ആശ്രമത്തിന്റെ വിദേശവരവിനെക്കുറിച്ചു് പരാമര്‍ശങ്ങള്‍ വാസ്തവവിരുദ്ധം

Posted: ഫെബ്രുവരി 22, 2014 in malayalam

മാതാ അമൃതാനന്ദമയീമഠത്തിനു വിദേശബാങ്കുകളിലെ ബാങ്ക് അക്കൗണ്ടുകളില്‍ നൂറു മില്ല്യന്‍ യു.എസ്. ഡോളറിനും നാനൂറു മില്ല്യന്‍ യു.എസ്. ഡോളറിനും മദ്ധ്യേയുള്ള നിക്ഷേപങ്ങള്‍ക്കു പലിശ കുമിഞ്ഞു കൂടുന്നുവെന്നു് ഇന്റര്‍നെറ്റ് ചാറ്റ്ഗ്രൂപ്പിലൂടെ പ്രചരിക്കുന്ന പരാമര്‍ശങ്ങളുണ്ടു്. ഇതും ഇത്തരത്തിലുള്ള മറ്റു അവകാശവാദങ്ങളും മഠത്തിന്റെ, ഭാരതത്തിനു വെളിയില്‍നിന്നുള്ള സംഭാവനകളെക്കുറിച്ചു പൊതുജനത്തിനു ലഭിക്കുന്ന റെക്കോര്‍ഡുകളില്‍നിന്നു ചാറ്റ്ഗ്രൂപ്പിന് ലഭിച്ചവയാണു്. എന്നാല്‍ വാസ്തവത്തില്‍ വിദേശനിക്ഷേപത്തെക്കുറിച്ചുള്ള ആരോപണം ഓരോ വാര്‍ഷിക കണക്കിന്റെയും റിപ്പോര്‍ട്ടില്‍ ഒറ്റ വരിയില്‍ കാണുന്ന ‘ബാങ്ക്പലിശ’ എന്ന തുകയെ ആസ്പദമാക്കിയാകാം.

എയിംസ് ആശുപത്രി, അമൃത സര്‍വ്വകലാശാല, മഠത്തിന്റെ കീഴിലുള്ള മറ്റു സ്ഥാപനങ്ങള്‍ എല്ലാം ലാഭം ഉണ്ടാക്കുന്നവയാണെന്നും അതുകൊണ്ടു് ഈ സ്ഥാപനങ്ങള്‍ക്കായി ചെലവഴിക്കുന്ന തുക ശരിയായ രീതിയില്‍ ചെലവഴിക്കുന്നില്ല എന്നും ആരോപിക്കുന്നു.

ഒരാള്‍ ഒരു കാര്യം കൂടുതല്‍ തവണ പറഞ്ഞാല്‍ അതു സത്യമാണെന്നു് അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണു് ഇത്തരം ഓണ്‍ലൈന്‍ പോസ്റുകള്‍ എന്നതു സ്പഷ്ടമാണു്.

‘അമ്മയുടെ അപകീര്‍ത്തി’ എന്ന പേരിലുള്ള ഞങ്ങള്‍, മഠത്തിനോടു് ഇത്തരം ആരോപണങ്ങള്‍ക്കു മറുപടി ആവശ്യപ്പെട്ടു് ഒരു മെയില്‍ അയച്ചിരുന്നു. മഠത്തിന്റെ മറുപടി താഴെ കൊടുത്തിരിക്കുന്നു. പ്രസ്താവനയില്‍ ‘ബാങ്ക് പലിശ’ എന്ന തുകയില്‍ വിദേശനിക്ഷേപങ്ങളിലുള്ള പലിശയല്ല, പ്രത്യുത, ഇന്ത്യയിലെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച വിദേശസംഭാവനകളുടെ പലിശയാണെന്ന വസ്തുത വ്യക്തമാക്കിയിട്ടുണ്ടു്. അമേരിക്ക പോലെയുള്ള വിദേശരാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളെ അപേക്ഷിച്ച് ഇന്ത്യയിലെ ബാങ്കുകളില്‍ കൂടിയ പലിശനിരക്കാണു്. മഠത്തിനു വിദേശത്തു ബാങ്ക് അക്കൗണ്ടുകള്‍ ഒന്നുമില്ല. കരുതല്‍ പണം നാനൂറു കോടി ഡോളറൊന്നുമില്ല. നൂറു മില്ല്യന്‍ ഡോളര്‍ പോലുമില്ല. ഇരുപത്തഞ്ചു വര്‍ഷമായി നിയമാനുസൃതം മാറ്റിവച്ച കുറച്ചു തുകയുണ്ടു്, വളരെ യുക്തിസഹമാണതു്. ഭാവിയില്‍ എന്തെങ്കിലും വലിയ പ്രകൃതിദുരന്തമോ മറ്റോ സംഭവിച്ചാല്‍ സേവനത്തിനായി ഉപയോഗിക്കാന്‍ കൂടിയാണതു്. മഠത്തിന്റെ മറുപടി താഴെ കൊടുക്കുന്നു:

ഫെബ്രുവരി 9, 2014
ഇന്റര്‍നെറ്റിലൂടെ മാതാ അമൃതാനന്ദമയീമഠത്തിന് (എം.എ.എം) നൂറു മില്ല്യന്‍ യു.എസ് ഡോളറിനും നാനൂറു മില്ല്യന്‍ യു.എസ് ഡോളറിനും മദ്ധ്യേ ബാങ്ക് നിക്ഷേപമുണ്ടെന്നുള്ള കുപ്രചരണത്തിനു മഠം കൃത്യമായ മറുപടി പറയുകയാണു്. എഫ്.സി.ആര്‍.എ (ഫോറിന്‍ കോണ്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട്) റിപ്പോര്‍ട്ടു പ്രകാരം, രണ്ടായിരത്തി പതിനൊന്ന് പന്ത്രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ മഠത്തിന്റെ പേരിലുള്ള നിക്ഷേപം മുന്നൂറ്റി പതിനാലു കോടി രൂപയാണെന്നു് അതു് ഏകദേശം നാല്പത്തൊന്‍പതു മില്യന്‍ യു.എസ്. ഡോളറോളം വരും. ഇതു് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തെട്ടു മുതലുള്ളതാണു്. അല്ലാതെ രണ്ടായിരത്തി ആറു മുതലല്ല.

മഠത്തിനു് ഏതെങ്കിലും പ്രത്യേക പ്രോജക്ടിനായി ലഭിക്കുന്ന സംഭാവന അതിലേക്കായിത്തന്നെ ഉപയോഗിക്കുന്നു. ധാര്‍മ്മികകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ധനത്തിന്റെ ഭാഗമാക്കാന്‍ ആവശ്യപ്പെട്ടു ചിലര്‍ സംഭാവന തരും. ചിലര്‍ മഠത്തിന്റെ ഇഷ്ടാനുസാരം ഉപയോഗിക്കാമെന്നു പറഞ്ഞു തരുന്ന സംഭാവനകളുമുണ്ടു്.

ഭവനരഹിതര്‍ക്കു വീടു്, ദുരന്തനിവാരണം, വിധവകള്‍ക്കും വൈകല്യമുള്ളവര്‍ക്കും പെന്‍ഷന്‍, നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കു സ്‌കോളര്‍ഷിപ്പ്, അനാഥമന്ദിരം, സൗജന്യ വൈദ്യസഹായം, നിര്‍ധനര്‍ക്കു സൗജന്യ ശസ്ര്തക്രിയ, ഗ്രാമങ്ങള്‍ ഏറ്റെടുക്കുക തുടങ്ങി ഒട്ടനവധി, നിരന്തരം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മഠം ഏറ്റെടുത്തു നടത്തി ക്കൊണ്ടിരിക്കുകയാണു്. ഭാവിയില്‍ സംഭാവനകള്‍ കുറഞ്ഞു പോയാല്‍, ഇത്തരം സേവനപ്രവര്‍ത്തനങ്ങളുടെ അനുസ്യൂതമായി നടത്തിക്കൊണ്ടുപോകുന്നതിനുളള കരുതലായാണു് അതു സൂക്ഷിക്കുന്നതു്. ഭാവിയില്‍ സംഭാവനകള്‍ കുറഞ്ഞുപോയാല്‍ ഇപ്പോള്‍ മഠം നടത്തിവരുന്ന സേവനപ്രവര്‍ത്തനങ്ങള്‍ മുടക്കം കൂടാതെ തുടരുന്നതിനു വേണ്ടിയാണു് ഈ പണം . ഉദാഹരണത്തിനു രണ്ടായിരത്തി നാലില്‍ ഉണ്ടായ സുനാമിദുരന്തത്തില്‍ മഠം ഇരുന്നൂറു കോടി രൂപയിലധികം ദുരന്തനിവാരണത്തിനും സുനാമി ബാധിതരുടെ പുനരധിവാസത്തിനും ചെലവാക്കി.

അമൃത (എയിംസ്) ആശുപത്രി, അമൃത സര്‍വ്വകലാശാല, അമൃത വിദ്യാലയം സ്‌കൂളുകള്‍ എന്നിവ ലാഭേച്ഛയില്ലാതെ നടത്തുന്ന സ്ഥാപനങ്ങളാണു്. വാസ്തവത്തില്‍, അവ – മഠത്തിനെപ്പോലെയുള്ള ചാരിട്ടബിള്‍ ട്രസ്റുകള്‍ ലാഭത്തിനായി പ്രവര്‍ത്തിക്കരുതെന്നു നിയമം അനുശാസിക്കുന്നു. ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ മഠത്തിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ വിദ്യ അഭ്യസിക്കുന്നു. ഗുണമേന്മയുള്ള, മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസത്തോടൊപ്പം കരുണാപൂര്‍ണ്ണവും സമൃദ്ധവുമായ ഒരു സമൂഹത്തില്‍ സേവന തത്പരരും വിദഗ്ദ്ധരുമായ ബിരുദധാരികളെ വാര്‍ത്തെടുക്കാനായി മഠം പ്രതിജ്ഞാബദ്ധമാണു്. മഠത്തിന്റെ കീഴിലുള്ള സര്‍വ്വകലാശാലയില്‍ മാനുഷികതയ്ക്കു് ഊന്നല്‍ കൊടുത്തുകൊണ്ടു കരുത്തുറ്റ ഒരു ഗവേഷണ വിഭാഗം പ്രവര്‍ത്തിക്കുന്നു. ഇവിടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തു് അവയ്ക്കു വ്യക്തമായ പരിഹാരം കണ്ടുപിടിക്കാന്‍ അശ്രാന്തപരിശ്രമം നടത്തുന്നു. ഇവയെല്ലാംതന്നെ സേവനത്തിനു് ഊന്നല്‍ കൊടുക്കുന്ന, ശ്രേഷ്ഠമായ ഉദ്ദേശ്യലക്ഷ്യംവച്ചു്, ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്നവയാണു്.

ഇനിയും, ആശുപത്രിക്കാവശ്യമായ സൗകര്യങ്ങള്‍ നിര്‍മ്മിക്കാനും ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാനും ഉപയോഗിച്ച തുക ധാര്‍മ്മികമല്ലെന്ന പ്രസ്താവന സ്വീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടു്. ഉപകരണങ്ങളില്ലാതെയും സൗകര്യങ്ങളില്ലാതെയും വൈദ്യുതിക്കു പണമടയ്ക്കാതെയും കെട്ടിടത്തിനു് അറ്റകുറ്റപണികള്‍ ചെയ്യാതെയും എയിംസില്‍ എങ്ങനെ രോഗികളെ ചികത്സിക്കാനാകും? കാന്‍വാസ് വാങ്ങിക്കാതെ ഒരു പെയിന്റിങ് പെയിന്റ് ചെയ്യണമെന്നു പറയുന്നതുപോലെയാണിതു്.

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയെട്ടു മുതല്‍ എയിംസും അതിന്റെ അനുബന്ധ ആശുപത്രികളും മൂന്നു മില്ല്യന്‍ രോഗികളെ സൗജന്യമായി ചികത്സിച്ചിട്ടുണ്ടു്. കൂടാതെ നാനൂറ്റി മുപ്പത്തിമൂന്നു കോടി രൂപയിലധികം സൗജന്യ ആരോഗ്യപദ്ധതിക്കായി ചെലവാക്കിയിട്ടുണ്ടു്. ഇതിലെ ഭൂരിഭാഗം രോഗികള്‍ക്കും കൂടുതല്‍ നിലവാരമുള്ള ഉപകരണം ആവശ്യമുള്ള മൂന്നാംഘട്ടം ചികിത്സയും കൊടുക്കുന്നുണ്ടു്. ഒക്ടോബര്‍ രണ്ടായിരത്തി പന്ത്രണ്ടു മുതല്‍ ആഗസ്റ് രണ്ടായിരത്തി പതിമൂന്നു വരെ മാത്രം എയിംസില്‍ ഇരുന്നൂറ്റി അന്പത്തി മൂന്നു ഹൃദയ ശസ്ര്തക്രിയ പാവപ്പെട്ട രോഗികള്‍ക്കു ചാര്‍ജ്ജൊന്നുമില്ലാതെ ചെയ്തു കൊടുത്തു. (ഇത്തരം ശസ്ര്തക്രിയകള്‍ക്കു് ഒരു പ്രൈവറ്റ് ആശുപത്രിയിലെ ചാര്‍ജ്ജ് ഒരു ലക്ഷം മുതല്‍ മൂന്നു ലക്ഷം വരെ രൂപയാണു്). എയിംസിലെ വെറും ഒരു സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ മാത്രം കണക്കാണിത്. അത്തരം അന്പത്തൊന്നു വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങള്‍ എയിംസിലുണ്ടു്. പ്രധാനമന്ത്രിയുടെ സഹായനിധിയിനത്തില്‍ രണ്ടായിരത്തി പതിമൂന്നില്‍ ഇരുപത്തിയാറു രോഗികള്‍ക്കായി അന്‍പത്തിരണ്ടു ലക്ഷം അശുപത്രി ചെലവാക്കിയപ്പോള്‍ തിരിച്ചു കിട്ടിയതു പതിനാലു ലക്ഷമാണു്.

ഇന്ത്യാ ഗവണ്‍മെന്റ് നിയമമനുസരിച്ചു മഠത്തിന്റെ എല്ലാ ഫണ്ടുകളും ദേശസാത്കൃത ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപിക്കണമെന്നാണു നിയമം. ഏതെങ്കിലും വിദേശബാങ്കില്‍ പണം നിക്ഷേപിക്കുന്നതു മഠത്തിനെ സംബന്ധിച്ചു നിയമവിരുദ്ധമാണു്. സ്വിസ്സ് ബാങ്കില്‍ നിക്ഷേപമുണ്ട് എന്നും മറ്റും നടത്തുന്ന കുപ്രചരണങ്ങളില്‍ തരിമ്പും വാസ്തവമില്ല.

മാതാ അമൃതാനന്ദമയീമഠം നിയമാനുസൃതമായിത്തന്നെയാണു നീങ്ങുന്നതു്, ഇതുവരെ നീങ്ങിയിട്ടുള്ളതും. മഠത്തിന്റെ കണക്കുകള്‍ എല്ലാംതന്നെ ഗവണ്‍മെന്റ് പരിശോധിച്ചു അംഗീകരിച്ചിട്ടുളളവയാണു്.

ബ്രഹ്മചാരി മാതൃദാസ് ചൈതന്യ
കണക്കുകളുടെ മേധാവി
അമൃതപുരി ആശ്രമം
SOURCE: Claims Against the Ashram Regarding Foreign Funds Are False

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )