ആത്മവഞ്ചന + നുണ പ്രചരണം + പര പീഠനം = ഗെയില്‍

Posted: ഫെബ്രുവരി 20, 2014 in malayalam

ഗെയില്‍ ട്രെഡ്‌വെലിനെ ഓര്‍ക്കുമ്പോള്‍ –
ഗായത്രിയെപ്പറ്റി ക്രിസ്റിയുടെ സ്മരണകള്‍
==========
പ്രണാമം . എന്റെ പേര് ക്രിസ്റി . എന്റെ കഥ പറയട്ടെ. ഗെയ്ല്‍ ട്രെഡ്‌വെല്‍(ഗായത്രി) ആശ്രമം വിട്ടുപോകുമ്പോള്‍ ഞാന്‍ ആശ്രമത്തില്‍ വസിക്കുന്നുണ്ടായിരുന്നു. അവര്‍ പോയപ്പോള്‍ അവരുടെ ഉറ്റ സുഹൃത്തുക്കള്‍, എന്തിനാണെന്ന് അറിയില്ല, എന്നെ ഉന്നമിട്ടു. അമ്മയില്‍ എനിക്കുള്ള വിശ്വാസം നശിപ്പിക്കാന്‍ ശ്രമിച്ചു. അവരോടൊപ്പം യാത്രയാകാന്‍ അക്ഷരാര്‍ത്ഥത്തില്‍ എന്നോട് കെഞ്ചി. അവര്‍ പരത്തിയ നുണകള്‍ ഭ്രാന്ത് മാത്രമായിരുന്നു. എന്നിട്ടും വിഷം പോലെ അത് എന്റെ ഉള്ളില്‍ കടന്നു. അല്പ സമയത്തേക്ക് ഞാനും അതിന് ചെവി കൊടുത്തു.അമ്മയോടൊപ്പം വര്‍ഷങ്ങള്‍ ചിലവഴിച്ച്, അമ്മയുടെ അന്യാദൃശമായ സ്‌നേഹം അനുഭവിച്ചിട്ടും അവരുടെ ജല്പനങ്ങള്‍ക്ക് ഞാന്‍ വിശ്വസിക്കാത്ത ഒരാളുടെ മിഥ്യാധാരണകളില്‍ നിന്ന് ഉടലെടുത്ത ജല്പനങ്ങള്‍ക്ക് ഒരു നിമിഷമെങ്കിലും ചെവി കൊടുത്തത് എന്ത്‌കൊണ്ടാണെന്ന് ഞാന്‍ പിന്നീട് ചിന്തിക്കാറുണ്ട്. പക്ഷേ ഞാനും സ്വന്തം ഭയങ്ങളും കുത്സിത മനോവൃത്തികളും ഉള്ള മനുഷ്യനായത് കൊണ്ട് തക്ക സമയത്ത് ആ ജല്പനങ്ങള്‍ കേട്ട് അന്ധയായി. ഞാന്‍ വിശ്വസിച്ചിരുന്ന കാര്യങ്ങളെക്കുറിച്ച്, എന്റെ ജീവിത പ്രയോജനങ്ങളെക്കുറിച്ച് എനിക്ക് ഗാഡമായി മായി ചിന്തിക്കേണ്ടി വന്നു; വിവേചിക്കേണ്ടി വന്നു. ഇന്ന് എനിക്ക് പശ്ചാത്താപമില്ല, സംശയങ്ങളില്ല. അമ്മ തന്നതിനെക്കുറിച്ചെല്ലാം നന്ദിയേയുള്ളൂ. ഇന്നുവരെയുള്ള എന്റെ ജീവിതത്തിലെ ഏറ്റവും സന്തുഷ്ടമായ കാലം കഴിഞ്ഞ 15 വര്‍ഷങ്ങളാണ്. അമ്മയുടെ പ്രസ്ഥാനത്തിന്റെ ഭാഗമാകാന്‍ എത്ര എളിയതോതിലാണെങ്കിലും സാധിച്ചത് എന്നെ സന്തുഷ്ടയും ചരിതാര്‍ത്ഥയും ആക്കുന്നു.

ആത്മവഞ്ചന ചെയ്ത് സ്വയം മെനഞ്ഞ നുണകള്‍ ചരിപ്പിക്കുകയല്ലാതെ മറ്റൊന്നും ആശ്രമം വിട്ടശേഷം ഇന്നോളം ഗെയില്‍ ചെയ്തിട്ടില്ല. അവര്‍ ഇന്ന് ഉന്നം വെക്കുന്ന നിങ്ങള്‍ക്കു വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ എഴുതുന്നത് . ഞാന്‍ എന്റെ ചില ചിന്തകളും അനുഭവങ്ങളും പങ്ക് വെക്കാം. നിങ്ങള്‍ അവരുടെ പുസ്തകം എടുക്കുകയാണെങ്കില്‍, യുക്തിയും വ്യക്തതയും വെടിയാതെ അത് വായിക്കാന്‍ ഇവ നിങ്ങളെ സഹായിച്ചേക്കും. നിങ്ങളുടെ സ്വന്തം അനുഭവങ്ങളെ മറക്കാതെ, അവയെ മാനിച്ച്‌കൊണ്ട് ആ പുസ്തകം വായിക്കാന്‍ ഇവ സഹായിച്ചേക്കും.

വൈവിധ്യമുള്ള ഓര്‍മ്മകളാണ് എനിക്ക് ഗെയ്‌ലിനെക്കുറിച്ചുള്ളത്. ചിലപ്പോള്‍ അവര്‍ ദയയും സ്‌നേഹവും കാണിക്കും; ചിലപ്പോള്‍ നികൃഷ്ടവും വ്രണപ്പെടുത്തുന്നതുമായ രീതിയില്‍ പിന്തുടരും. ഒരിക്കല്‍ സിയാറ്റില്‍ വിമാനത്താവളത്തില്‍ അമ്മയുടെ വിമാനം യാത്രയാകാന്‍ കാത്ത് ഞാന്‍ ഗെയ്‌ലുമായി സംസാരിച്ച് കൊണ്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ച് ഒരു വിഷയമൊന്നുമില്ല. അവര്‍ നല്ല മനോഭാവത്തിലായിരുന്നു; എനിക്ക് അങ്ങനെയാണ് തോന്നിയത്. ഞങ്ങളുടെ സംഭാഷണ മദ്ധ്യേ ശുദ്ധഗതിക്കരനായ ഒരു ഭക്തന്‍ വന്ന്, വിമാനം ഉടനെപോകുമെന്നും ചെക്കിങ്ങ് ഉടനെ ക്ലോസ് ചെയ്യുമെന്നും അവരെ ഭവ്യതയോടെ അറിയിച്ചു. ഓര്‍മ്മിപ്പിക്കുകയും ചെയ്തു. എന്നെ ഭയപ്പെടുത്തിക്കൊണ്ട് അമ്പരിപ്പിച്ചക്കൊണ്ട് ഗെയ്ല്‍ പെട്ടെന്ന് പൊട്ടിത്തെറിച്ചു: ”ഞാന്‍ ആരാണെന്ന് അറിയില്ലേ ? ഞാന്‍ എന്ത് ചെയ്യണമെന്ന് പറയാന്‍ നിങ്ങളാരാണ്? കടന്നു പോ എന്റെ മുന്പില്‍ നിന്ന്. എനിക്ക് തോന്നുന്പോൾ ഞാന്‍ ചെക്ക് ഇന്‍ ചെയ്യും.” ഇരട്ട വ്യക്തിത്വം തിരിച്ചറിയാനുള്ള കഴിവ് എനിക്കുണ്ടായിരുന്നെങ്കില്‍, അവരുടെ മാനസിക ആരോഗ്യത്തെക്കുറിച്ച് ഞാന്‍ അന്ന് അന്വേഷിച്ച് അറിയാന്‍ ശ്രമിച്ചേനെ. പക്ഷേ അവരെ ന്യായീകരിച്ച് ആ സംഭവം മറക്കാനാണ് ഞാന്‍ അന്ന് ശ്രമിച്ചത്.

ഇന്ന്, ഗെയിൽ തന്നെതന്നെ മാനസിക ശാരീരിക പീഠനങ്ങളുടെ ഇരയായി ചിത്രീകരിച്ചിരിക്കുന്നു എന്നതൊരു വിരോധാഭാസമാണ്. കാരണം, ഞാന്‍ കണ്ടതനുസരിച്ച് അവര്‍ മറ്റുള്ളവരെയാണ് സ്ഥിരമായി പീഠിപ്പിച്ച് കൊണ്ടിരുന്നത്. അമ്മയ്ക്ക് ഇരട്ടമുഖം ഉള്ളതായി തന്റെ പുസ്തകത്തില്‍ ചിത്രീകരിക്കുന്നുണ്ടെങ്കിലും അത് ഗെയ്‌ലിന് തന്നെയാണ് ചേരുക, അമ്മയ്ക്കല്ല. തന്നെ സഹായിക്കുകയും ആരാധിക്കുകയും ചെയ്തവരെ തിരിച്ച് മാനസികവും ശാരീരികവുമായി ഗെയില്‍ പീഠിപ്പിച്ചുകൊണ്ടിരുന്നത് അവര്‍ക്ക് എങ്ങിനെ സഹിക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് ഞാന്‍ ഉത്ക്കണ്ധപ്പെടുമായിരുന്നു. ചുറ്റുമുള്ളവരില്‍ നിന്ന് തനിക്ക് നിരന്തരം സ്‌നേഹവും പ്രശംസയും കരുതലും സ്‌നേഹവും ലഭിച്ചിരുന്നിട്ടും, അവരുടെ നിരന്തര പല്ലവി ”ആരുമെന്നെ സ്‌നേഹിക്കുന്നില്ല, ആരും എന്നെ ശ്രദ്ധിക്കുന്നില്ല, ആരും എന്നെ പരിഗണിക്കുന്നില്ല” എന്നതായിരുന്നു.

ആശ്രമം വിടുന്നതിന് ഏതാനും മാസം മുന്പ് ഗെയില്‍ പറഞ്ഞ ഒരു കാര്യം എന്നെ അത്ഭുതപ്പെടുത്തി. അമ്മയെക്കൂടാതെ ഒറ്റയ്ക്ക് അമേരിക്കയില്‍ പോയി അവിടെ സ്വന്തം പ്രോഗ്രാം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. ഈ പ്രസ്താവന എനിക്ക് വിചിത്രമായി തോന്നി. പക്ഷേ, അവര്‍ എന്തിനോ തയ്യാറെടുക്കുകയായിരുന്നുവെന്ന് അന്ന് ഞാന്‍ മനസ്സിലാക്കണമായിരുന്നു എന്ന് ഇന്ന് എനിക്ക് തോന്നുന്നു. പരിഗണനയ്ക്കും അംഗീകാരത്തിനുമുള്ള ഒടുങ്ങാത്ത തൃഷ്ണ ഒരു വൈറസ്സിനെ പോലെ അവരുടെ ഹൃദയത്തേയും മനസ്സിനേയും കാര്‍ന്ന് കാർന്ന് അവസാനം അവരെ വിഴുങ്ങിയിരിക്കണം. അവര്‍ ജീവിതത്തില്‍ ഉടനീളം ആഗ്രഹിച്ചത്, ജനങ്ങള്‍ തന്നെ ആദരിക്കണം, ആരാധിക്കണം, തന്നെ മാത്രം സ്‌നേഹിക്കണം എന്നായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നു.

താന്‍ വിട്ടുപോകുന്നത് ആശ്രമത്തിന് ഒരു ആഘാതമാകുമെന്ന് ഗെയില്‍ ചിന്തിച്ച്ക്കാണുമെന്ന് ഞാന്‍ കരുതുന്നു. എന്തൊക്കെയായാലും …. അവര്‍ ഗെയില്‍ ട്രെഡ്‌വെലാണല്ലോ ! പക്ഷേ അങ്ങനെ സംഭവിച്ചില്ല. ആവരുടെ വിട്ടുപോകല്‍ ജനങ്ങള്‍ ശാന്തമായി ഉള്‍ക്കൊള്ളുകയും താമസിയാതെ നാമെല്ലാം അവരെ മറക്കുകയും ചെയ്തു. എന്തുകൊണ്ടെന്നാല്‍ അമ്മ മൂലമാണ് നാമെല്ലാം ആശ്രമത്തില്‍ എത്തിയിരിക്കുന്നത്. അമ്മയുടെ സ്‌നേഹം ഗെയ്‌ലിന്റെ എല്ലാ കുത്സിതത്വത്തേക്കാളും പ്രഭാവശാലിയായി നിലകൊണ്ടു. അമ്മയുടെ കാരുണ്യ മാതൃകയില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാനാണ് നാമിവിടെ എത്തിയിരിക്കുന്നത്. ശ്രദ്ധിക്കപ്പെടാനുള്ള ഗെയ്‌ലിന്റെ മോഹത്തെ അടിസ്ഥാനമാക്കി ചിന്തിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും – അമ്മയില്‍ നിന്ന് ജനഹൃദയങ്ങളെ അകറ്റാനുള്ള തന്റെ പദ്ധതി പൊളിയുന്നത് കണ്ട ഗെയ്‌ലിന് എന്തായിക്കും അനുഭവപ്പെട്ടത് എന്ന കാര്യം. തന്റെ പരാജയം സ്വീകരിച്ച് സ്വന്തം ജീവിതവുമായി മുന്നോട്ട് പോകേണ്ടതിന് പകരം, ഖ്യാതി നേടാന്‍ , അംഗീകരിക്കപ്പെടാന്‍, ഓര്‍മ്മിക്കപ്പെടാന്‍ ഇനി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് ചിന്തിച്ച് ആസൂത്രിതം ചെയ്യാന്‍ അവര്‍ തുനിഞ്ഞ് കാണും.

‘റോളിങ്ങ് സ്റ്റോണ്‍’ -ല്‍ ഗെയ്‌ലിന്റെ അഭിമുഖം വായിച്ചപ്പോള്‍ സത്യത്തെ എത്ര നിര്‍ദയമായിട്ടാണ് അവര്‍ മറച്ച്‌വെക്കുന്നത് എന്ന് കണ്ട് ഞാന്‍ ആശ്ചര്യ ചകിതയായിപ്പോയി. ആശ്രമത്തില്‍ നിന്നുള്ള തന്റെ തരിച്ച് പോകലിനെക്കുറിച്ച് അവര്‍ പറയുന്നു: ”ഞങ്ങളുടെ മുറി ശൂന്യമായി മാറുന്ന നിമിഷത്തിന് വേണ്ടി ഞാന്‍ കാത്തിരുന്നു. അപ്പോള്‍ തലയില്‍ മുണ്ടിട്ട് കാറിന്റെ പിന്‍സീറ്റില്‍ തറയില്‍ ഇരുന്ന എന്നെ പുറത്തേക്ക് ഓടിച്ച് കൊണ്ടുപോയി.” അവര്‍ ഒരു കാര്‍ സ്വയം ഓടിച്ച് കൊണ്ട് പോകുന്നത് കണ്ടാല്‍ പോലും ആരും സംശയിക്കില്ലായിരുന്നു. പക്ഷേ, ഭാവനയില്‍ ജെയിംസ്‌ബോണ്ട് സിനിമയിലെ റോളിലെന്ന പോലെ ജീവിക്കുകയായിരുന്നു അവര്‍. ആവരുടെ സംശയ രോഗം അത്രയ്ക്ക് ഏറിയിരുന്നു.

ഗെയ്‌ലിന്റെ മിഥ്യാ ധാരണകള്‍, ഇത്രയും കൊല്ലംകൊണ്ട് എത്ര വളര്‍ന്ന് പന്തലിച്ചിരിക്കുന്ന എന്ന് , അവരുടെ പുസ്തകത്തിലൂടെ അറിഞ്ഞ് ഞാന്‍ അത്ഭുതപ്പെട്ടുപോയി. 14 വര്‍ഷങ്ങളായി താന്‍ പറയുന്നത് എല്ലാവരും ശ്രദ്ധിക്കാതെ അവഗണിച്ചത് മൂലം, താനിനി എന്തും ചെയ്യും, എന്തും പറയും എന്ന അവസ്ഥയായിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. തങ്ങളുടെ ജീവിതം അര്‍ത്ഥശൂന്യമായി എന്ന് അംഗീകരിക്കാന്‍ ആരും തയ്യാറാകില്ല. പക്ഷേ ഗെയിൽ ഉന്നയിക്കുന്ന ആരോപണങ്ങള്‍ ശുദ്ധ ഭോഷ്‌കാണ്; അവയോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ല. അവര്‍ സ്വയം കെട്ടുന്ന കോമാളി വേഷം കാണുന്പൊ ചിരി വരുന്നുണ്ടെങ്കിലും, പവിത്രമായതിന്മേലെല്ലാം ഒരു ചുളിപ്പുമില്ലാതെ അവര്‍ കാര്‍ക്കിച്ച് തുപ്പുന്നത് കാണുന്പോൾ എനിക്ക് കരച്ചിലും വരുന്നു.

ഗെയില്‍ എന്നില്‍ കുത്തിനിറക്കാന്‍ ശ്രമിച്ച ഭീതിയേയും ശങ്കാവിഷത്തേയും കരുതി അവരെ വെറുക്കാതിരിക്കാന്‍ എനിക്ക് വിഷമമാണ്. എന്റെ ജീവിതത്തെ നികൃഷ്ടമായി ചിത്രീകരിച്ചതിന് അവരെ ദ്വേഷിക്കാതിരിക്കാന്‍ വിഷമമാണ്. അമ്മ പഠിപ്പിച്ച ഈശ്വര പ്രേമമാര്‍ഗ്ഗത്തിന്റെ സൗന്ദര്യവും പരിശുദ്ധിയും നശിപ്പിച്ചതിന് അവരെ വെറുക്കാതിരിക്കാന്‍ വിഷമമാണ്. പക്ഷേ അവരെ വെറുക്കുന്നത് കൊണ്ട് എനിക്ക് എന്ത് കിട്ടും? അവര്‍ക്ക് എന്ത് കിട്ടും.

പൊതുജീവിതത്തില്‍ പ്രവേശിച്ച ആരുംതന്നെ വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടില്ല. വാക്ശരങ്ങള്‍ക്ക് ലക്ഷ്യമാകാതിരുന്നിട്ടില്ല, എന്ന് ഞാന്‍ വിചാരിക്കുന്നു. അതവരുടെ ജീവിതത്തിന്റെ ഭാഗമാണ്. പക്ഷേ എന്നെ സംബന്ധിച്ച അത്ഭുതമിതാണ് അമ്മയ്ക്ക് എന്ത് വന്നാലും അമ്മ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു. സ്വീകരിച്ച് കൊണ്ടേയിരിക്കുന്നു. നല്കിക്കൊണ്ടേയിരിക്കുന്നു, ക്ഷമിച്ചുകൊണ്ടേയിരിക്കുന്നു. ഈ വസ്തുത നമുക്ക് ഉള്‍ക്കൊള്ളുകയോ ഉള്‍ക്കൊള്ളതിരിക്കുകയോ ചെയ്യാം. അത് നമ്മുടെ തീരുമാനമാണ്.

source:
Remembering Gail Tredwell– Kristy’s Memories of Gayatri

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )