മദാമ്മയുടെ ആരോപണത്തിനെതിരെ പൊതുസമൂഹം ഒന്നിക്കുന്നു

Posted: ഫെബ്രുവരി 26, 2014 in malayalam

മാതാ അമൃതാനന്ദമയി ദേവിയേയും വള്ളിക്കാവ് ആശ്രമത്തിനെതിരെയും നട്ടാല്‍ മുളയ്ക്കാത്ത നുണക്കഥകള്‍ എഴുതി പ്രസിദ്ധീകരിച്ച മുന്‍ശിഷ്യയുടെ ആരോപണങ്ങളുടെ മുനയൊടിയുന്നു. മദാമ്മയുടെ ആരോപണത്തിനെതിരെ പൊതു സമൂഹം ഒറ്റക്കെട്ടാവുന്നു. ലോകം മുഴുവന്‍ ഭക്തരും ആശ്രമവും ഉള്ള അമ്മയെയും ആശ്രമാത്തിനെയും തകര്‍ക്കുക എന്ന രാജ്യാന്തര ഗൂഡാലോചനയുടെ ഭാഗമാണ് മുന്‍ശിഷ്യയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തിറങ്ങിയ പുസ്തകത്തിലെ ആരോപണങ്ങളുടെ കാതല്‍. അതിനെ മുന്‍ പിന്‍ നോക്കാതെ അനുകൂലിക്കുകയും ആക്രമിക്കാന്‍ മുതിരുകയും ചെയ്തത് ഇന്നാട്ടിലെ മുസ്ലിം മതതീവ്രവാദ ഗ്രൂപ്പുകള്‍ ആണെന്നതും കാര്യങ്ങളുടെ നില വഷളാക്കുന്നു.

പൊതുസമൂഹം ഒറ്റക്കെട്ടാവുന്നു
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത് വളരെ മാന്യവും ഒരു മന്ത്രിക്കു ചേര്‍ന്ന അന്തസ്സോടെയുമാണ്. വിമര്‍ശിക്കുന്നവര്‍ അമ്മയുടെ മഹത്തായ സേവന പ്രവര്‍ത്തനങ്ങളെ മറന്നു പോകരുതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ആശ്രത്തിനെതിരെയുള്ള ആരോപണങ്ങളില്‍ അഭിപ്രായമില്ല എന്ന് പറഞ്ഞ ബിജെപി പിന്നീട് തങ്ങളുടെ നിലപാട് തിരുത്തി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കൃഷ്ണദാസ് പറഞ്ഞത് വിവാദപുസ്തകത്തിന്‌ പിന്നില്‍ രാജ്യാന്തര ഗൂഡാലോചന ഉണ്ടെന്നാണ്. എസ്.എന്‍ .ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ തന്‍റെ പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: നല്ല കാര്യങ്ങള്‍ ചെയ്യുന്നവരെ കൊച്ചാക്കാനും അവഹേളിക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഭാരതീയ വിചാരകേന്ദ്രം ഡയരക്ടര്‍ പി. പരമേശ്വരനും ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പഠിച്ച ശേഷം പ്രതികരിക്കാം എന്ന് പറഞ്ഞു. ഭാഗ്യം! അദ്ദേഹത്തിനെങ്കിലും അങ്ങനെ പറയാന്‍ ബുദ്ധി തോന്നിയല്ലോ. ഒന്നും അറിയാതെയും അന്വേഷിക്കാതെയും പ്രതികരിക്കുന്ന നമ്മുടെ നാട്ടില്‍ ഇങ്ങനെ പറയാനും ഒരാളുണ്ടായി.

ചീത്തവിളിച്ചവര്‍ അങ്കലാപ്പില്‍
ഫേസ് ബുക്കിലൂടെയും മറ്റും അമ്മയെ ചീത്ത വിളിച്ചവര്‍ ഇപ്പോള്‍ അങ്കലാപ്പിലായിരിക്കുന്നു. അമ്മയുടെ ഭക്തര്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന മുറവിളി അമ്മക്കെതിരെ കേസെടുക്കാതെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുന്നത്‌ ശരിയല്ല എന്നാണ്. യാതൊരു അടിസ്ഥാനവും ഇല്ലാതെ ഒരു പുസ്തകത്തില്‍ എന്തെങ്കിലും എഴുതി വിട്ടു എന്നതിന്റെ പേരില്‍ ഒരാളുടെ പേരില്‍ കേസെടുക്കണം എന്ന് പറയുന്നത് തന്നെ എന്തൊരു യുക്തിയാണ്?

ഇന്നാട്ടിലെ പൊതു ഹിന്ദു സമൂഹത്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അവരുടെ എല്ലാ ചെയ്തികളും തെറ്റാണെന്നും അവരുടെ ആത്മീയ നേതാക്കള്‍ മോശക്കാരാനെന്നും സ്ഥാപിക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും അതു വന്‍ കളങ്കം വരുത്തി വെക്കും.

ഗായത്രി പറയുന്നത്…
1999 ലാണ് ഗായത്രി ആശ്രമം വിട്ടു പോകുന്നത്. പോയതിനു ശേഷം ആ മദാമ്മ ആശ്രമത്തിലേക്ക് ഒരു കത്തയച്ചിരുന്നു. അതു 1999 ഡിസംബര്‍ 18 നായിരുന്നു. അമൃതപുരിയിലെ എന്‍റെ ബന്ധുക്കളെ എന്ന് സംബോധന ചെയ്താണ് ആ കത്ത് ആരംഭിക്കുന്നത് തന്നെ. എന്‍റെ അഭാവം കൊണ്ട് ആര്‍ക്കും സങ്കടവും മനക്ലേശവും ഉണ്ടാകരുതേ എന്നും മദാമ്മ ആവശ്യപ്പെടുന്നു. തുടര്‍ന്ന് അവര്‍ തന്‍റെ വേര്‍പിരിയല്‍ സംഭവങ്ങളും സംന്യാസ ജീവിതത്തിന്‍റെ പൊരുളിനെയും സൂചിപ്പിക്കുന്നു. അന്നൊന്നുമില്ലാത്ത ആരോപണങ്ങള്‍ ഇപ്പോള്‍ എഴുതി വിട്ടതിന്‍റെ പിന്നിലെ ഗൂഡാലോചനയാണ്സത്യത്തില്‍ അന്വേഷിക്കേണ്ടത്.

മതസ്പര്‍ധ വളര്‍ത്തുന്ന പത്രവും ചാനലും
നിരോധിക്കപ്പെട്ട ഒരു തീവ്രവാദ പ്രസ്ഥാനത്തിന്റെ ഒളിയമ്പായി പ്രവര്‍ത്തിക്കുന്ന ഒരു പത്ര മാധ്യമവും ടെലിവിഷന്‍ മാധ്യമവുമാണ് അമ്മക്കെതിരെ തെറി വിളിയുമായി രംഗത്ത് വന്നിരിക്കുന്നത്. തികഞ്ഞ ഹിന്ദു വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുക വഴി നാട്ടിലെ മനസ്സമാധാനത്തിനും ഐക്യത്തിനും തുരങ്കം വെയ്ക്കുകയാണ് ഈ മാധ്യമങ്ങള്‍ . ഇന്നാട്ടിലെ പൊതു ഹിന്ദു സമൂഹത്തിനെ വളഞ്ഞിട്ട് ആക്രമിക്കുകയും അവരുടെ എല്ലാ ചെയ്തികളും തെറ്റാണെന്നും അവരുടെ ആത്മീയ നേതാക്കള്‍ മോശക്കാരാനെന്നും സ്ഥാപിക്കാന്‍ ഇക്കൂട്ടര്‍ നടത്തുന്ന ശ്രമം അപലപനീയമാണ്. കേരളത്തിലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ നമ്മുടെ ജനാധിപത്യത്തിനും മതേതരത്വത്തിനും അതു വന്‍ കളങ്കം വരുത്തി വെക്കും. തീര്‍ച്ച.

–മനോജ് മനയില്‍, പ്രൊഡ്യൂസര്‍, മഴവില്‍ മനോരമ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )