ഗെയ്‌ലിന്റെ ‘ശിക്ഷണ’ങ്ങളിലൂടെ എനിക്കുണ്ടായ ഒതുക്കലും ബുദ്ധിമുട്ടലുകളും

Posted: ഫെബ്രുവരി 20, 2014 in malayalam


ഗെയിൽ ട്രെഡ്‌വെലിനെ ഓര്‍ക്കുമ്പോള്‍ –
ഗായത്രിയെക്കുറിച്ച് അനുവിന്റെ സ്മരണകള്‍.
—————

എന്റെ പേര് അനു. 1987 പാലോ ആല്‍ടോവില്‍ വച്ച് ഞങ്ങളുടെ അടുത്ത കുടുംബ സുഹൃത്തക്കളുടെ വീട്ടില്‍ വച്ചാണ് ഞാന്‍ അമ്മയെ ആദ്യം കണ്ടത്. എനിക്കും എന്റെ സഹോദരിക്കും അപ്പോള്‍ തന്നെ അമ്മയെ ഇഷ്ടപ്പെട്ടു. വിശിഷ്യ, അമ്മയുടെ ഭജനകള്‍. ഞങ്ങള്‍ അമ്മയോടൊപ്പം യാത്ര ചെയ്യാന്‍ ആഗ്രഹിച്ചു. ഈ ആദ്യ കാലങ്ങള്‍ പ്രത്യേകതയുള്ളവയായായിരുന്നു. കാരണം, ഞങ്ങള്‍ ചെറിയ കുട്ടികളായിരുന്നു; അമ്മയോട് കൂടെ, അമ്മയുടെ മുതിര്‍ന്ന സന്യാസി ശിഷ്യന്മാരോടൊപ്പം വളര്‍ന്ന് വരുന്ന ചെറിയ കുട്ടികള്‍. അന്നാണ് ഞാന്‍ ഗെയിൽ ട്രെഡ്‌വാളിനെ പരിചയപ്പെടുന്നത്. 1988-ല്‍ ഞങ്ങളുടെ കുടുംബം ആദ്യമായി അമ്മയെ വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ എനിക്ക് ഗെയ്‌ലിന്റെ വ്യക്തിത്വം ചെറുതായി ഒന്ന് മനസ്സിലായി. അവര്‍ നല്ല ചുണയും തീഷ്ണതയും കുട്ടികളോട് പോലും മേല്‍ക്കോയ്മ ഉള്ളവരായിരുന്നു. പക്ഷപാതം കാണിക്കാന്‍ ഒരു മടിയും ഇല്ലാത്തവരായിരുന്നു. പല പെണ്‍കുട്ടികളുടേയും ജീവിതചര്യകളുടെ മേല്‍ നിയന്ത്രണമുണ്ടായിരുന്ന ഒരു മാഫിയ ബോസിനെപ്പോലെയായിരുന്ന അവരെ ‘ഗായത്രി അക്ക’ എന്നാണ് വിളിച്ചിരുന്നത്. അവരുടെ ഉപദ്രവകരമായ നിയന്ത്രണത്തില്‍ ഞാനും സഹോദരിയും അകപ്പെടുമെന്ന് അപ്പോള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

1992 – ല്‍ അമ്മയുടെ മൂന്ന് മാസത്തെ അമേരിക്ക-യൂറോപ്പ് യാത്രയില്‍ ഞങ്ങള്‍ പങ്കു ചേര്‍ന്നു. അതൊരു ആദ്ധ്യാത്മിക സാഹസികതയായിരുന്നു. അത് ഞങ്ങള്‍ക്ക് ഗെയ്‌ലുമായി കൂടുതല്‍ അടുക്കാന്‍ ഇട നല്കി. ഞങ്ങള്‍ എവിടെ വസിക്കണം എന്ത് ചെയ്യണം എന്നെല്ലാം അവരാണ് തീരുമാനിച്ചിരുന്നത്. അവ പലപ്പോഴും തികച്ചും പക്ഷപാതപരമായിരുന്നു. ങ്ങള്‍ക്ക് വേലപ്പണികള്‍ തന്ന് അവര്‍ രസിക്കുമായിരുന്നു”മടിച്ചികളെ അടുക്കള വൃത്തിയാക്ക്” എന്നിങ്ങനെയെല്ലാം. പാത്രം തുടയ്ക്കുന്ന തുണികൊണ്ട് പിന്നില്‍ നിന്ന് എന്നെ തല്ലിക്കൊണ്ടേയിരിക്കും. ഞങ്ങളീ ജോലികള്‍ നല്ല ഭാവത്തില്‍ സ്വീകരിച്ചു. ഞങ്ങള്‍ക്ക് അച്ചടക്കം വളരാന്‍ സഹായിക്കുമെന്ന ഭാവത്തില്‍. പക്ഷേ കാലം പോകുന്തോറും അവരുടെ വ്യക്തിത്വം കൂടുതല്‍ താമസികവും കുത്സിതവുമായിക്കൊണ്ടിരുന്നു. അവരുടെ സമീപത്ത് നില്ക്കുക ഭീതിദമായി. ഈ പരിവര്‍ത്തനത്തോടൊപ്പം തന്നെ , അവര്‍ ഒരു സ്വനിര്‍മ്മിത ഉപജാപവൃന്തത്തെ കൂടെ വച്ച്‌കൊണ്ട് നടക്കാനും തുടങ്ങി. എന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഒരു അനുകൂല കര്‍ണ്ണവും തന്നെ അഭിനന്ദിച്ച് തഴുകാന്‍ ഒരു കരവുമുണ്ടെന്ന് ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു. ‘നിങ്ങള്‍ ബഹിഷ്‌കൃതരാണെ’ന്ന് ഞങ്ങളെ ബോദ്ധ്യപ്പെടുത്തി അവര്‍ അതില്‍ ആനന്ദിച്ചു. ഞങ്ങള്‍ കീഴടങ്ങുകയും ഏറാന്‍ മൂളിയും കഴിയേണ്ടവരാണെന്ന് അവര്‍ എപ്പോഴും ഞങ്ങളെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരുന്നു.

ആദ്യകാലത്തെ ഒരു ടൂറില്‍ ബോര്‍ഡോവില്‍ നടന്ന ഒരു സംഭവം ഓര്‍മ്മവരുന്നു. ദേവീഭാവരാത്രിയില്‍ ദീര്‍ഘമായ ഒരു തബലവായനക്ക് ശേഷം ഞാന്‍ എണീറ്റ സമയം. മുതിര്‍ന്ന സന്ന്യാസി ശിഷ്യന്മാരുടെ ഭജനയ്ക്ക് കുറേ മണിക്കൂറുകള്‍ തബല വായ്ച്ചതിന് ശേഷമാണ് ഞാന്‍ എണീറ്റത്. പെട്ടെന്ന് ഗെയിൽ ഒരു ഭജന സെഷന്‍ നയിക്കാന്‍ തീരുമാനിച്ചു. എന്നോട് അതില്‍ തബല വായിക്കാന്‍ ആവശ്യപ്പെട്ടു. ആവരുടെ സെഷന്‍ സവിശേഷമായി കരുതിയിരുന്ന എനിക്ക്, അവരോടൊപ്പം തബല വായിക്കുന്നത് ഒരു ബഹുമതിയായിട്ടാണ് തോന്നിയിരുന്നത്. എനിക്ക് ഒന്ന് നടുനിവര്‍ക്കാനും ടോയ്‌ലെറ്റില്‍ പോയിവരാനും ഞാന്‍ അവരുടെ അനുവാദം തേടി. അവരുടെ വ്യക്തിത്വം പെട്ടെന്ന് അമര്‍ഷം നിറഞ്ഞതായി : ”നിനക്ക് നിന്റെ മാറിടം മുറിച്ച് മാറ്റി ഒരു ആണ്‍കുട്ടിയെപോലെ നടന്നുകൂടെ”. എന്തായാലും നീ സ്വാമിമാര്‍ക്ക് സഹായം ചെയ്യുന്നുണ്ടല്ലോ. നീ അവരുടെ ചന്തി നക്ക്!” അവര്‍ കടുപ്പിച്ച് തിരിഞ്ഞ് നടന്നു. ഒരു ഇളം ടീനേജ് ബാലികയായിരുന്ന എനിക്ക് ഇതൊക്കെ പുത്തരിയായിരുന്നു. ഞാന്‍ വിരണ്ട് പോയി. ഞാന്‍ അടുത്തുള്ള സൂര്യകാന്തി തോട്ടത്തിലേക്ക് ഓടി. അവിടെ കരഞ്ഞ്‌കൊണ്ടിരുന്നു. ഏറ്റവും അധികം വേദനിപ്പിക്കുവാന്‍ എന്താണ് പറയേണ്ടതെന്ന് അവര്‍ക്ക് കൃത്യമായി അറിയാമെന്ന് തോന്നുന്നു. ഇങ്ങനെ നികൃഷ്ടമായി പെരുമാറി എന്നേയും മറ്റു പലരേയും അവര്‍ കരയിപ്പിച്ച ധാരാളം സംഭവങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. അശ്ലീല ചുവയുള്ളതും ശപിക്കുന്നതുമായ വാക്കുകള്‍ ഉപയോഗിച്ച് സംസാരിക്കുന്ന ഒരു രീതിയുണ്ട്, അവര്‍ക്ക്. ഭാഷയില്‍, ശരീര ഭാഗങ്ങളെ പരാമര്‍ശിക്കല്‍ അവര്‍ക്കൊരു ഹരമായിരുന്നു. പക്ഷേ താന്‍ നിഷ്‌കളങ്കയും പരിശുദ്ധയുമാണെന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്യുമായിരുന്നു. അമ്മയുടെ അടുത്ത സന്യാസിനി എന്ന് കരുതി ഞങ്ങള്‍ ബഹുമാനിച്ചിരുന്നെങ്കിലും, ഒരു സന്യാസിനിയെപ്പോലെയല്ല മദ്യപിച്ച നാവികനെപ്പോലെയാണ് സംസാരിച്ചിരുന്നത്.

വര്‍ഷങ്ങള്‍ കടന്ന് പോകുന്നതിനനുസരിച്ച് ഒരു കാര്യം വ്യക്തമായിക്കൊണ്ടിരുന്നു അവര്‍ അകലുകയാണെന്ന കാര്യം . അവര്‍ അമ്മയെ നിന്ദിക്കാനും ആശ്രമത്തെപ്പറ്റി കുത്സിതമായി സംസാരിക്കാനും തുടങ്ങി. മുതിര്‍ന്ന സന്ന്യാസിമാരേയും തന്റെ ചുറ്റുമുള്ളവരേയും ‘തന്തയില്ലാത്തവന്‍’ , ‘പട്ടി’ എന്നെല്ലാം അവര്‍ വിളിക്കുമായിരുന്നു. 1996ല്‍പാരീസിന്റെ ഹൃദയഭാഗത്ത് അമ്മയുടെ സംഘവുമൊത്ത് വസിക്കുമ്പോള്‍ നടന്ന സംഭവം. അവിടെവച്ച് ഗെയിൽ അനാദരപൂര്‍വ്വം തന്റെ കാലുകള്‍ കൊണ്ട് ഒരു മുതിര്‍ന്ന സ്വാമിയുടെ ശ്രദ്ധ പിടിച്ച് പറ്റുവാന്‍ ശ്രമിക്കുകയുണ്ടായി. ഭാരതീയസംസ്‌കൃതി ഉള്‍ക്കൊണ്ടിട്ടുണ്ടെന്ന് സ്വയം അഭിമാനിക്കുന്ന ഒരാള്‍, താന്‍ ചെയ്യുന്ന ഈ പ്രവൃത്തി എത്ര നിന്ദ്യമാണെന്ന് അറിയണമായിരുന്നു. ഈ കുത്സിതത്വം അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമായി അംഗീകരിച്ച് ഞങ്ങള്‍ ഒരിക്കലും അതിനെ ചോദ്യം ചെയ്തില്ല. 1996 -ല്‍ എന്റെ ഒരു സുഹൃത്ത് ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമത്തിലെ നവാഗതര്‍ക്കുള്ള ഒരു മീറ്റിങ്ങില്‍ ഗെയിൽ എത്ര നിന്ദ്യവും കുത്സിതവുമായിട്ടാണ് പെരുമാറിയതെന്ന് അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. അമ്മയുടെ ഏറ്റവുമടുത്ത സ്വാമിനിയുടെ ആദ്ധ്യത്മിക ‘ഉപദേശങ്ങള്‍’ വായിച്ചിട്ടുണ്ടായിരുന്ന ആ നവാഗതര്‍ മുഴുവന്‍ അവരുടെ ഇരുണ്ട വശം കണ്ട് ഭയക്കുകയും അന്തം വിടുകയും ചെയ്തു. അതൃപ്തയായിരുന്നുവെങ്കിലും അവര്‍ തന്റെ അധികാരങ്ങളെ ആര്‍ത്തിയോടെ കെട്ടിപിടിച്ച് എല്ലാം നിയന്ത്രിക്കുന്നത് തുടര്‍ന്നു.

അവരുടെ ”മഹത്തായ രക്ഷപ്പെടലി”ന് ദിവസങ്ങള്‍ മുന്പ് 1999ല്‍ നവംബറിലാണ് എനിക്ക് ഏറ്റവും ഭികരമായ അനുഭവം ഉണ്ടായത്. സാന്റമണില്‍ വച്ച് ഗെയ്‌ലിന് പിറന്നാള്‍ സമ്മാനം വാങ്ങാനായി (അതൊരു വിരോധാഭാസം തന്നെ) ഞാന്‍ എന്റെ ഒരു സുഹൃത്തിനോടൊപ്പം അടുത്തുള്ള ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് തിരിച്ചു. ഞങ്ങള്‍ക്ക് അവിടെയെത്താന്‍ പറ്റിയില്ല. കാരണം, ഞങ്ങളുടെ കാര്‍ ഒരു അപകടത്തില്‍പ്പെടുകയുണ്ടായി. ഭാഗ്യത്തിന് എന്നെ അത്യാഹിത മുറിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. പക്ഷേ എന്റെ കഴുത്ത് മരവിച്ചുപോയി. കുറച്ച് ദിവസങ്ങള്‍ കഴുത്ത് അനക്കാന്‍ പറ്റിയില്ല. ഒരുദിവസം ഞാന്‍ സ്ലീപ്പിങ്ങ് ബാഗില്‍ കിടന്നുറങ്ങുകയായിരുന്നു സാൻ റമോണ്‍ ആശ്രമത്തില്‍. വരാന്തയില്‍ നിന്ന് അവരുടെ അലര്‍ച്ച എനിക്ക് കേള്‍ക്കാറായി. എന്റെ തലയ്ക്ക് തൊട്ടടുത്ത് കാല്‍കൊണ്ട് ആഞ്ഞുചവിട്ടിക്കൊണ്ട് അവര്‍ ഉച്ചത്തില്‍ പറഞ്ഞു: ”മടിച്ചികളേ എണീക്ക്!” എനിക്ക് കഴുത്ത് അനക്കാന്‍ വയ്യാത്തതിനാല്‍ ഞാന്‍ ശരിക്കും ഭയന്നുപോയി. പക്ഷേ എന്നെ ഭയചകിതയാക്കിക്കൊണ്ട് അവര്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നെ കാല്‍കൊണ്ട് തട്ടാന്‍ തുടങ്ങി. ഞാന്‍ യാചിച്ചു: ”ദയവ്‌ചെയ്ത് അരുത്! എനിക്ക് കഴുത്ത് അനക്കാന്‍ വയ്യ.” അവര്‍ അല്പം പോലും കൂസല്‍ കാട്ടിയില്ല. ദയയുടെ കാര്യമാകട്ടെ പറയാതിരിക്കുകയാണ് ഭേദം. ഞാന്‍ സ്വയം രക്ഷപ്പെടാന്‍ കഴിയാതെ വേദനകൊണ്ട് പുളഞ്ഞു. അവര്‍ക്ക് ഇതൊരു തമാശയായിരുന്നു. അവരുടെ തന്റെ ആസ്‌ടേലിയന്‍ ശൈലിയില്‍ അവര്‍ പരിഹാസപുര്‍വ്വം ചോദിച്ചു: ”നിനക്ക് അനക്കാന്‍ വയ്യ ! അല്ലേ?” ഇതിലും കഷ്ടം മറ്റൊന്നായിരുന്നു. എന്നെ ആദ്യമായി അമ്മയുമായി പരിചയപ്പെടുത്തിയ എന്റെ രണ്ട് അടുത്ത സുഹൃത്തുക്കള്‍ ഇതെല്ലാം കണ്ട്‌കൊണ്ട് അടുത്ത് നില്പുണ്ടായിരുന്നു. ഗെയിൽ ‍ എന്നെ ദ്രോഹിക്കുന്നത് കണ്ടിട്ടും അവര്‍ അത് ഒഴിവാക്കാനായി ഒന്നും ചെയ്യുകയോ പറയുകയോ ഉണ്ടായില്ല. അവര്‍ മൂവരും ചേര്‍ന്ന് കൈയ്യും കോര്‍ത്ത് മുറിയില്‍ നിന്ന് പോവുകയാണ് ഉണ്ടായത്. ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വച്ചിരുന്നവര്‍ എന്നോട് ഇങ്ങനെ പെരുമാറുന്നത് വളരെ വേദനാജനകമായിരുന്നു. വ്രണിതയും പീഠിതയുമായ എന്നെ അവിടെയിട്ടിട്ട് അവര്‍ പോയപ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. ഗെയ്‌ലിന്റെ പിന്നാലെ ഇവരും ആശ്രമം വിട്ടുപോവുകയാണ് ഉണ്ടായത്. തന്റെ പദ്ധതിയുടെ ഭാഗമായി തന്നെ സേവിക്കാനും സ്തുതിക്കാനുമായി ഗെയിൽ നിയോഗിച്ച ഉപജാപകവൃന്ദത്തിലെ അംഗങ്ങളായിരുന്ന അവരുടെ മനസ്സും ഗെയിൽ വിഷലിപ്തമാക്കിയിരുന്നു.

പക്ഷേ അമ്മയോടെ നിഷ്‌കര്‍ഷയോടെ പരിചരിക്കുന്ന ലഷ്മിയക്കയായിരുന്നു, തന്റെ തിരക്കുകള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കുമിടയില്‍, അന്ന് എനിക്ക് വസ്ര്തങ്ങള്‍ കഴുകി ഉണക്കി മടക്കി തന്നത്. ശുഭാപ്തി വിശ്വാസത്തിലും ശരിയായ മനോഭാവത്തിലും എങ്ങിനെ നിലകൊള്ളണമെന്ന് ആ അനുഭവം എന്നെ പഠിപ്പിച്ചു. അമ്മയോട് അടുത്ത് നില്ക്കുന്ന രണ്ട്‌പേര്‍ – ഒരാള്‍ വളരെ സ്‌നേഹശീലയും കാരു ണ്യവതിയും; മറ്റേയാള്‍ വളരെ കുത്സിത ഭാവക്കാരിയും വിദ്വേഷശീലയും ക്രൂരയും.

2001ല്‍ അമ്മയ്ക്ക് എതിരെ തികച്ചും ഭോഷത്തം നിറഞ്ഞ ആരോപണങ്ങള്‍ അടങ്ങിയ ഒരു ഇമെയില്‍ എനിക്ക് കിട്ടി ഗെയ്‌ലിന്റെ അടുത്ത വൃത്തങ്ങളില്‍ നിന്ന്. എന്റെ വിശ്വാസം തകര്‍ക്കാനും എന്നെ അമ്മയില്‍ നിന്ന് അകറ്റാനുമായിരുന്നു അവരുടെ ശ്രമം. പക്ഷേ തങ്ങളുടെ പേര് ചേര്‍ക്കാന്‍ അവര്‍ക്ക് തന്റേറമില്ലാതെയായിരുന്നു. എനിക്ക് അവരെ എളുപ്പം തിരിച്ചറിയാന്‍ കഴിഞ്ഞു. ആവരുടെ വ്യക്തിത്വവൈകല്യവും നുണകള്‍ പ്രചരിപ്പിക്കാന്‍ ഏതറ്റവുംവരേയും പോകാനുള്ള മടിയില്ലായ്മയും എന്നെ അത്ഭുതപ്പെടുത്തി. അവര്‍ വിട്ടുപോയ്കഴിഞ്ഞസ്ഥിതിക്ക് എന്നെ വെറുതെ വിട്ടുകൂടെ?

അവരുടെ കഠിന പ്രയത്‌നങ്ങള്‍ തിരിച്ചടിച്ചു; ഒരു ചലനവും സൃഷ്ടിക്കാതെ നിഷ്ഫലമായി. ഇപ്പോഴും നിഷ്ഫലമാകുന്നു. എന്റെ അനുഭവമാണ് എന്റെ ഗുരു. ലോകത്തിന് നന്മയൊന്നും നല്കാനില്ലാത്തവര്‍ എന്നെ ‘രക്ഷിക്കാന്‍’ വരണ്ട. എന്റെ സ്‌ക്കൂള്‍ കാലഘട്ടത്തില്‍ ഞാന്‍ പഠിച്ച , വിന്‍സ് റ്റണ്‍ ചര്‍ച്ചിലിന്റെ ഒരു ഉദ്ധരണി എനിക്ക് ഓര്‍മ്മവരികയാണ്: ”സത്യം വിവാദങ്ങള്‍ക്ക് അതീതമാണ്. വിദ്വേഷം അതിനെ ആക്രമിച്ചേക്കാം. അജ്ഞാനം അതിനെ അവഹേളിച്ചേക്കാം. പക്ഷേ ആത്യന്തികമായി അത് നില നില്ക്കുകതന്നെ ചെയ്യുന്നു.”

എന്റെ ഇത്തരം മുറിവുകള്‍ ഉണക്കിയത്, അമ്മ പഠിപ്പിച്ച ക്ഷമയുടേയും സ്‌നേഹത്തിന്റേയും പാഠങ്ങള്‍ മാത്രമാണ്. അമ്മയും സ്വാമിമാരും ഞങ്ങളില്‍ തികഞ്ഞ സ്‌നേഹവും കാരുണ്യവും കാട്ടിയിരുന്നു. ആദ്യ കാലങ്ങളില്‍, യൂറോപ്പിലെ ചില നഗരങ്ങളില്‍ ഞങ്ങള്‍ക്ക് തണുത്ത് വിറങ്ങലിച്ച താമസ സൗകര്യങ്ങള്‍ ലഭിച്ചിരുന്നപ്പോൾ അമ്മ ഞങ്ങളെ അന്വേഷിച്ച് വരുമായിരുന്നു; എന്നിട്ട് അമ്മയുടെ മുറിയിലെ ചൂടുവെള്ളത്തില്‍ കുളിക്കാന്‍ സൗകര്യം ചെയ്തു തരുമായിരുന്നു. അമ്മയുടെ മുറിയില്‍ കൊണ്ടുപോയി അവിടെ കിടത്തി ഉറക്കുകയും ചെയ്യുമായിരുന്നു. ഭൗതിക തലത്തില്‍ പോലും അമ്മ ഞങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരുന്നു.

സ്വാമിമാര്‍ എപ്പോഴും ഞങ്ങളോട് വളരെ ബഹുമാനവും സ്‌നേഹവും കാട്ടിയിരുന്നു ആശ്രമത്തെക്കുറിച്ചുള്ള ഗെയ്‌ലിന്റെ ‘പുരുഷ മേധാവിത്വമുള്ള സംഘടന’ എന്ന ആരോപണത്തെ അസ്ഥാനത്ത് ആക്കിക്കൊണ്ട് 1993 ല്‍ ചിക്കാഗോവിലെ വിശ്വമത മഹാ സമ്മേളനത്തില്‍ വച്ച് ഞാന്‍ ഗെയ്‌ലിനെ പേര് മാത്രം വച്ച് അഭിസംബോധന ചെയ്തപ്പോള്‍ മുതിര്‍ന്ന സന്യാസിയായ സ്വാമിജി എന്നെ തിരുത്തി. ഭാരയീയ സംസ്‌കാരത്തില്‍, മുതിര്‍ന്ന സഹോദരിയോടുള്ള ബഹുമാനസൂചക പദങ്ങള്‍ ചേച്ചി, അക്ക തുടങ്ങിയവ ചേര്‍ത്ത് ഉപയോഗിച്ച്‌കൊണ്ട് അവരോട് ബഹുമാനം പ്രകടിപ്പിക്കുന്നു. ഞാന്‍ ‘ഗായത്രി അക്ക’ എന്ന് വിളിച്ച് അവരെ ബഹുമാനിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പ് വരുത്തി. തബല വായിക്കാന്‍ നിയോഗിച്ച് അമ്മ എന്നെ അനുഗ്രഹിച്ചു. ലോക പര്യടനങ്ങളില്‍ തബല വായനക്കാരിലെ ആദ്യ വനിതയായി സ്വാമിമാര്‍ എന്നെ ഉള്‍ക്കൊള്ളിച്ചു. അവര്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും തിരുത്തുകയും പ്രശംസിക്കുകയും ചെയ്തു. എന്റെ സര്‍ഗ പ്രതിഭയെ പരിപോഷിപ്പിച്ചു. വിരോധാഭാസമെന്ന് പറയട്ടെ, ഏറ്റവും ഉയര്‍ന്ന സന്യാസിനിയായ ഗെയിൽആണ് താന്‍ പ്രമാണിത്തം കാണിച്ച് എന്നേയും മറ്റു പെണ്‍കുട്ടികളേയും നിരുത്സാഹപ്പെടുത്തുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നത്. സ്വാമിമാര്‍ ലാഘവവും സൗഹൃദവും ഉള്ളവരായിരുന്നു; എന്നും ഒരു ആദ്ധ്യാത്മിക പരിവേഷമുള്ളവരായിരുന്നു. പക്ഷേ ഗെയിൽ എന്നും പെണ്‍കുട്ടികളുടെ മേല്‍ താന്‍ പ്രമാണിത്തം കാണിച്ചിരുന്നു, എന്തിനോടും ആരോടും സംശയദൃഷ്ടി പുലര്‍ത്തിയിരുന്നു. ഉയര്‍ന്ന പദവിയിലുള്ള ഒരാളില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഉദാരത അവരില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല. സ്ത്രീകള്‍ക്ക് ഗെയിൽ ഒരിക്കലും ഒരു മാതൃക ആയിരുന്നില്ല. സ്ര്തീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നില കൊണ്ട ആരാധ്യ നേതാവ് അമ്മ തന്നെയായിരുന്നു. ഇദംപ്രദമമായി സ്ത്രീകളെ പൂജാദി കര്‍മ്മങ്ങള്‍ക്ക് നിയമിച്ച്‌കൊണ്ട് അമ്മ ഭാരതത്തിലെ പാരംപര്യങ്ങളെ തിരുത്തിക്കുറിച്ചു. അമ്മയുടെ സ്ഥാപനങ്ങളിലെല്ലാം സ്ത്രീകള്‍ സര്‍വ്വോന്നത പദവി വഹിക്കുന്നു. അമൃതവിദ്യാലയങ്ങളിലെ പ്രിന്‍സിപ്പാള്‍മാര്‍ സ്ത്രീകളാണ്. അമൃത യൂണിവേഴ്‌സിറ്റിയിലെ വകുപ്പുമേധാവികള്‍ സ്ത്രീകളാണ്. ഭാരതം മുഴുവന്‍ സ്ത്രീ ശാക്തീകരണത്തിനായി സ്ത്രീകള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം പകരുന്ന സംഘങ്ങള്‍ അമൃതയിലുണ്ട്. ഇങ്ങനെയുള്ള ചില സ്ത്രീകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ എനിക്ക് കിട്ടിയിട്ടുമുണ്ട്, ആഗോള വേദികളില്‍ പലതിലും. അമ്മ നടത്തിയ പ്രഭാഷണങ്ങള്‍ സ്തീകളെ സമുദ്ധരിക്കുന്നതിലും അവര്‍ക്ക് ആത്മവിശ്വാസം പകരുന്നതിലും ഊന്നല്‍ നല്കികൊണ്ടുള്ളവയാണ്. ഇത്തരം കാര്യങ്ങളുടെ പട്ടികകള്‍ വളരെനീണ്ടതാണ്. ഇതിനെ അധികം വ്യക്തമാക്കാന്‍ ശ്രമിക്കുന്നത് സൂര്യന് മെഴുകുതിരി കാട്ടുന്നത് പോലെയാണ്.

വര്‍ഷങ്ങള്‍ കടന്ന് പോകുന്നതനുസരിച്ച് ഗെയിൽ തിക്തസ്വഭാവക്കാരിയായിക്കൊണ്ടിരുന്നു എന്ന് കണ്ട് ഞാന്‍ അതീവ ദുഃഖിതയായി. ഞാന്‍ വളരെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന ഒരാളാണ് ഗെയിൽ പക്ഷേ, നമുക്കുണ്ടാകുന്ന വേദനാജനകമായ അനുഭവങ്ങളാണ്, ആത്യന്തികമായി ആഴ്ന്നിറങ്ങുകയും അവിസ്മരണീയമായിത്തീരുകയും ചെയ്യുക. ഗെയിൽ പ്രതിനിധാനം ചെയ്തിരുന്ന, സ്‌നേഹമാര്‍ഗ്ഗത്തിലെ സന്യാസിനി എന്ന ആദര്‍ശത്തോടുള്ള ആദരക സൂചകമായി ഞാന്‍ വളരെ തവണ അവരുടെ പാദം സ്പര്‍ശിച്ചിട്ടുണ്ട്. പക്ഷേ താന്‍ വരിച്ച ആദര്‍ശ വ്രതത്തെ അനുവര്‍ത്തിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു, വേഷത്തെ അപമാനിച്ചു, അന്യരെ കഷ്ടപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തു. അവരുടെ ശാന്തിക്കും സൗഖ്യത്തിനും വേണ്ടി ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. വെറുപ്പും പകയുമല്ല സ്‌നേഹമാണ് പ്രശ്‌നങ്ങള്‍ക്ക് ഉത്തരമെന്ന് അവര്‍ മനസ്സിലാക്കുമെന്ന് ആശിക്കുകയും ചെയ്യുന്നു.

ഇതെഴുതുമ്പോള്‍ ഞാന്‍ ഔദ്യോകികമായി ഒരു വിധത്തിലും അമ്മയുടെ ആശ്രമത്തിന്റെ ഭാഗമല്ല. എനിക്ക് സഞ്ചരിക്കാനായി ഒരു ആദ്ധ്യാത്മിക പാത സ്വയം തിരഞ്ഞെടുത്ത് ഞാന്‍ കഴിഞ്ഞ 22 വര്‍ഷമായി സ്വേച്ഛയാ അമ്മയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്. വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്കാനും ലോകത്തെ സ്വയം ”കണ്ട് മനസ്സിലാക്കാനും”, സ്വയം അറിഞ്ഞ് തീരുമാനങ്ങള്‍ എടുക്കാനും മാത്രമാണ് അമ്മ നിഷ്‌കര്‍ഷിച്ചത്. അമ്മ എന്റെ സര്‍ഗ്ഗപ്രതിഭയെ പരിപോഷിപ്പിച്ചു. ഞാന്‍ ഇന്ന് ഏത് വിധത്തിലുള്ള സ്വതന്ത്ര വനിതയാണോ അതായിത്തീരാന്‍ അമ്മ എനിക്ക് ശക്തി പകര്‍ന്നു. വിരോധാഭാസമെന്ന് പറയട്ടെ, ഈ സംഘടനയില്‍ നിന്ന് എനിക്കുണ്ടായ ഒതുക്കലും ബുദ്ധിമുട്ടലുകളും ഗെയ്‌ലിന്റെ ‘ശിക്ഷണ’ങ്ങളിലൂടെ വളഞ്ഞവഴിക്ക് കിട്ടിയവയായിരുന്നു.

– അനു
source: Remembering Gail Tredwell– Anu Iyer’s Memories of Gayatri

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )