കുട്ടികള്‍ വേദനിക്കുന്നത് കാണുന്നത് പോലെ സന്തോഷകരമായി മറ്റൊന്നുമില്ല

Posted: ഫെബ്രുവരി 20, 2014 in malayalam

എന്റെ പേര് രാധികാ നായര്‍. എന്റെ കഥയും, അമ്മയില്‍ നിന്നും ഗെയിൽട്രെഡ്‌വെലില്‍ നിന്നും എനിക്കുണ്ടായ ജീവിതാനുഭവങ്ങളും പങ്കുവെക്കേണ്ടത് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. ഞാനും ഭര്‍ത്താവും രണ്ട് കുട്ടികളും അടങ്ങുന്ന എന്റെ കുടുംബം 1989ല്‍ അമ്മയുമായി പരിചയപ്പെട്ടതാണ്. ഞങ്ങള്‍ കഴിഞ്ഞ 21 വര്‍ഷമായി ആശ്രമത്തിലാണ് വസിക്കുന്നത്. ഗെയിൽ ട്രെഡ്‌വെല്‍ വസിച്ച അത്രയും തന്നെ കാലത്തോളം വരും ഇത്. ഞങ്ങള്‍ ആശ്രമത്തിലേക്ക് വരുമ്പോള്‍ ഞങ്ങളുടെ മക്കള്‍ ഇളം ബാല്യം കടന്നിട്ടില്ല. തുടക്കം മുതലേ ആശ്രമത്തില്‍ ഞാന്‍ ഇന്റര്‍നേഷണല്‍ ഓഫീസിലാണ് സേവ ചെയ്ത് വന്നത് ആശ്രമത്തിലേക്ക് സന്ദര്‍ശകരെ സ്വീകരിക്കുന്ന സേവ. അമ്മയുടെ എല്ലാ വിദേശയാത്രകളിലും ഞങ്ങളുടെ കുടുംബം അമ്മയെ അനുഗമിച്ചിരുന്നു. അമ്മ വസിക്കുമായിരുന്ന ഭവനത്തില്‍ തന്നെയാണ് ഞങ്ങളും വസിച്ചിരുന്നത്. അമ്മയോടും ഗെയിൽ അടക്കമുള്ള എല്ലാ സന്യാസിമാരോടും വളരെ അടുത്ത് പെരുമാറിയിരുന്നു, ഞങ്ങള്‍. പല തവണ ഗെയ്‌ലിന്റെ അതേ മുറിയില്‍ അവരോടൊപ്പമാണ് ഞാനുറങ്ങിയത്. തുറന്ന് പറയട്ടെ, ഗെയ്‌ലിന്റെ പദവി മൂലം മാത്രമാണ് ഞാന്‍ ഗെയ്‌ലിനെ ആദരിച്ചിരുന്നത്. അവര്‍ അമ്മയുടെ വലം കൈയ്യായിട്ടാണ് കാണപ്പെട്ടിരുന്നത്. അതുകൊണ്ട് ഞാന്‍ അവരെ ബഹുമാനിച്ചു. അനുസരിച്ചു. അവര്‍ക്ക് ഈ പദവി ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ അവരില്‍ നിന്ന് അകന്ന് നിന്നേനേ.

അവര്‍ ഒരു കഠോര സ്ര്തീയായിരുന്നു തിരുമറികള്‍ നടത്തുകയും വളരെയധികം മേല്‍ക്കോയ്മ എടുക്കുകയും ചെയ്യുന്നവര്‍. പലപ്പോഴും സ്വന്തം കാര്യം നേടാന്‍ അവര്‍ എന്നെ ഉപയോഗിച്ചു. അവര്‍ ആരെയെങ്കിലും വഴക്ക് പറയാന്‍ എന്നെ നിയോഗിക്കും, പിന്നെ തക്കത്തിന് എന്റെ മേല്‍ ഉത്തരവാദിത്വം എല്ലാം കെട്ടിവച്ച് കൈകഴുകും. ഇത്തരം സന്ദര്‍ഭങ്ങള്‍ മൂലം ഞാന്‍ കഷ്ടത്തിലാകും. ഇങ്ങനെ ധാരാളം തവണ ഉണ്ടായിട്ടുണ്ട്. പക്ഷേ ആദ്യമൊക്കെ അവരില്‍ പല സദ്ഗുണങ്ങളുമുണ്ടായിരുന്നു ഞാന്‍ ജീവിതത്തില്‍ കൊണ്ടുവരാന്‍ കൊതിച്ചിരുന്ന സദ്ഗുണങ്ങള്‍. 1990 കളുടെ ആരംഭത്തില്‍ അവര്‍ വളരെ സമര്‍പ്പിതയും കഠിന അദ്ധ്വാനിയും കര്‍മ്മത്തില്‍ ആത്മാര്‍ത്ഥതയും ഉള്ളവരായിരുന്നു. പക്ഷേ അവരുടെ കുത്സിത മനോഭാവം മേല്‍ക്കൈ നേടുകയും ഈ സദ്ഗുണങ്ങള്‍ പോലും മങ്ങി അവസാനം തീര്‍ത്തും ഇല്ലാതാവുകയും ചെയ്തു. അവരുമായി പലകാര്യങ്ങളും ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. ചര്‍ച്ചകളിലെ അവരുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളുമെല്ലാം നിഷേധാത്മകങ്ങളായിരുന്നു. അമ്മയുമായി വളരെയടുത്ത് ഇത്രയധികം വര്‍ഷം കഴിഞ്ഞ് കൂടിയിട്ടും ഒരാള്‍ക്ക് എല്ലാ കാര്യങ്ങളോടും ഇത്ര കുത്സിതമായ കാഴ്ചപ്പാട് വച്ച് പുലര്‍ത്താന്‍ എങ്ങനെ കഴിയുന്നു. എന്നോര്‍ത്ത് ഞാന്‍ ആശ്ചര്യചകിതയായ് പോകുമായിരുന്നു.

ഏതാണ്ട് ഒരു സാഡിസ്റ്റിനെപ്പോലെ, അവര്‍ അന്യരുടെ കഷ്ടപ്പാടുകളില്‍ സവിശേഷ സന്തോഷം അനുഭവിച്ചിരുന്നു. അവര്‍ മനസ്സിന്റെ സമനില തെറ്റിയവരാണെന്ന് ന്യായമായും തോന്നിപ്പിച്ച അനേകം സന്ദര്‍ഭങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഒരു സംഭവം കൃത്യമായി ഒന്ന് പറയട്ടെ: എന്റെ മകന് 6 വയസ്സുള്ള സമയം അമ്മ ലോസ്ഏഞ്ചല്‍സില്‍ ഒരു ഭക്ത ഭവനം സന്ദര്‍ശിക്കുകയായിരുന്നു. എന്റെ കുടുംബവും അമ്മയോടൊപ്പമുണ്ട്. രാത്രി ഞാന്‍ കുട്ടികളെ ഉറക്കാന്‍ കിടത്തുന്ന വേള . മകന് 6 വയസ്സായിരുന്നെങ്കിലും രാത്രികളില്‍ മാത്രമായി ഞാന്‍ അവനെ ഡയാപ്പര്‍ ധരിപ്പിക്കുമായിരുന്നു അതിഥി ഉപയോഗിക്കുന്ന കിടക്കകള്‍ വൃത്തികേടാക്കാതെ നോക്കാനുള്ള ഒരു മുന്‍ കരുതല്‍ എന്ന നിലക്ക് മാത്രം. അന്ന് രാത്രി അവന്‍ ഉറക്കം പിടിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗെയിൽ എല്ലാവരുടേയും മുന്നില്‍ വച്ച് പലതവണ അവന്റെ പാന്റും ഡയാപ്പറും വലിച്ചൂരി അവനെ കരയിപ്പിച്ച് രസിക്കുമായിരുന്നു. താന്‍ ഡയാപ്പര്‍ ധരിച്ചിരിക്കുന്നത് ഏല്ലാവരും കാണുന്നത് കണ്ട് അവന്‍ സങ്കോചപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തു. ഓരോ തവണയും അവന്‍ എന്റെടുത്തേക്ക് ഓടി വന്നുക്കൊണ്ടിരുന്നു. അപ്പോഴൊക്കെ ഞാന്‍ അവന്റെ പാന്റ് ശരിയാവണ്ണം ധരിപ്പിച്ച്‌കൊണ്ടിരുന്നു. ഓരോ തവണയും ഗെയിൽ എന്റെ കൈയ്യില്‍ നിന്ന് അവനെ വളിച്ചെടുത്ത് അവന്റെ പാന്റ് വലിച്ചൂരീ ക്രൂര വിനോദത്തില്‍ ചിരിച്ചുകൊണ്ടുമിരുന്നു. അല്പത്തം നിറഞ്ഞ, രോഗാതുരമായ ഈ കളിയില്‍ ആഥിതേയരെ ഓരോരുത്തരായി പങ്കെടുപ്പിക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും ആരും ഈ കളില്‍യില്‍ ഏര്‍പ്പടാന്‍ ഇഷ്ടപ്പെട്ടില്ല. ഞാന്‍ ഗെയ്‌ലിന്റെ ഈ പ്രവൃത്തി അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചുവെങ്കിലും അമ്മയുടെ മുതിര്‍ന്ന ശിഷ്യ എന്ന നിലക്ക് അവരോടുള്ള ബഹുമാനം എന്നെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. അവരോട് പറയേണ്ടത് പറയാന്‍ ഞാന്‍ മുതിര്‍ന്നില്ല. ആര്‍ക്കും ഇടപെടാന്‍ പറ്റാത്ത അചസ്ഥയായിരുന്നു അത്. ഒരു അമ്മയെന്ന നിലക്ക് അത് എനിക്ക് വളരെ വേദനാ ജനകമായിരുന്നു. അവസാനം ഞങ്ങളുടെ ആഥിതേയന്‍ വന്ന് എന്റെ മകനെ മറ്റൊരു മുറിയിലേക്ക് എടുത്ത്‌കൊണ്ടുപോയി ഈ ക്രൂര വിനോദത്തിന് ഇരയാകുന്നതില്‍ നിന്നും രക്ഷിച്ചു.

ഗെയിൽ എന്റെ കുട്ടികളെ ഉപദ്രവിക്കുന്നത് കണ്ടു നില്‌ക്കേണ്ടി വന്ന സംഭവങ്ങള്‍ ഇനിയും ഉണ്ട്. എന്റെ കുട്ടികളുടെ കൈവശം സ്റ്റഫ് ചെയ്ത ഓരോ മൃഗങ്ങളുടെ ബൊമ്മകള്‍ ഉണ്ടായിരുന്നു. അമ്മ നേരിട്ട് കൊടുത്തവ. ആ കളിപ്പാട്ടങ്ങള്‍ അവര്‍ക്ക് വളരെ പ്രിയപ്പെട്ടവയായിരുന്നു. അവര്‍ ദിവസവും രാത്രി ആ കളിപ്പാട്ടങ്ങളുമൊത്തായിരുന്നു ഉറങ്ങിയിരുന്നത്. കുട്ടി കരടിയെ ഏന്തിയ ഒരു കരടിയായിരുന്നു എന്റെ മകന് കിട്ടിയ കളിപ്പാട്ടം. അമ്മ എന്റെ മകള്‍ക്ക് കൊടുത്തത് ഉദര സഞ്ചിയില്‍ കിടാവോടു കൂടിയ ഒരു കങ്കാരുവിനേയായിരുന്നു. ഈ കളിപ്പാട്ടങ്ങള്‍ തന്റെ മക്കളും താന്‍ അവരുടെ തള്ളയുമാണെന്ന് അമ്മ അവരോട് പറയുമായിരുന്നു. ഒരു യാത്രാ വേളയില്‍ വൈകീട്ടുണ്ടായ സംഭവമാണ്. ഞങ്ങള്‍ ഗെയ്‌ലിന്റെ മുറിയില്‍ ഗെയ്‌ലിനോടൊപ്പം തങ്ങുമ്പോള്‍ അവര്‍ പെട്ടെന്ന് ഈ രണ്ട് മൃഗങ്ങളേയും കുട്ടികളുടെ കൈകളില്‍ നിന്ന് തട്ടിപ്പറിച്ചു. എന്നിട്ട് കുട്ടികളെ തുറിച്ച്‌നോക്കിക്കൊണ്ട് പറഞ്ഞു: ”ഞാന്‍ നിങ്ങളെപ്പോലെ കുട്ടിയായിരുന്നപ്പോള്‍, സ്റ്റഫ് ചെയ്ത എന്റെ മൃഗങ്ങളെ ഞാന്‍ എന്ത് ചെയ്യുമായിരുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇല്ല അല്ലേ ? ഞാന്‍ കാട്ടിത്തരാം” ഇതും പറഞ്ഞ് അവര്‍ എന്റെ മകന്റെ കരടിയുടെ കണ്ണുകള്‍ പറിച്ച് നിലത്ത് എറിഞ്ഞു. മകന്‍ ഉടനെ പൊട്ടിക്കരയാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ കരടുയെ കളഞ്ഞിട്ട് കങ്കാരുവിന്റെ നേരെ തിരിഞ്ഞു. ഇത് കണ്ട് എന്റെ മകള്‍, ”കരടിയോട് ചെയ്തത് പോലെ എന്റെ കാങ്കാരുവിനോട് ചെയ്യരുതേ എന്ന് കെഞ്ചാന്‍ തുടങ്ങി. ഗെയിൽ കുറച്ച് നിമിഷം എന്റെ മകളെ ശാന്തമായി വീക്ഷിച്ചു. പിന്നെ കങ്കാരുവിന്റെ കണ്ണുകള്‍ ഓരോന്നായി പറിച്ചെടുത്തു. എന്റെ രണ്ട് കുട്ടികളും, കണ്ണുപോയ അവരുടെ കളിപ്പാട്ട മൃഗങ്ങളെ കെട്ടിപ്പിടിച്ച് നിലത്തുരുണ്ട് കരഞ്ഞുകൊണ്ടിരിക്കെ, ഗെയിൽ എന്റെ നേരെ നോക്കി ഏറ്റവും സന്തോഷവതിയെപ്പോലെ നിറ പുഞ്ചിരി തൂങ്ങി. എന്നവര്‍ എന്നോട് പറഞ്ഞത് ഇന്നലെ പറഞ്ഞത്‌പോലെ ഞാനോര്‍ക്കുന്നു. കാരണം , അവരുടെ വാക്കുകള്‍ കേട്ട് അത്ര പകച്ചുപോയിരുന്നു. അവര്‍ പറഞ്ഞത് ഇതാണ് : ” കുട്ടികള്‍ വേദനിക്കുന്നത് കാണുന്നത് പോലെ സന്തോഷകരമായി മറ്റൊന്നുമില്ല.” അന്ന് എനിക്ക് മനസ്സിലായി അവര്‍ വളരെ ശിഥിലമായി കഴിഞ്ഞു, അവര്‍ക്ക് സമനില തെറ്റി കഴിഞ്ഞുവെന്ന്.

ഞങ്ങള്‍ വളരെയടുത്ത് പെരുമാറിയ ധാരളം അവസരങ്ങളുണ്ട്. പല സമയത്തും അവര്‍ എന്റെ മുമ്പില്‍ ഹൃദയം തുറന്നിട്ടുണ്ട്. വളരെ പീഠാനുഭവങ്ങള്‍ നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതെന്നും, താന്‍ വളരെ വിഷാദവതിയാണെന്നും കണ്ണീരൊഴുക്കിക്കൊണ്ട് എന്നോട് പറഞ്ഞിട്ടുണ്ട്. വിട്ടുപോകുന്നതിന് തൊട്ടുമുമ്പുള്ള കുറച്ച് വര്‍ഷങ്ങള്‍ അവര്‍ തികച്ചും അടഞ്ഞ വ്യക്തിയായിരുന്നു. അവര്‍ കുത്സിത മനോഭാവം വളര്‍ന്ന് വളര്‍ന്ന് വന്നു. ചുറ്റുമുള്ളതിനേയെല്ലാം മറ്റുള്ളവര്‍ കാണുന്നതിന് നേരെ വിപരീതമായി കാണുന്ന അവസ്ഥയില്‍ എത്തി. ഞാൻ ഒരു കാര്യം സുന്ദരമായി കണ്ടാല്‍ അവര്‍ വിരൂപമായി കാണും. എനിക്ക് ഇപ്പോഴും ഓര്‍മ്മയുള്ള കാര്യം: ഒരു ഭക്തയുടെ കേവലം 3 വയസ്സ് മാത്രം പ്രായമുള്ള മകള്‍ അമ്മയുടെ ഭജന വേളകിലെല്ലാം ആനന്ദം കൊണ്ട് ചുറ്റിത്തിരിഞ്ഞ് തുള്ളി കളിക്കുമായിരുന്നു. ആ കുട്ടി മുജ്ജന്മത്തില്‍ വല്ല സൂഫിയുമായിരുന്നോ എന്ന് ഞാന്‍ അത്ഭുതം കൂറുമായിരുന്നു. ഇത് കെട്ട് ഗെയിൽ പറയും, ”ആ കുട്ടിക്ക് ബുദ്ധിമാന്ദ്യമോ മാനസിക അസ്വസ്ഥതയോ ആയിരിക്കും” എന്ന്. സ്വാമിമാരുടെ ഭജനകള്‍ കേട്ട്, ഞാന്‍, അവ എത്ര മനോഹരമായിരിക്കുന്നു എന്ന് അഭിപ്രായപ്പെടും. പക്ഷേ അവര്‍ പുച്ഛരസത്തോടെ ആ ഭജനകളെ താഴ്ത്തികെട്ടും. അവര്‍ വിടപറഞ്ഞുകൊണ്ടിരിക്കുകയായിരുന്നുവെന്ന് അന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. തുറന്ന് പറയട്ടെ, എന്നെ സംബന്ധിച്ചിടത്തോളവും എനിക്ക് അറിയാവുന്ന മറ്റ് പല ആശ്രമവാസികളെ സംബന്ധിച്ചിടത്തോളവും അവരുടെ കീഴിലുള്ള ജീവിതം ഒരു ‘ഹോളി ഹെല്‍’ തന്നെയായിരുന്നു. അമ്മ മാത്രമായിരുന്നു ഞങ്ങള്‍ക്ക് ഒരാശ്വാസം. ഞാനൊറ്റക്ക് കരഞ്ഞ്‌കൊണ്ടിരുന്ന പല അവസരങ്ങളിലും അമ്മ എന്നെ വിളച്ച് ചോദിക്കും, ”ഗായത്രി നിന്നോട് ക്രൂരമായി പെരുമാറിയോ?” ഞാനൊരു മറുപടിയും പറയില്ല. ഞാൻ ഗായത്രിക്കെതിരെ ഒന്നും പറയാന്‍ ആഗ്രഹിച്ചിരുന്നില്ല. കാരണം ഈ അനുഭവങ്ങള്‍ക്കിടക്കും എനിക്ക് അവരോട് അത്ര ബഹുമാനമായിരുന്നു. എനിക്ക് ഇതെല്ലാം എങ്ങനെ സഹിക്കാന്‍ കഴിഞ്ഞുവെന്ന് നിങ്ങള്‍ അത്ഭുപ്പെടുമായിരിക്കും. അമ്മ ചുറ്റുമുള്ളവരെ മുഴുവന്‍ സ്‌നേഹിക്കുന്നതും സ്വീകരിക്കുന്നതും കാണുമ്പോള്‍ നിങ്ങളിലും ആ കഴിവ് അല്പസ്വല്പമൊക്കെ വികസിക്കും സ്വഭാവികമായി അത് സംഭവിക്കും. ഗായത്രി അമ്മയുടെ പരിചാരിക ആയിരുന്നതിനാല്‍ എനിക്ക് അതൊക്കെ സഹിക്കാന്‍ കഴിഞ്ഞു.

എനിക്ക് പറയാനുള്ളത് ഇതാണ് എന്റെ കുട്ടികള്‍ ആശ്രമത്തില്‍ ഭംഗിയായി വളര്‍ന്ന് വന്നത് അമ്മയുടെ പ്രഭാവം ഒന്നുകൊണ്ട് മാത്രമാണ്. അവര്‍ മെഡിക്കല്‍ കൊളേജില്‍ പഠെിക്കണമെന്ന് അമ്മ നിഷ്‌കര്‍ഷിച്ചു. പ്രേക്ടീസ് ചെയ്യുന്ന ഡേ്ക്ടര്‍മാരാണ് ഇന്ന് അവര്‍ ഇരുവരും . അവര്‍ ഈ ജോലിയില്‍ വളരെ ചാരിതാര്‍ത്ഥ്യം അനുഭവിക്കുന്നു. പൂര്‍ണ്ണ ഹൃദയത്തോടെ അവര്‍ ഇതില്‍ ആത്മസമര്‍പ്പണം ചെയ്തിരിക്കുന്നു. ഞാനും എന്റെ ഭര്‍ത്താവും എന്നെന്നും അമ്മയോട് കൃതജ്ഞത ഉള്ളവരാണ്. ആശ്രമത്തില്‍ വസിക്കുന്നവര്‍ എല്ലാം തന്നെ വാസ്തവത്തില്‍ ഒരു കുടുംബാംഗങ്ങളാണ്. സ്വാമിമാരും ബ്രഹ്മചാരിമാരും ബ്രഹ്മചാരിണിമാരും ആശ്രമവാസികളായ ഗൃഹസ്ഥരും വിദേശിയരും എല്ലാം ആശ്രമത്തില്‍ സ്വര്‍ഗ്ഗീയ തലത്തിലാണ് കഴിഞ്ഞു കുടുന്നത്. ആശ്രമം വിട്ടവര്‍ക്കും നന്മ വരണമെന്നേ ഞാനെന്നും അഭിലഷിച്ചിട്ടുള്ളൂ. അവര്‍ ഏത് പാത തിരഞ്ഞെടുത്താലും അവര്‍ അതില്‍ സുഖവും മനഃശാന്തിയും കൈവരണമെന്നേ ഞാനാശിച്ചിട്ടുള്ളൂ. അമ്മ ആരെയും നിര്‍ബന്ധപൂര്‍വ്വം ആശ്രമത്തില്‍ നിര്‍ത്തിയിട്ടില്ല അമ്മയെന്നല്ല മറ്റാരും തന്നെ അങ്ങനെ നിര്‍ബന്ധിച്ചിട്ടില്ല. ഞങ്ങള്‍ ആശ്രമത്തില്‍ നില്ക്കുന്നത് അത് സ്വയം തിരഞ്ഞെടുത്തത് കൊണ്ടാണ്. കാരണം, ആശ്രമാന്തരീക്ഷത്തില്‍ കഴിയുന്നതിലൂടെ ഞങ്ങള്‍ക്ക് സുഖവും തികഞ്ഞ സംതൃപ്തിയും ലഭിക്കുന്നു. പരസ്പരം സേവിക്കുന്നത്‌കൊണ്ടും സമൂഹത്തെ സേവിക്കുന്നത്‌കെണ്ടും അമ്മയുടെ മാതൃകയിലൂടേയും ഉപദേശങ്ങളിലൂടേയും സ്വയം പഠിക്കാന്‍ കഴിയുന്നത്‌കൊണ്ടും ഞങ്ങള്‍ക്ക് സന്തോഷവും സംതൃപ്തിയും കിട്ടുന്നു. വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പോകാം. പിന്നീട് തിരിച് വരാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതും ആകാം. വിവാഹം ജീവിതം നയിക്കാന്‍ വേണ്ടി ആശ്രമം വിട്ട് പോയ ചില ബ്രഹ്മചാരികളും അതേ ലക്ഷ്യത്തോടെ വിട്ടുപോയ ചില ബ്രഹ്മചാരിണികളും ഇപ്പോഴും അമ്മയുടെ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഗെയ്‌ലിന് തലയില്‍ മുണ്ടിട്ടുകൊണ്ട് ആശ്രമം വിട്ടുപോയത് ഹാസ്യാസ്പദമേ ആകുമായിരുന്നുള്ളൂ അനുബന്ധ സംഭവങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍. മുന്‍വാതിലിലൂടെ പട്ടാപകല്‍ ഗെയ്‌ലിന് ഇറങ്ങി പോകാമായിരുന്നു.

ഗായത്രി എന്നേയും കുട്ടികളേയും കഷ്ടപ്പെടുത്തിയതിനെക്കുറിച്ച്, അവര്‍ വിട്ടുപോയി ഇത്രനാളായിട്ടും, ഞാന്‍ മൗനം പാലിക്കുകയായിരുന്നു. പക്ഷേ ഇപ്പോള്‍, അവര്‍ അമ്മയുടേയും എന്റെ സഹോദരീ സഹോദരന്മാരുടേയും തിരിഞ്ഞടിക്കുമ്പോള്‍, എനിക്ക് മൗനം പാലിക്കാന്‍ പറ്റില്ല എന്റെ അനുഭവത്തില്‍ അവര്‍ ആരായിരുന്നു എന്ന കാര്യം പങ്കുവെക്കേണ്ടതുണ്ട്. എങ്കിലും ഞാനവരോട് വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നില്ല. ഓണ്‍ ലൈനില്‍ അവരുടെ ഫോട്ടോ കാണുമ്പോള്‍ മനസ്സിലാകുന്നത്, ഈ കഴിഞ്ഞ 14 വര്‍ഷങ്ങളായി കാലം അവരെ ശരിക്കും വേട്ടയാടിയുട്ടുണ്ടെന്നാണ്. അമ്മയോടൊപ്പം തങ്ങളുടെ ജീവിതം സന്തോഷപ്രദമാക്കുന്നവരുടെ വിശ്വാസം നശിപ്പിക്കാന്‍ ശ്രമിക്കാതെ, അവര്‍ തനിക്ക് അത്യാവശ്യമായ സഹായം തേടി സ്വന്തം മനസ്സിന്റെ ശാന്തി സംപാദിക്കാൻ ശ്രമിച്ചിരുന്നുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോകുന്നു.


ഗായത്രി വിട്ടുപോയതിനുശേഷമുള്ള, കഴിഞ്ഞ 14 വറഷം ഞാന്‍ അമ്മയുടെ മുറിയില്‍, അവര്‍ സേവിച്ചിരുന്നത്‌പോലെ, അമ്മയെ സേവിച്ചുകൊണ്ട് ധാരളം സമയം ചിലവഴിച്ചിട്ടുണ്ട്. എണ്ണമറ്റ രാത്രികള്‍ ഞാനവിടെ കഴിച്ചുകൂട്ടിയിട്ടുണ്ട്. ഞാന്‍ അമ്മക്ക്‌വേണ്ടിയുള്ള പാചകവും മറ്റ് സേവനവും ചെയ്ത് വരുന്നുണ്ട്. ഇഞ്ഞനെ അമ്മയോടൊപ്പം ചിലവഴിച്ച എന്റെ വേളകള്‍ അത്യന്തം ആനന്ദപ്രദമായിരുന്നു. ഗെയ്‌ലിന്റെ പുസ്തകത്തില്‍ വര്‍ണ്ണിച്ചത്‌പോലെയായിരുന്നു കാര്യങ്ങളെങ്കില്‍ ഞാനവയ്ക്ക് സാക്ഷ്യം വഹിക്കുമായിരുന്നേനേ. അതിനുള്ള അവസരങ്ങള്‍ ഉണ്ടാകുമായിരുന്നു. പക്ഷേ എന്റെ അനുഭവങ്ങളൊന്നും അവയോട് പൊരുത്തപ്പെടുന്നില്ല. ഞാന്‍ കണ്ടത്, ഒറ്റയ്ക്കായിരുക്കുമ്പോഴും നിഃസ്വാര്‍ത്ഥസേവനം തുടര്‍ന്നുകൊണ്ടിരിക്കുന്ന അമ്മയെ മാത്രമാണ് കത്തുകള്‍ വായിച്ചുകൊണ്ടും സ്ഥാപനങ്ങളും പ്രോജക്ടുകളും കൊണ്ടുനടത്തുന്നവരുടെ ഫോണ്‍ വിളികള്‍ക്ക് ചെവികൊടുത്തുകൊണ്ടും, രോഗവും കഷ്ടതകളും അനുഭവിക്കുന്ന, പല സ്ഥലങ്ങളിലുമുള്ള ഭക്തരെ വിളിച്ച് ആശ്വസിപ്പിച്ചുകൊണ്ടും ആശ്രമത്തില്‍ താമസിച്ച് വളരുന്ന എല്ലാ കൊച്ചുകുട്ടികളിലും സ്‌നേഹവും പരിലാളനയും ചൊരിഞ്ഞ്‌കൊണ്ടും നിഃസ്വാര്‍ത്ഥസേവനം തുടരുന്ന അമ്മയെ.

– രാധികാ നായര്‍

source:
Radhika’s Memories of Gayatri

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )