അമൃതാനന്ദമയി: ആരോപണങ്ങളും ധാരണകളും

Posted: ഫെബ്രുവരി 26, 2014 in malayalam

അമൃതാനന്ദമയി ദേവിയെക്കുറിച്ച് ഗെയ്ല്‍ ട്രെട് വെല്‍ എന്ന ഗായത്രിയുടെ വെളിപ്പെടുത്തല്‍ പട്ടിണി കിടന്ന മൃഗം ഇരയെ കണ്ടെത്തിയ മൃഗീയ വാസനയോടെയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. അമ്മയെക്കുറിച്ച് സമാന രീതിയില്‍ ആരോപണം വരുന്നത് നടാടെയല്ല. മലയാളിയുടെ ശരാശരി പൊതു ബോധത്തില്‍ ഒരു അപകര്‍ഷതയും മറ്റുള്ളവരോട് തികഞ്ഞ ഈര്‍ഷ്യയും കാണാവുന്നതാണ്. അതു തന്നെയാണ് ഏതു കാര്യത്തിലും മലയാളി സ്വീകരിക്കുന്ന പൊതു നിലപാടില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ചര്‍ച്ച ചെയ്യുന്ന മലയാളി സമൂഹത്തിനു ഒരു വിഷയത്തെക്കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ച ഇല്ല എന്നതാണ് സത്യം. വള്ളിക്കാവില്‍ അമ്മയുടെ നേതൃത്വത്തില്‍ ആശ്രമം ഉയര്‍ന്നപ്പോള്‍ ഉയര്‍ന്നു വന്ന ആരോപണങ്ങള്‍ വിദേശ വനിതയുടെ ആയിരുന്നില്ല. അതു നമ്മളുടെത് തന്നെ ആയിരുന്നു. എന്നിട്ടും ആശ്രമം അതിനെയെല്ലാം അതിജീവിച്ചു. അപ്പോള്‍ നാം പറയുന്ന ഒരു പൊതു കാര്യം ഇതാണ്: പണമുണ്ടെങ്കില്‍ എന്തും സാധിക്കും. പക്ഷെ നമ്മുടെയൊക്കെ അറിവ്, പണമുണ്ടെങ്കിലും അധാര്‍മികതയെ ഒരുപാട് കാലം ഒളിപ്പിക്കാന്‍ പറ്റില്ലെന്നാണ്.

മലയാളിയുടെ ശരാശരി പൊതു ബോധത്തില്‍ ഒരു അപകര്‍ഷതയും മറ്റുള്ളവരോട് തികഞ്ഞ ഈര്‍ഷ്യയും കാണാവുന്നതാണ്. ഉപ്പു തൊട്ടു കര്‍പ്പൂരം വരെ ചര്‍ച്ച ചെയ്യുന്ന മലയാളി സമൂഹത്തിനു ഒരു വിഷയത്തെക്കുറിച്ചും ആഴത്തിലുള്ള ഉള്‍ക്കാഴ്ച ഇല്ല എന്നതാണ് സത്യം.

ഭാരതത്തില്‍ ഗുരുപരമ്പര അനാദികാലം മുതലേ ജനപദങ്ങളെ വഴിനടത്തിച്ചു വരുന്നതാണ്. ഗുരുപൂര്‍ണിമ എന്നത് നമ്മുടെ ഒരു ആഘോഷവുമാണ്. ഗുരുവും ആശ്രമവും ശിഷ്യരും ഭക്തരും അനുഭാവികളും എല്ലാം അടങ്ങുന്ന ഒരു വലിയ സമൂഹം ഇവിടെ ഒത്തു ചേരുന്നു. ഒരു പൊതു ആശയത്തിനു കീഴില്‍ നില്‍ക്കുമ്പോഴും പലര്‍ക്കും അവരവരുടേതായ വ്യക്തി വിചാരങ്ങളും ആദര്‍ശവും ഉണ്ടാകാം. അങ്ങനെ ആ ആശയത്തെ ഉപേക്ഷിച്ചു മടങ്ങുന്നവര്‍ വിരളമല്ല. സ്വാമി അമര്‍ത്യാനന്ദ തന്‍റെ സന്ന്യാസം ഉപേക്ഷിച്ചു മടങ്ങിയത് അര്‍ധവിരാമം എന്ന തന്‍റെ ആത്മകഥയിലൂടെ നാമെല്ലാം വായിച്ചതാണ്. അങ്ങനെ പലരും. ഒരു ആശ്രമത്തില്‍ നിന്ന് വിട്ടു പോകുമ്പോള്‍ ചിലര്‍ അസത്യപൂര്‍ണമായി പലതും പറയാറുണ്ട്‌. ഇവിടെയാണ്‌ ഗായത്രി എന്ന ഗെയിലിന്റെ പുസ്തകം ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

പുതിയ കാലത്ത് ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ കരിവാരി തേക്കാന്‍ എളുപ്പ മാര്‍ഗം ലൈംഗികത / വ്യഭിചാരം / ബലാത്സംഗം എന്നിവയില്‍ ഏതെങ്കിലും ഒന്ന് ആരോപിക്കുക എന്നതത്രേ. ഇവിടെയാണ്‌ ഗെയ്ല്‍ എന്ന ഗായത്രി വിജയിക്കുന്നത്. അവരുടെ പുസ്തകത്തിന്‍റെ ആമുഖത്തില്‍ പറയുന്നു : ഇതില്‍ പറയുന്നത് കഴിഞ്ഞ സംഭവങ്ങളുടെ ഓര്‍മകളാണ് എന്ന്. സഹായിക്കാന്‍ ഒരു എഴുത്തുകാരന്‍ കൂട്ടുണ്ടെങ്കില്‍ ഓര്‍മകള്‍ക്ക് നിറം പകരാന്‍ വാക്കുകള്‍ അയത്ന ലളിതമായി ഉണരും എന്ന് മനസ്സിലാക്കാന്‍ അധികം ബുദ്ധി വേണമെന്ന് തോന്നുന്നില്ല. ഗെയ്ല്‍ എന്ന സ്ത്രീക്ക് അവരുടെ അപഭ്രംശ ചിന്തകള്‍ എഴുതാന്‍ സ്വാതന്ത്ര്യമുണ്ട്. അതില്‍ ആര്‍ക്കും പരാതി ഉണ്ടാകും എന്ന് തോന്നുന്നില്ല. പക്ഷെ താന്‍ ഇരുപതു വര്‍ഷം ജീവിക്കുകയും അതിനുശേഷം വിട്ടു പോകുകയും പിന്നീടു പതിനഞ്ചു വര്‍ഷം കഴിഞ്ഞു ഇത്തരം ഒരു ആരോപണങ്ങള്‍ കുത്തിനിറച്ചു ഒരു പുസ്തകം രചിക്കുകയും ചെയ്തത് കാണുമ്പോള്‍ എന്തോ ഒരു കൊതിക്കെറുവ് കാണാവുന്നതാണ്. പക്ഷെ ഇതിനു മുന്‍പും സ്ഥാപിത താല്പര്യക്കാര്‍ ആശ്രമത്തിനെതിരെ ചന്ദ്രഹാസം ഇളക്കി വന്നതും ദയനീയമായി പരാജയപ്പെട്ടതും നാം കണ്ടതാണ്.

ഗുരുക്കന്മാരെ കല്ലെറിഞ്ഞു ആനന്ദം കണ്ടെത്തുന്ന അല്‍പ ബുദ്ധികള്‍ പണ്ട് കാലത്തും ഉണ്ടായിരുന്നു എന്ന് നാം മനസ്സിലാക്കണം. അതു ശങ്കരാചാര്യരോളം പഴക്കമുണ്ട്. ജീവിച്ചിരിക്കുമ്പോള്‍ കല്ലെറിയുകയും ഭൌതിക ദേഹം ഇല്ലാതായിക്കഴിയുമ്പോള്‍ കണ്ണീരൊഴുക്കുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ ഒരു ജനതയുടെ വക്താക്കളായി നാം മാറുന്നു എന്നത് ദുഖകരം തന്നെ.

“സൃഗാലന്മാര്‍ കുരയ്ക്കട്ടെ സാര്‍ത്ഥവാഹക സംഘം മുന്നോട്ടു മുന്നോട്ടു ” എന്ന പോലെ ധര്‍മതല്പരതയിലൂന്നി നില്‍ക്കുന്ന പ്രസ്ഥാനമാണെങ്കില്‍ ആശ്രമം മുന്നോട്ടു പോവുക തന്നെ ചെയ്യും. അപ്പോഴും അന്ധമായി എന്തിനെയും എതിര്‍ക്കുന്ന നാം മലയാളികള്‍ ഓര്‍ക്കേണ്ട ഒരു സത്യമുണ്ട്. വാവിട്ട വാക്കും കൈവിട്ട ആയുധവും പിന്‍വലിക്കാന്‍ നമുക്ക് ശക്തിയില്ല തന്നെ. ഗുരുക്കന്മാരെ കല്ലെറിഞ്ഞു ആനന്ദം കണ്ടെത്തുന്ന അല്‍പ ബുദ്ധികള്‍ പണ്ട് കാലത്തും ഉണ്ടായിരുന്നു എന്ന് നാം മനസ്സിലാക്കണം. അതു ശങ്കരാചാര്യരോളം പഴക്കമുണ്ട്. ഇപ്പോള്‍ 150 ആം ജയന്തി ആഘോഷിച്ച വിവേകാനന്ദ സ്വാമികളുടെ സമാധിക്കു ശേഷം ഒത്തു ചേര്‍ന്ന അനുശോചന യോഗത്തില്‍ പങ്കെടുക്കാന്‍ രണ്ടു ഹൈക്കോടതി ജഡ്ജിമാരെ ക്ഷണിച്ചു. എന്നാല്‍ ഈ അപേക്ഷയോട് അവര്‍ക്കു പുച്ഛമായിരുന്നു. അവരിലൊരാള്‍ പറഞ്ഞു: “ബംഗാളില്‍ ഒരു ഹിന്ദു രാജാവായിരുന്നെങ്കില്‍ വിവേകാനന്ദനെ മുന്‍പേ തൂക്കിക്കൊന്നിട്ടുണ്ടാവും. അയാള്‍ ഒരു തോന്ന്യാസിയാണ്. ” ആലോചിക്കു, അന്ന് അവര്‍ നടത്തിയ പരാമൃഷ്ട പുരുഷന്‍ ഇന്ന് എവിടെ നില്‍ക്കുന്നു എന്ന്. ഇതാണ് നമ്മുടെ നാടിന്‍റെ അവസ്ഥ. അമൃതാനന്ദമയി ദേവിയുടെ അവസ്ഥയും ഇത് തന്നെ.

ജീവിച്ചിരിക്കുമ്പോള്‍ കല്ലെറിയുകയും ഭൌതിക ദേഹം ഇല്ലാതായിക്കഴിയുമ്പോള്‍ കണ്ണീരൊഴുക്കുകയും ചെയ്യുന്ന കാപട്യം നിറഞ്ഞ ഒരു ജനതയുടെ വക്താക്കളായി നാം മാറുന്നു എന്നത് ദുഖകരം തന്നെ.

– മനോജ് മനയില്‍, പ്രൊഡ്യൂസര്‍, മനോരമ മഴവില്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )