ഗെയ്‌ലിന് വട്ടാണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നോ?

Posted: ഫെബ്രുവരി 21, 2014 in malayalam

1986 ലാണ് ഞാന്‍ അമ്മയെപ്പറ്റി കേട്ടത്. അമ്മയുടെ പ്രഥമവിശ്വപര്യടനത്തില്‍ അമ്മയെ മൗണ്ട്ശാസ്തയിലേയ്ക്ക് ക്ഷണിച്ച ഒരു വനിത മുഖാന്തരമാണ്. അവര്‍ യാത്രാസംഘാടകരില്‍ ഒരാളായിരുന്നു. 1988 ലെ അമ്മയുടെ രണ്ടാം ലോകപര്യടനവേളയില്‍ ഞാന്‍ അമ്മയുടെ ആശ്രമം സന്ദര്‍ശിക്കാന്‍ ചെന്നു. എന്റെ ആ രാജ്യാന്തരയാത്രയില്‍ 6 മാസം ഞാന്‍ അവിടെ കഴിച്ചു കൂട്ടി. എനിക്കു വളരെ നിര്‍ണ്ണായകവും പരിവര്‍ത്താനാത്മകവുമായ അനുഭവമായിരുന്നു അത്.

അമ്മയോടും അമ്മയുടെ സമര്‍പ്പിതരായ ശിഷ്യരോടുമൊപ്പം കഴിയുക എന്ന അനുഭവം വര്‍ണ്ണനാതീതമാണ്. തുടര്‍ന്നു ഞാന്‍ ആശ്രമവാസിയായി, റിണന്‍ഷ്യേറ്റ് ആയി, ആശ്രമത്തില്‍ അനേകവര്‍ഷം വസിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരു ദീര്‍ഘസ്ഥായിയായ രോഗത്തിന് അടിമപ്പെട്ടപ്പോള്‍ എനിക്ക് പാശ്ചാത്യദേശത്തേക്കു മടങ്ങേണ്ടി വന്നു. പിന്നീട് ഞാന്‍ അമേരിക്കയില്‍ വസിച്ച് അമ്മയുടെ യാത്രകളില്‍ പങ്കെടുത്തു വന്നു. സൗകര്യം കിട്ടുന്പൊളൊക്കെ അമൃതപുരി സന്ദര്‍ശിക്കുകയും ചെയ്തു കൊണ്ടിരുന്നു.

പക്ഷെ, പുറംലോകത്തിലേക്കു വന്നപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത, തനിക്കു താന്‍ മാത്രമായ ഒരു സാധാരണക്കാരിയായി തീര്‍ന്നു അവര്‍. ഈ യാഥാര്‍ത്ഥ്യം അല്പസമയം കൊണ്ട് അവരെ നിരാശയാക്കി. തേളിനെപോലെയുള്ള ആ നാവ് അതിന്റെ യഥാര്‍ത്ഥ ദുഷ്പ്രവണത പ്രകടിപ്പിക്കാന്‍ തുടങ്ങി.
അല്പ സത്യങ്ങളോടൊപ്പം നുണ തുന്നിച്ചേര്‍ക്കുന്ന തന്ത്രമാണ് അമ്മയേയും ആശ്രമത്തേയും കരിവാരിത്തേക്കുന്നതിനായി അവര്‍ ഉപയോഗിച്ചിരിക്കുന്നത്.

ഞാന്‍ ഗെയ്‌ലിനെ കണ്ടുമുട്ടുന്പോള്‍ 20 വയസ്സിനോട് അടുത്തുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ എനിക്ക് മദര്‍സുപ്പീരിയര്‍ (കന്യാസ്ത്രീ മഠങ്ങളിലെ മൂത്തകന്യാസ്ത്രീയെ വിശേഷിപ്പിക്കുന്ന പദം) ആയിരുന്നു. മേല്‍കോയ്മ അസഹ്യമായതിനാലും അവരുടെ മനോഭാവം മുരടനായിരുന്നതിനാലും അവരെ, എന്റെ മേലധികാരിയായി ഉള്‍ക്കൊള്ളാന്‍ എനിക്കു കുറച്ചു വര്‍ഷങ്ങള്‍ വേണ്ടിവന്നു. പക്ഷെ ഞാന്‍ അവരെ അംഗീകരിക്കുകതന്നെ ചെയ്തു. ഒരു അദ്ധ്യാത്മിക സാധകയായിരുന്നതിനാലും എനിക്കു വേണ്ടി അമ്മയ്ക്കു മൊഴിമാറ്റം ചെയ്യുന്നവരായിരുന്നതിനാലും അത്ഭുതമായ കര്‍മ്മകുശലതയുള്ളവരായിരുന്നതിനാലും അവരോട് എനിക്ക് വളരെ ബഹുമാനമായിരുന്നു. അനേകം പേരുടെ ജോലി അവര്‍ക്ക് ഒറ്റയ്ക്കു ചെയ്യുവാന്‍ കഴിയുമായിരുന്നു എന്നു തോന്നുന്നു. അമ്മയോടു് അത്ര അടുപ്പവും സമര്‍പ്പണവുമുള്ളവരായിരുന്നതിനാല്‍ എന്റെ ദൃഷ്ടിയില്‍ അവര്‍ക്ക് ശരിക്കും ഉന്നതമായ ഒരു സ്ഥാനമുണ്ടായിരുന്നു. അക്കാലമത്രയും അവര്‍ എന്നെ നല്ലപോലെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഒപ്പംതന്നെ ചാട്ടപോലെയുള്ള ഒരു നാവും അവര്‍ക്കുണ്ടായിരുന്നു. ആത് ഏതു ദിശയിലായിരിക്കും വീശുകയെന്ന് എനിക്കൊരിക്കലും മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.

1988 ല്‍ ഞാന്‍ അവിടെ ആദ്യം വസിക്കുന്ന കാലത്ത് ആശ്രമം ഇന്നത്തെപ്പോലെയായിരുന്നില്ല. അമ്മയ്ക്ക് യഥാര്‍ത്ഥത്തില്‍ സ്വകാര്യത ഉണ്ടായിരുന്നതേയില്ല. അമ്മയ്ക്കു സ്വന്തം മുറിയുണ്ടായിരുന്നു എന്നതു സത്യം തന്നെ. പക്ഷെ എപ്പോഴും വേറെ ഒന്നോ രണ്ടോ പേര്‍ അവിടെ ഉണ്ടായിരിക്കും. യാത്രാവേളയില്‍ അമ്മ വസിച്ചിരുന്നിടത്തു തന്നെയാണ് ഞാനും വസിച്ചിരുന്നത്. അമ്മയുടെ ഒപ്പം കഴിയാനും അമ്മയോട് അടുത്തിടപെടാനും കഴിഞ്ഞിരുന്ന ഭക്തവൃന്ദത്തിന്റെ ഭാഗമായിരുന്നു ഞാനും എന്നു താത്പര്യം. ആ സന്ദര്‍ഭങ്ങളിലൊന്നില്‍ പോലും ഗെയ്ല്‍ തന്റെ പുസ്തകത്തില്‍ അമ്മയുടെമേല്‍ പ്രത്യക്ഷമായി ആരോപിക്കുന്നതോ അനുമാനത്തിലൂടെ സൂചിപ്പിക്കുന്നതോ ആയ ഒരു സംഭവവും ഞാന്‍ കണ്ടിട്ടില്ല. കാലകഴിയുന്തോറും ഗെയിൽ മാറിത്തുടങ്ങി. എനിക്കു ചെറുപ്പമായിരുന്നു. എന്താണ് സംഭവിക്കുന്നതെന്നു മനസ്സിലാകുന്നില്ലായിരുന്നു.

എന്റെ താമസത്തിന്റെ അവസാനഘട്ടത്തില്‍ ഗെയില് എന്നെ തന്റെ റൂമേറ്റ് ആക്കി. അമ്മയെ ധിക്കരിച്ചു കൊണ്ട് ‘ഞാന്‍ വിട്ടുകൊടുക്കില്ല, ഞാന്‍ വഴങ്ങില്ല’ എന്ന് ഗെയില് പ്രതിഷേധസ്വരം ഉയര്‍ത്തുമായിരുന്നു. ഇതെനിക്ക് ചിന്താക്കുഴപ്പമുണ്ടാക്കി. ഞാന്‍ മനസ്സിലാക്കിയതനുസരിച്ച് അദ്ധ്യാത്മിക സാധനയെന്നാല്‍ സമര്‍പ്പണമാണ്. പക്ഷെ ഗെയിൽ അമ്മയുടെ ‘വലംകൈ’യാണ്. അതിനാല്‍ ഞാനൊന്നും ആഴത്തില്‍ അറിയാന്‍ ശ്രമിച്ചില്ല. ഇക്കാലത്ത് ലക്ഷ്മിയക്കയുമായി ഉണ്ടായ ഒരു സംഭാഷണമധ്യേ ലക്ഷ്മിയക്ക പറഞ്ഞതോര്‍ക്കുന്നു. ഗെയില് അമ്മയെ തികച്ചും ഒഴിവാക്കുകയാണ് എന്ന് ലക്ഷ്മിയക്ക എന്നോടു പറയുകയുണ്ടായി. ആ സമയത്ത് ഗെയില് അമ്മയുടെ മുറിയില്‍ കഴിയാറില്ല. പൊതുവേദികളില്‍ മാത്രമേ അമ്മയോടൊപ്പം പ്രത്യക്ഷപ്പെടാറുള്ളു. തന്നോട് ആര്‍ക്കും സഹാനുഭൂതിയില്ല എന്ന പരാതിയായിരുന്നു ഗെയ്‌ലിനു് എപ്പോഴും.

അതേസമയംതന്നെ ലക്ഷ്മിയക്കയോട് അവര്‍ ഒരു ഭീകരജീവിയെപ്പോലെയാണ് പെരുമാറിയിരുന്നത് ലക്ഷ്മിയക്ക ആ പീഡനമെല്ലാം സ്‌നേഹമയിയായ ഒരമ്മയെപ്പോലെ സഹിക്കുന്നതായാണ് ഞാന്‍ കണ്ടത്. ഗേയ്‌ലിന് മിക്ക സ്വാമിമാരെക്കുറിച്ചും പരാതികളായിരുന്നു. അവര്‍ സ്വാമിമാരെ പ്രതിയോഗികളെപോലെയാണ് കണ്ടിരുന്നതെന്നു തോന്നുന്നു. എന്തായാലും അമൃതസ്വരൂപാനന്ദ സ്വാമി (ബാലു)യെക്കുറിച്ചും പരമാത്മാനന്ദപുരി (നീലു)യെക്കുറിച്ചും ആദരപൂര്‍വ്വം പ്രശംസാവചനങ്ങള്‍ മാത്രമേ അവര്‍ പറയുന്നതു കേട്ടിട്ടുള്ളൂ. ഏറ്റവും ഓമനത്തമുണ്ടായിരുന്ന കൃഷ്ണനുണ്ണി എന്ന കുട്ടിയെ ഗെയിൽ നാണംകൊടുത്തി കളിപ്പിച്ച സംഭവം കുട്ടിയുടെ അമ്മ രാധിക പറഞ്ഞ് അറിഞ്ഞപ്പോള്‍ ഞാന്‍ അന്തംവിട്ടു പോയതും ചിന്താക്കുഴപ്പത്തിലായതും ഓര്‍ക്കുന്നു. രാധിക ഈ സംഭവം മൂലം ആകെ തളര്‍ന്നുപോയിരുന്നു. ഗേയ്‌ലിന്റെ കറുത്ത മുഖം പ്രകടമാവുകയായിരുന്നു. പക്ഷെ ഭാഗ്യവശാല്‍ അവര്‍ അത് എന്റെ നേരെ ഒരിക്കലും കാണിച്ചില്ല.

ഗെയില് ആശ്രമം വിട്ടു പോകുന്നതിനു മുമ്പ് പറഞ്ഞുകൊണ്ടു നടന്ന പരാതികളില്‍ മിക്കതും ഞാന്‍ കേട്ടിരുന്നു. വളരെ പ്രതീക്ഷകളുണ്ടായിരുന്ന, ചെറുപ്പക്കാരായിരുന്ന രണ്ടു ബ്രഹ്മചാരിണികളെയും ആശ്രമം വിട്ടു പോകാന്‍ അവര്‍ പ്രേരിപ്പിച്ചത് വളരെ ഭയങ്കരമായിപ്പോയി എന്നാണ് എനിക്കു തോന്നിയത്. 1998 ഫെബ്രുവരിയില്‍, ഞാന്‍ പാശ്ചാത്യദേശത്തേക്കു മടങ്ങിയെത്തി. ഗെയില്  വിട്ടുപോകുന്നതിന് ഏതാണ്ട് 2 വര്‍ഷം മുമ്പ്. ഈ അവസാന വര്‍ഷങ്ങളില്‍ പ്രകടമായ ഗെയ്‌ലിന്റെ കറുത്ത മുഖം എനിക്ക് അധികമൊന്നും കാണേണ്ടി വന്നില്ല ഞാന്‍ ഇടക്കിടയ്ക്കു മാത്രമേ ആശ്രമത്തില്‍ വസിക്കുമായിരുന്നുള്ളൂ എന്നതിനാല്‍. അവരുടെ ഈ ഇരുണ്ട വ്യക്തിത്വത്തെക്കുറിച്ച് ഞാന്‍ കേട്ടറിയുകയാണുണ്ടായത്. എനിക്കു തോന്നുന്നത് അവര്‍ക്ക് ഒരു നെര്‍വസ് ബ്രേക്ഡൗണ്‍ (മാനസിക സമനില തെറ്റല്‍) സംഭവിച്ചുവെന്നാണ്. ഇതു് എനിക്ക് വളരെ സ്പഷ്ടമായിരുന്നു. പക്ഷെ ഇത് ആശ്രമംവിട്ടു പോകുന്നതിലേക്ക്‌വരെ അവരെ എത്തിക്കുമെന്ന് എനിക്ക് അന്നു തോന്നിയില്ല. ഇതു് ഒരു വൈകാരികവിക്ഷുബ്ധത മാത്രമാണെന്നാണ് ഞാന്‍ കരുതിയത്. അമ്മയെ അടുത്തു പരിചരിക്കാന്‍ വേണ്ടത്ര സൂക്ഷ്മമായ അവധാനത നിലനിര്‍ത്താന്‍ അവര്‍ക്കു സാധിക്കുന്നില്ലെങ്കില്‍, അവര്‍ ഒരു ഇടവേളയ്ക്കു ശേഷം, സ്വദേശമായ ആസ്‌ട്രേലിയയില്‍ ഒരു ആശ്രമശാഖ നടത്തിക്കൊണ്ടു തുടര്‍ന്നു പോയേനേ എന്നു ഞാന്‍ കരുതി.

പിന്നീട്, ഞാന്‍ ഗെയ്‌ലില്‍ നിന്ന് സംഭവകഥകളുടെ ഒരു പരമ്പരതന്നെ കേട്ടു. ഏതാണ്ടു 13 വര്‍ഷം മുമ്പു കേട്ട ആ വസ്തുതകളിലൊക്കെ ഇപ്പോള്‍ ധാരാളം മായം ചേര്‍ത്തിരിക്കുന്നു. യഥാര്‍ത്ഥസംഭവകഥ നല്ല വില്‍പ്പനചരക്കാകില്ലല്ലൊ? അപവാദങ്ങള്‍ കലര്‍ത്തിയാല്‍ നല്ല ഒന്നാന്തരം കഥ ലഭിക്കും. വളരെ വേട്ടയാടപ്പെട്ട ഒരു ഇരയും സൃഷ്ടിക്കപ്പെടും. ഒരു ലോകത്തിന്റെ സിംഹാസനത്തില്‍ ആയിരുന്നവരായിരുന്നു അവര്‍. അധികാരസമ്പന്നയായ ഒരു രാജ്ഞി. പക്ഷെ, പുറംലോകത്തിലേക്കു വന്നപ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാത്ത, തനിക്കു താന്‍ മാത്രമായ ഒരു സാധാരണക്കാരിയായി തീര്‍ന്നു അവര്‍. ഈ യാഥാര്‍ത്ഥ്യം അല്പസമയം കൊണ്ട് അവരെ നിരാശയാക്കി. തേളിനെപോലെയുള്ള ആ നാവ് അതിന്റെ യഥാര്‍ത്ഥ ദുഷ്പ്രവണത പ്രകടിപ്പിക്കാന്‍ തുടങ്ങി നമുക്കു ചിരപരിചിതമായ ആ സ്വഭാവം. അല്പ സത്യങ്ങളോടൊപ്പം നുണ തുന്നിച്ചേര്‍ക്കുന്ന തന്ത്രമാണ് അമ്മയേയും ആശ്രമത്തേയും കരിവാരിത്തേക്കുന്നതിനായി അവര്‍ ഉപയോഗിച്ചിരിക്കുന്നത്. ആവരുടെ പുസ്തകത്തില്‍ ഇങ്ങനെ തികട്ടിവെച്ചരിക്കുന്ന കാര്യങ്ങളാണ്. ഭാരതം സന്ദര്‍ശിക്കുന്ന ഭക്തരെക്കുറിച്ച് ഇങ്ങനെ വര്‍ണ്ണിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിക്കുക: ജാക്കും ജില്ലും ഭക്തരാണ് (സത്യം). ജാക്കും ജില്ലും അമ്മയോട് യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നു (സത്യം). ഒന്നിടവിട്ടുള്ള വര്‍ഷങ്ങളില്‍ ജാക്കും ജില്ലും ഭാരതത്തില്‍ പോകുന്നു (സത്യം). പക്ഷെ ജാക്കും ജില്ലും മയക്കുമരുന്നു കടത്തിയാണ് യാത്രക്കു പണം ഉണ്ടാക്കുന്നത് (നുണ). അടിത്തറകള്‍ സത്യമായിരുന്നു. അവയിന്മേല്‍ പണിതുയര്‍ത്തിയ നുണ, നാം വിശ്വാസിക്കാന്‍ നിര്‍ബ്ബന്ധിതരായിത്തീരുകയും ചെയ്യുന്നു. ഒരു പ്രമേയമെടുത്ത് അതില്‍ കുറേ വ്യതിയാനങ്ങള്‍ വരുത്തിയാല്‍ ഏതുതരം പ്രക്ഷിപ്തങ്ങളും സൃഷ്ടിക്കാം; നാടകീയവും അപവാദഭരിതവുമായ പ്രക്ഷിപ്തങ്ങള്‍.

ഗേയ്‌ലിനെ അറിയാത്തവര്‍ക്കു വേണ്ടി ചില കാര്യങ്ങള്‍ പറയട്ടെ. ഗെയില് , വിധിനിഷേധങ്ങള്‍ പാലിക്കുന്ന, കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചുള്ള ഒരു ജീവിതരീതിയല്ല പിന്തുടര്‍ന്നിരുന്നത്. അവര്‍ തെരഞ്ഞെടുത്തത്, ഗുരുസേവയെന്ന പരമ്പരാഗത സാധനയാണ്. ഇതിന്, ഗുരുവിനേക്കാള്‍ മുമ്പേ ഉണരണം, ഗുരുവിനു ശേഷമേ ഉറങ്ങാവൂ, ഗുരുവിന്റെ ആവശ്യങ്ങള്‍ എന്താണെന്ന് ഉറ്റുനോക്കിക്കൊണ്ടിരിക്കണം. ഗേയ്‌ലിനുവേണ്ടി ഇതെല്ലാം ചെയ്യാന്‍ മറ്റു ഭക്തരുണ്ടായിരുന്നു. ഇങ്ങനെ, മറ്റു ഭക്തര്‍ മുഖാന്തരമാണ്, ഗെയില് സേവ ചെയ്തിരുന്നത്. അവര്‍ തെരഞ്ഞെടുത്ത മാര്‍ഗ്ഗം വളരെ വിശേഷതയുള്ളതാണ്. ആ മാര്‍ഗ്ഗം സ്വീകരിച്ചിട്ടില്ലാത്ത ഒരു ഭക്തന്റെയോ, ശിഷ്യന്റെയോ സാധാരണ സാധനാമര്‍ഗ്ഗത്തില്‍ നിന്നു തികച്ചും ഭിന്നമായ ഒനാണ് അത്. അത് വളരെ വെല്ലുവിളികള്‍ നിറഞ്ഞതാണ്. ഗുരു, തന്നെ പരിവര്‍ത്തനവിധേയനാക്കണമെന്ന് ഉള്ളാലെ ആഗ്രഹിക്കുന്നവനു മാത്രമുള്ളതാണ്. ഈ മാര്‍ഗ്ഗം പിന്തുടരുന്ന അസാധാരണ വ്യക്തികള്‍ ചില കാര്യങ്ങള്‍ നേരിടാന്‍ തയ്യാറായിരിക്കണം അതിലടങ്ങിയിരിക്കുന്ന കഠിന തപസ്സ്, സമ്മര്‍ദ്ദം, പ്രവചനാതീതത്വം തുടങ്ങിയവ ഈ മാര്‍ഗ്ഗത്തിന് ഒരുദാഹരണം ഐറീന ട്വീഡിയുടെ ‘ചാസം ഓഫ് ഫയര്‍’ എന്ന പുസ്തകത്തില്‍ വായിക്കാം.

ഈ ദൗത്യമാണ് ഗെയില്  ഏറ്റെടുത്തത്. ഇതു താന്‍ നിര്‍വ്വഹിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അവര്‍ കിണഞ്ഞു പരിശ്രമിക്കുകയും ചെയ്തു. ഈ ദൗത്യമധ്യേ, തനിക്കും അമ്മയ്ക്കുമിടയ്ക്ക് മറ്റൊരാള്‍ വരാനുള്ള സാധ്യതയെങ്കിലും കണ്ടാല്‍ അയാള്‍ക്ക്, ഏറ്റവും ചുരുങ്ങിയപക്ഷം ഗെയ്‌ലിന്റെ കടുത്ത ആക്രോശമെങ്കിലും സഹിക്കേണ്ടി വരുമായിരുന്നു. ഗെയ്‌ലിനെ ആരാധിച്ചിരുന്ന അത്രയുംപേര്‍ തന്നെ അവരെ ഭയപ്പെട്ടുകൊണ്ടുമിരുന്നു എന്നതു സത്യമാണ്. കാരണം, അവര്‍ തീരുമാനിച്ചാല്‍, ഒരാളുടെ ജീവിതം ദുരിതമാക്കാന്‍ കഴിയുമായിരുന്നു. ആദ്യകാലത്ത് ഞാന്‍ ഗെയ്‌ലിനോടു ചോദിച്ച ഒരു ചോദ്യം ഓര്‍ക്കുന്നു. ആശ്രമത്തില്‍, അധികാരസ്ഥാനങ്ങളിലിരിക്കുന്ന ചിലരുടെ കുത്സിതസ്വഭാവത്തെ അമ്മ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നാണ് ഞാന്‍ ചോദിച്ചത്. ‘ഒരുവെടിക്ക് അസംഖ്യം പക്ഷികള്‍’ എന്ന രീതിയില്‍, ആള്‍ക്കാരുടെ അഹന്തയെ ഉപയോഗിച്ച് ഗുരുക്കന്മാര്‍ പല കാര്യങ്ങളും നടത്തുന്നു എന്നാണ് ഗെയിൽ മറുപടി പറഞ്ഞത്. ഗേയ്‌ലും ഇങ്ങനെയുള്ള അഹന്താലുക്കളില്‍ ഒരാളാകുമെന്ന് അന്നു ഞാന്‍ ചിന്തിച്ചില്ല.

ഞാന്‍ ആദ്യം ആശ്രമത്തില്‍ വസിച്ച കാലത്ത്, ആശ്രമം വളരെ ചെറുതായിരുന്നു. എല്ലാവരും പരസ്പരം അടുത്തു പെരുമാറി വന്നു. ഗെയ്‌ലിനെ ഒരു സന്തുഷ്ടവ്യക്തിയെന്നു വിശേഷിപ്പിക്കാന്‍ പറ്റില്ലായിരുന്നെങ്കിലും, സ്വന്തം ജോലിയില്‍ തൃപ്തി കണ്ടെത്തിയിരുന്ന, സ്വന്തം ജീവിതം സന്തുഷ്ടമായി നയിച്ചിരുന്ന ഒരാളായിരുന്നു അവര്‍ അന്നു. കാലം പോകുന്നതനുസരിച്ച് അധികമാള്‍ക്കാര്‍ ആശ്രമത്തില്‍ എത്താന്‍ തുടങ്ങി ഭാരതീയരും വിദേശികളും. അപ്പോള്‍ അവര്‍ കൂടുതല്‍ അധികാരം ഉപയോഗിക്കാന്‍ തുടങ്ങി. ഒരു രാജ്ഞിയെപ്പോലെ ഞങ്ങളെ ഭരിക്കാന്‍ തുടങ്ങി. അവസാന വര്‍ഷങ്ങളില്‍ അവര്‍ ഒരു പാശ്ചാത്യ ഭക്തനുമായി പ്രേമബന്ധത്തിലായി. ഒരുവശത്ത് അവര്‍ തന്റെ ജോലിയില്‍ ദത്തശ്രദ്ധയായിരുന്നു. താന്‍ ഉള്‍പ്പെട്ടിരുന്ന എല്ലാകാര്യങ്ങളും നോക്കി നടത്തിവന്നു. മറുവശത്ത്, തന്റെ ചുറ്റുമുള്ള എല്ലാവരിലും ദുഃസ്വഭാവങ്ങള്‍ ആരോപിച്ച് പരാതികളും ചീത്തവിളികളും, കയ്പും നിറഞ്ഞ പെരുമാറ്റവും വെച്ചുപുലര്‍ത്തിക്കൊണ്ടുമിരുന്നു.

എന്റെ ആദ്യവര്‍ഷങ്ങളില്‍ പരമാത്മാനന്ദസ്വാമി എനിക്കൊരു കാര്യത്തില്‍ മുന്നറിയിപ്പു നല്‍കി. അതിതായിരുന്നു. ഗെയ്‌ലിന്റെ ഏറ്റവും വലിയ സ്വഭാവദൂഷ്യം അന്യരെ ദുഷിക്കലാണ്. കുത്സിതമായ ഒരു സ്വഭാവമാണ്. ഗെയ്‌ലിന് മറികടക്കേണ്ടതായ ഒരു കടന്പയാണ്. കാളീക്ഷേത്രത്തിന്റെ അറ്റത്തുള്ള ബാല്‍ക്കണിപ്പടികളില്‍ ഇരുന്നുകൊണ്ടായിരുന്നു ഈ സംഭാഷണം നടന്നത്. സ്വാമിജി അങ്ങനെ പറഞ്ഞുതരാന്‍ സന്മനസ്സു കാട്ടിയതിന്റെ പ്രാധാന്യം അന്നെനിക്കു മനസ്സിലായില്ല. പക്ഷെ, ഇപ്പോള്‍ ഞാന്‍ അതു തിരിച്ചറിയുന്നു.

2000 മാണ്ടില്‍ ലോസ് ഏഞ്ചല്‍സില്‍വെച്ച് ഒരു ചോദ്യോത്തരവേളയില്‍, ഗെയ്‌ലിന്റെ വിട്ടുപോക്കിനെ ഉപദേശിച്ചു കൊണ്ട്, ഞാന്‍ അമ്മയോടു തുറന്നു ചോദിക്കുകയുണ്ടായി. അമ്മ മറുപടി പറഞ്ഞു: ”ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ നിരന്തരമായ സ്ഥിരോദ്യമം നിലനിര്‍ത്തുക എന്നത് ലോട്ടറി അടിക്കുന്നതുപോലെ ദുര്‍ലഭമായ കാര്യമാണ്.” ഇതില്‍നിന്ന് എനിക്കൊരു കാര്യം മനസ്സിലായി. ഒരാള്‍ക്ക് കുറേക്കാലം ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ചരിച്ച് പലര്‍ക്കും ഒരു മാതൃകയായിത്തീര്‍ന്ന ശേഷം മറ്റൊരു ജീവിതത്തിലേക്കു പ്രവേശിക്കേണ്ടി വന്നാല്‍ അതൊരു വലിയ പ്രശ്‌നമായിരിക്കും സൃഷ്ടിക്കുക. താനൊരു ശ്രേഷ്ഠനല്ല എന്ന തിരിച്ചറിയല്‍ അയാള്‍ക്കു തലവേദന സൃഷ്ടിക്കും. അതിനുപകരം, മറ്റുള്ളവരെല്ലാം കാപട്യക്കാരും ദുഷ്ടരുമാണെന്നും താന്‍ അവരെ നിന്ദിക്കുന്നതില്‍ തെറ്റൊന്നുമില്ലെന്നും കരുതുന്നത് വളരെ എളുപ്പവുമായിരിക്കും. 13 വര്‍ഷങ്ങക്കു ശേഷവും, ഗെയിൽ കൂടുതല്‍ തീവ്രതയോടെ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നതു കാണുന്പോള്‍ മേല്‍പ്പറഞ്ഞത് കൂടുതല്‍ സ്പഷ്ടമാകുന്നു.

പുസ്തകത്തില്‍ തുടക്കത്തില്‍ ഗെയില്  ഭംഗിയായി എഴുതുന്നു. തുടര്‍ന്ന് തന്റെ വികലമായ മാനസികനിലയില്‍ നിന്ന് ലോകത്തെ വിക്ഷിച്ചു കൊണ്ട് എഴുത്തു തുടരുന്പോള്‍ അവര്‍ കാര്യങ്ങള്‍ വളച്ചൊടിക്കാന്‍ തുടങ്ങുന്നു. അവര്‍ നുണകള്‍ നെയ്തു കൂട്ടുന്പോള്‍, ഞങ്ങള്‍ ഒരുമിച്ചു പങ്കിട്ട നല്ല കാലങ്ങളെല്ലാം നിരര്‍ത്ഥങ്ങളായിത്തീരുന്നതായി അനുഭവപ്പെടുന്നു. ഇതു് അത്യന്തം ദുഃഖകരമാണ്. ഞാനൊരു ചേച്ചിയെപ്പോലെ കണ്ട് ധാരാളം സുന്ദരാനുഭൂതികള്‍ പങ്കിട്ട ഒരള്‍ക്ക് ഇതു സംഭവിച്ചതു കാണുന്പോള്‍ വളരെ ദുഃഖം തോന്നുന്നു.

കുറച്ചു വര്‍ഷം മുന്പോള്‍ ഗെയില്  വീണ്ടും വന്ന് അമ്മയുടെ ദര്‍ശനം നേടിയ ദൃശ്യം ഓര്‍ക്കുന്നു. ആവരുടെ കുത്സിതത്ത്വങ്ങളെല്ലാമിരിക്കെത്തന്നെ അവരെ അമ്മ നിറഞ്ഞ മനസ്സോടെ സ്വീകരിച്ചു, സ്‌നേഹത്തോടെ സ്വീകരിച്ചു – തന്റെ എല്ലാ മക്കളേയും സ്വീകരിക്കുന്നതു പോലെ. പ്രഭാതപരിപാടിയുടെ ബാക്കി സമയം മുഴുവന്‍ തന്റെയടുത്തിരിക്കാന്‍ അമ്മ അവരെ ക്ഷണിച്ചു. അവരെക്കുറിച്ച് സ്‌നേഹവും സഹാനുഭൂതിയും മാത്രമാണ് അമ്മയ്ക്കുണ്ടായിരുന്നത്. ആശ്രമം വിട്ടശേഷം ഹവായിലേക്കു വരാനായിരുന്നു ഗെയ്‌ലിന്റെ ഉദ്ദേശ്യം എന്ന് പുസ്തകത്തിലൂടെ വായിച്ചറിഞ്ഞപ്പോള്‍ എനിക്കു കൗതുകം തോന്നി. ഞാന്‍ വസിച്ചിരുന്നത് അവിടെയാണ്. ഇതുകൊണ്ടായിരിക്കാം, ഗെയ്‌ലിന്റെ ക്രൂരതയ്ക്ക് ഞാന്‍ ഇരയാകാതിരുന്നത്.

ഞാന്‍ ഗെയ്‌ലിനെ അവസാനമായി കാണുമ്പോള്‍ എനിക്കൊരു കാര്യം അറിയാമായിരുന്നു – ഗെയിൽ അമ്മയേയും ആശ്രമത്തിലെ സ്വാമിമാരെയും കുറിച്ച് കെട്ടുകഥകള്‍ പറഞ്ഞുകൊണ്ടു നടക്കുകയായിരുന്നു എന്ന കാര്യം. ഈ കഥകള്‍ പലവഴിക്കും എന്റെ കാതുകളിലും എത്തിക്കൊണ്ടിരുന്നു. ഞാന്‍ അവരോട് ഒരു കാര്യം നിര്‍ദ്ദേശിച്ചു: ”ഇപ്പോള്‍ ഗെയ്‌ലിന്റെ നില ഭദ്രമാണ്. പാര്‍പ്പിടമുണ്ട്, തൊഴിലുണ്ട്, നല്ല ഒരു കാറും ഉണ്ട്. (ആശ്രമം അവര്‍ക്ക് ജീവിതഭദ്രത ഉറപ്പാക്കാന്‍ 20,000 ഡോളര്‍ നല്‍കിയിരുന്നു) ഇപ്പോള്‍ തന്റെ മനസ്സിനെ ഒന്നു നേരെയാക്കാന്‍ എന്തെങ്കിലും ഉപായം തേടേണ്ടേ? തന്റെ ”കാര്യം” നോക്കാന്‍ എന്തെങ്കിലും ചെയ്യേണ്ടേ? കാരണം, ഗെയ്‌ലും ഞങ്ങളെയൊക്കെപോലെയുള്ള ഒരുവളാണല്ലൊ”. ഈ ആശയം അവര്‍ക്ക് ഒട്ടുമേ ഇഷ്ടപ്പെട്ടില്ല. പകരം അവര്‍ക്ക് സ്വന്തം പെറ്റമ്മയില്‍ നിന്നും സഹോദരന്മാരില്‍ നിന്നും അനുഭവിക്കേണ്ടി വന്ന പീഡനങ്ങളെയെല്ലാം അമ്മയിലും സ്വാമിമാരിലും പ്രക്ഷേപിക്കുകയാണ് ചെയ്തത്. ഇതു് എല്ലാവര്‍ക്കും വേദന ഉളവാക്കുന്ന ഒന്നായിരുന്നു. അക്കാര്യം നില്‍ക്കട്ടെ. എന്റെ നിര്‍ദ്ദേശത്തോട് അവര്‍ക്ക് രോഷമാണുണ്ടായത്. രോഷം കൊണ്ട് ഒന്നും മിണ്ടാന്‍ പറ്റാത്ത അവസ്ഥയിലായി അവര്‍. ദേഹപുഷ്ടി വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതില്‍ നല്ല പ്രാഗത്ഭമുള്ള ഒരാളെ സമീപിച്ച് പരിശീലനത്തിലേര്‍പ്പെടാന്‍ ഞാന്‍ ഗെയ്‌ലിനോടു പറഞ്ഞു. ഞാന്‍ അപ്പോള്‍ സമീപിച്ചു കൊണ്ടിരുന്ന വ്യക്തിയായിരുന്നു അത്. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആ വ്യക്തി എന്നോടു ചോദിച്ചു, ”ഗെയ്‌ലിന് വട്ടാണെന്ന് നിങ്ങള്‍ക്കറിയാമായിരുന്നോ?” എന്ന്. ഗേയ്‌ലിനെ താങ്കളുടെ അടുത്തേക്ക് അയയ്ക്കുമ്പോള്‍ എനിക്ക് അറിയില്ലായിരുന്നു എന്നും, പക്ഷെ ഇപ്പോള്‍ വ്യക്തമായി അറിയാമെന്നും ഞാന്‍ ആ വ്യക്തിയോടു ക്ഷമാപണപൂര്‍വ്വം പറഞ്ഞു.

സാധാരണഗതിയില്‍ ഞാന്‍ ഈ എഴുതിയതൊന്നും പരസ്യമാക്കില്ലായിരുന്നു. പക്ഷെ, ഗെയില്  എഴുതിയതൊക്കെ ജനങ്ങള്‍ സത്യമായി ധരിക്കുന്നതു കാണുമ്പോള്‍ ഞാന്‍ എല്ലാം വെളിപ്പെടുത്താന്‍ നിര്‍ബ്ബന്ധിതയായിരിക്കുകയാണ്. എനിക്കു് ഊഹിക്കാന്‍ സാധിക്കുന്നതു മാത്രമായിരുന്ന ഗെയ്‌ലിന്റെ പ്രവര്‍ത്തന ശൈലി ഇപ്പോള്‍ ഗെയില്  പ്രത്യക്ഷത്തില്‍ നടപ്പിലാക്കിയിരിക്കുന്നു; കഷ്ടം! ഞങ്ങൾ ആശ്രമത്തില്‍ വസിച്ചിരുന്നപ്പോള്‍ ഗെയില് എന്നെ നല്ലപോലെ നോക്കിയിരുന്നെങ്കിലും ഇപ്പോള്‍ ഞങ്ങള്‍ സ്‌നേഹിതരല്ല. എന്നിരുന്നാലും ഞാന്‍ ഗെയ്‌ലിന്റെ നന്മ ആഗ്രഹിക്കുന്നു. അമ്മയെപ്പോലെയുള്ള മനുഷ്യസ്‌നേഹിയും സദ്ഗുരുവുമായ ഒരു മഹാത്മാവില്‍ നിന്നു പഠിക്കാനും അതിലൂടെ ജീവിതത്തെ മാറ്റിയെടുക്കാനുമുള്ള അസുലഭാവസരം, ഗെയ്‌ലിന്റെ കെട്ടുകഥകൾ വിശ്വസിച്ച് പലരും നഷ്ടപ്പെടുത്തിയേക്കാമെന്നത് ഓര്‍ക്കുന്പോള്‍ എനിക്കു ദുഃഖം തോന്നുന്നു.

രജിത

source:
If I knew that Gail was crazy? Rajita’s Memories of Gayatri

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )