്ചു പങ്കിട്ട നല്ല കാലങ്ങളെല്ലാം നിരര്‍ത്ഥങ്ങളായിത്തീരുന്നതായി അനുഭവപ്പെടുന്നു. ഇതു് അത്യന്തം ദുഃഖകരമാണ്. ഞാനൊരു ചേച്ചിയെപ്പോലെ കണ്ട് ധാരാളം സുന്ദരാനുഭൂതികള്‍ പങ്കിട്ട ഒരള്‍ക്ക് ഇതു സംഭവിച്ചതു കാണുന്പോള്‍ വളരെ ദുഃഖം തോന്നുന്നു.
— രജിത–>തുടര്‍ന്ന് വായിക്കുക

=============

പരദൂഷണം ഇഷ്ടപ്പെടുന്നവരെ പുസ്തകം നിരാശപ്പെടുത്തില്ല
ഗായത്രി കാണുന്നത് മിക്കവാറും തന്റെ അസൂയയുടെയും അരക്ഷിതബോധത്തിന്റെയും കണ്ണടയിലൂടെയാണ്. പുസ്തകം വസ്തുനിഷ്ഠമായി വായിക്കുന്ന ഒരാള്‍ക്ക് ഈ നിര്‍ണ്ണയത്തിലെത്താതിരിക്കാന്‍ പറ്റില്ല തന്നെ. താന്‍ സത്യത്തെ മിഥ്യയായി ആവിഷ്‌ക്കരിച്ചിട്ടുണ്ടാകാം എന്ന് ഗായത്രി തന്നെ പുസ്തകത്തില്‍ ഏറ്റു പറയുന്നുണ്ട്.

ഗായത്രിയുടെ പല സമര്‍ഥകരും അമ്മയെപ്പറ്റിയും ആശ്രമത്തെപ്പറ്റിയും അടിസ്ഥാനരഹിതമായ അപവാദങ്ങള്‍ പരത്തുന്നതില്‍ എടുത്തചാട്ടം കാണിച്ചിരിക്കുകയാണ്. അമ്മ ചെയ്തതും, അന്യരെ കൊണ്ടു ചെയ്യിക്കുന്നതുമായ വളരെ വ്യക്തമായി കാണാന്‍ കഴിയുന്ന നന്മകളെയൊക്കെ അവര്‍ കണ്ടില്ലെന്നു നടക്കുകയാണ്. അമ്മയെ വിമര്‍ശിക്കുന്നതില്‍ അവര്‍ക്ക് എന്തൊരാനന്ദമാണ്! അമ്മയുടെ കളങ്കരഹിതമായ കീര്‍ത്തി തങ്ങളുടെതന്നെ പോരായ്മകള്‍ തങ്ങളെത്തന്നെ കുത്തിനോവിക്കുന്നതിന്റെ അനുഭവം അവര്‍ക്കു കൂടുതല്‍ തീവ്രമായി പകര്‍ന്നു നല്‍കുന്നുണ്ടെന്നു തോന്നുന്നു.

തന്റെ സൗഖ്യപ്രാപ്തിക്കുള്ള മുഖ്യമായ ഒരു ഉപായമായിട്ടാണ് താന്‍ ഈ പുസ്തകമെഴുതുന്നതെന്ന് ഗായത്രി പ്രസ്താവിക്കുന്നു. അവര്‍ സ്വന്തം കഥയെ ‘ഇപ്പോള്‍’ എങ്ങനെ വീക്ഷിക്കാന്‍ ആഗ്രഹിക്കുന്നുവോ, അതിനനുസരിച്ചാണ് പുസ്തകത്തില്‍ അവര്‍ സ്വന്തം കഥ വര്‍ണ്ണിച്ചിരിക്കുന്നത്. അവര്‍ അവനവനെത്തന്നെ പുതുതായി കണ്ടെത്തുന്നു. തന്റെ കൗണ്‍സിലര്‍ തന്റെ കൗണ്‍സിലിങിന്റെ ഭാഗമായി സൂചനകള്‍ നല്‍കുന്നത് വരെ, അവര്‍ക്ക് താന്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് ഓര്‍മ്മയില്ലായിരുന്നു. ശക്തയും ബുദ്ധിമതിയുമായ ഗെയില്‍ എന്ന ഒരു പാശ്ചാത്യവനിതയുടെ കഥയാണത്. ശാലീനയും ആത്മസമര്‍പ്പണശീലയുമായ ഗായത്രിയെന്ന ഭക്തയുടെ കഥയല്ല. — ജേയ് കമ്മിംഗ്–>തുടര്‍ന്ന് വായിക്കുക

=============

അഭിപ്രായങ്ങള്‍
  1. Balu Sugathan പറയുക:

    Thanx swamy. we are always with you…., my Asram & my Amma…

  2. MANOJ പറയുക:

    Sanyasam is not an easy task and to reach that supreme level you have to forget yours self. Any one not only Gayatri, lets write whatever about amma ,nothing going to affect AMMA, because we are here to give our JEEVAN to amma. Also my humble request to all doesn’t take all this as very serious. This is as amma thought us the MAYA. Take any MAHA GURUS in the world all went through theses type of MAYAS. We know who are GOD AND GURU..OUR BELOWED AMMA
    MANOJ manojtaj@sify.com

  3. bindu udayappan പറയുക:

    I know Amma for past 15 years..I don’t have such a feeling that Amma deposit such a big amount in swiz bank ..for what purpose she do so? Did she manage a home for her own ? Y these channels not go behind the container money? Only with money Amma can do her service …Amma not inviting anybody to stay with her if someone went out y don’t she make this argument s at that time? Amma didn’t ask anybody to believe her she insist us to love everyone and help the helpless ….

  4. Jayakumar PM പറയുക:

    നമ്മുടെ ശത്രു – നമ്മുടേത് മാത്രമായ നിലവിളിക്കുന്ന ധൗർബല്ല്യം, നമ്മുടെ ഭീരുത്വം, നമ്മുടെ സ്വാർത്ഥത, നമ്മുടെ ആത്മ വഞ്ചന , ദീർഖവീക്ഷനമില്ലാത്ത ഹൃസ്വവീക്ഷനമുള്ള നമ്മുടെ അതിഭാവുകത്വം ഇതൊക്കെയാണ്.” നമുക്കില്ലാതെപോയതും മറ്റുള്ളവർക്കൊപ്പം നേടിയെടുക്കെണ്ടതും കരുത്തു മാത്രമാണ് ശാരീരികമായ കരുത്ത് മാനസികമായ കരുത്ത് സന്മാര്ഗത്തിന്റെ കരുത്ത് സർവോപരി ആത്മാവിന്റെ കരുത്ത്. നമുക്ക് ശക്തി കൈവന്നുവെങ്കിൽ സ്വാഭാവികമായും അനായാസമായും മറ്റുള്ളകാര്യങ്ങലെല്ലാം തന്നെ നമ്മിലേക്ക് ഒഴുകിയെത്തും ” —– മഹര്ഷി അരവിന്ദൻ

    യഥാർത്ഥത്തിൽ ഒരു സന്യാസിക്ക് ഉദാഹരണമായിട്ട് നമുക്ക് മഹാഭാരതത്തിൽ നിന്ന് ചൂണ്ടിക്കാണിക്കാവുന്നത് വ്യസനെയോ വസിഷ്ഠനേയോ അല്ല ഭഗവാൻ ശ്രീ കൃഷ്ണനെ തന്നെയാണ്. ഭഗവാനാണ് യഥാർത്ഥ സന്യാസി. കാവിയില്ല , സന്യാസത്തിന്റെ പ്രകടമായ ബാഹ്യചിന്ഹങ്ങൾ ഒന്നുമില്ലാതെ ജീവിച്ചു കാണിച്ച പരിപൂർണ സന്യാസിയാണ് ഭഗവാൻ. ഏതു സമയത്തും കരമ രംഗത്ത് വ്യാപൃതനായി തൻറെ സർവശക്തികളും പ്രപഞ്ച നിലനിൽപ്പിന് വേണ്ടി ഉപയോഗിച്ചുകൊണ്ട് സർവ ആധാര കേന്ദ്രമായും സർവ ധാരക ശക്തിയായും ജീവിതത്തിന്റെ നടുക്ക് അഗ്നിശിലപോലെ വെളിച്ചം വിതറിക്കൊണ്ട് അത്യന്തം ത്യാഗപൂർണമായ ഒരു സ്ഥിതപ്രജ്ഞനായി നിൽക്കുന്നു ഭഗവാൻ.

    കത്തിയെരിയുന്ന ജീവിത പ്രശ്നങ്ങളുടെ ശമിക്കാത്ത ജ്വാലകൾക്ക് നടുവിൽ വെന്തടിയുന്ന പരസഹശ്രങ്ങൾക്ക് സമാശ്വാസവുമായി കർമ ഫലത്തിൽ അനാസക്തനായി, പ്രവർത്തിയിൽ ആലസ്യമില്ലാതെ, ഒന്നിലും സന്തുഷ്ടിയും അസന്തുഷ്ടിയും ഇല്ലാതെ , മാനാവമാനങ്ങൾ ബാധിക്കാതെ , പുണ്യ പാപങ്ങൾക്ക് അതീതനായി പ്രത്യക്ഷപ്പെടുന്ന കർമ കുശലതയുടെ ധർമ പ്രയോഗ വിജ്ഞനാണ് യഥാർത്ഥ സന്യാസി. പരിപൂർണമായ സ്വാർത്ഥതാ നിരാസമാണ് സന്യാസം. തന്റെ സമസ്ത കർമങ്ങളും നിസ്വാർത്ഥനായി ലോക മംഗളത്തിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുക എന്നതാണ് ത്യാഗം. ഇത് കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും രാജ്യത്തിനും ജനതക്കും അനുവർത്തിച്ച് ലോകാനന്ദം സാക്ഷാത്കരിക്കാൻ സാധിക്കും. ഭാരതത്തിന്റെ സന്യാസ സങ്കൽപം സ്വസ്ഥവും ശാന്തവും മംഗള കരവുമായ ഒരു ലോക വ്യവസ്ഥിതി ലക്ഷ്യം വച്ചുകൊണ്ടുള്ള സമഗ്ര ദർശനമാണ്.

    ഇന്നത്തെ നമ്മുടെ രാഷ്ട്രീയത്തിൽ സ്വന്തം കൈപ്പിടിയിൽ നിന്ന് അധികാരം വഴുതി പോകാതിരിക്കാൻ പരസ്പരം കൊലവിളി നടത്തുന്ന ഭരണ നേതാക്കന്മാർ, മത, ജാതീയ , പ്രത്യയശാസ്ത്ര കോമരങ്ങൾക്കിടയിൽ, ഒരമ്മയെങ്കിലും ഉണ്ടെന്നുള്ളതാണ് ആശ്വാസം. അത് കാണാതെ പോയതാണ് പൂർവ ശിഷ്യക്ക്‌ പിണഞ്ഞ അബദ്ധവും .

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )