അമൃതാനന്ദമയി മഠം ആശ്രമത്തെ തകര്‍ക്കാന്‍ ‘മാധ്യമ’ ഗൂഡാലോചന

Posted: ഫെബ്രുവരി 26, 2014 in malayalam

മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തലുകളുടെ പേരില്‍ അമൃതാനന്ദമയി മഠത്തിനെയും അമ്മയെയും തകര്‍ക്കാന്‍ മാധ്യമം പത്രത്തിന്‍റെ കുത്സിത ശ്രമം സംശയത്തിന് വഴിയൊരുക്കുന്നു. തികഞ്ഞ ഹിന്ദു / ദേശ വിരുദ്ധ നിലപാടുകള്‍ വഴി മാധ്യമത്തിന്‍റെ ‘തനിനിറം’ പണ്ടേ പലരും ചൂണ്ടിക്കാട്ടുകയുണ്ടായി. അതിന്റെ ഏറ്റവും പുതിയ ഭാഷ്യമാണ് അമ്മക്കെതിരെ ഇപ്പോള്‍ ഒരു വാശിയോടെ മാധ്യമം ചെയ്തു കൊണ്ടിരിക്കുന്നത്. ഗെയ്ല്‍ ട്രെട് വെല്‍ എഴുതിയ പുസ്തകത്തിലെ ഉള്ളടക്കം മാധ്യമവും അതിന്റെ ടെലിവിഷന്‍ ആയ മീഡിയ വണ്ണും ഏറ്റെടുത്തു ആഘോഷിച്ചത് തീവ്രവാദ മനോഭാവത്തെ വെളിപ്പെടുത്തുന്ന രീതിയില്‍ ആയിരുന്നു എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

മാധ്യമം പത്രം മതേതരമോ?
മാധ്യമത്തിന്‍റെ വക്താക്കള്‍ എപ്പോഴും പറയുന്നത് തങ്ങള്‍ മതേതര നിലപാടുകളെ മുറുകെപ്പിടിച്ച് മുന്നോട്ടു പോകുന്നവര്‍ എന്നാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മാധ്യമം നമ്മുടെ ജനാധിപത്യ / മതേതര സംവിധാനങ്ങളെ കൊഞ്ഞനം കുത്തി പല്ലിളിച്ചു കാണിക്കുന്ന ഒരു ആശയസംവിധാനത്തിന്‍റെ കീഴില്‍ ചിറകു വിടര്‍ത്തി നില്‍ക്കുന്നു എന്ന സത്യം പലരും വിസ്മരിക്കുന്നു. മാധ്യമം നിരോധിക്കപ്പെട്ട ജമാ അത്തെ ഇസ്ലാമിയുടെ മുഖപത്രമാണ് എന്ന് പരക്കെ ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ പത്രത്തിന്‍റെ വക്താക്കള്‍ പറഞ്ഞത് മാധ്യമം മറ്റൊരു ട്രസ്റ്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത് എന്നാണ്. എന്നാല്‍ സത്യം എന്താണ്? ജമാ അത്തെ ഇസ്ലാമിയുടെ കേരള അമീര്‍ ആയ വ്യക്തി തന്നെയാണ് മാധ്യമം പത്രത്തിന്‍റെ ട്രസ്റ്റ് ചെയര്‍മാന്‍ . ‘അച്ഛന്‍ പത്തായത്തിലും ഇല്ല’ എന്ന് കളവു പറയുമ്പോള്‍ അതു മനസ്സിലാക്കാനുള്ള ബുദ്ധി ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ട് എന്നത് ആരും മറന്നു പോകരുത്. പാവങ്ങളെ സേവിക്കാനും അവരുടെ ഇല്ലായ്മയില്‍ സഹായിക്കാനും ഭാരതത്തിന്‍റെ സംസ്കാരത്തെയും സാമൂഹിക ഐക്യത്തെയും ഊട്ടി ഉറപ്പിക്കാന്‍ അക്ഷീണം പ്രയത്നിക്കുന്ന മാതാ അമൃതാനന്ദമയിയോടു മേല്‍പ്പറഞ്ഞ ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ക്ക് ഉണ്ടാകുന്ന എതിര്‍പ്പ് മനസ്സില്ലാക്കവുന്നതെയുള്ളൂ.

‘അച്ഛന്‍ പത്തായത്തിലും ഇല്ല’ എന്ന് കളവു പറയുമ്പോള്‍ അതു മനസ്സിലാക്കാനുള്ള ബുദ്ധി ഈ നാട്ടിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും ഉണ്ട് എന്നത് ആരും മറന്നു പോകരുത്. സങ്കുചിത / തീവ്രവാദ മനോഭാവം പുലര്‍ത്തുന്ന ഇക്കൂട്ടരാണ് പീഡിതന്‍റെയും മര്‍ദിതന്‍റെയും കണ്ണീരൊപ്പുന്ന അമ്മയുടെ നേര്‍ക്ക്‌ ഉണ്ടയില്ലാ വെടി വെക്കാന്‍ കോപ്പു കൂട്ടുന്നത്. അമ്മയുടെ നേര്‍ക്ക് ഒരു കുലടയുടെ വ്യാജ മൊഴിയുടെ പേരില്‍ ചളി വാരിയെറിയുന്ന പ്രവണത നിഷ്കളങ്കര്‍ പൊറുക്കില്ല തന്നെ. മലയാളത്തിലെ ഒട്ടു മിക്ക മാധ്യമങ്ങളും നിക്ഷിപ്ത താല്‍പ്പര്യത്തിന്റെ ചട്ടുകങ്ങള്‍ ആണ്. ഇതിലൊക്കെ ഒരു മത തീവ്രവാദ അജണ്ട പ്രവര്‍ത്തിക്കും.

‘വേണം ഒരു മുസ്ലിം വൃക്ക…’
മലയാളിയുടെ പൊതു മതേതര ബോധത്തിലേക്ക്‌ സ്വയം തങ്ങള്‍ ഇറങ്ങിചെല്ലുന്നു എന്ന കപട മുദ്രാവാക്യം മുഴക്കി ഓരോ ദിനവും പേനയുന്തുന്ന മാധ്യമം പത്രത്തിലെ ചില ദുഷ്ടലാക്കുകള്‍ നമ്മെ അമ്പരപ്പിക്കുക ര്തന്നെ ചെയ്യും. അവയവദാന സമ്മതപത്രങ്ങള്‍ ഒപ്പിടുവിക്കുകയും അപകടത്തില്‍ മരണമടയുന്നവരുടെ അവയവങ്ങള്‍ ബന്ധുക്കളുടെ സമ്മതപ്രകാരം ആവശ്യക്കാര്‍ക്ക് നല്‍കുകയും ചെയ്യുന്ന മഹത്തായ സേവന പ്രവര്‍ത്തനങ്ങള്‍ ഈയടുത്ത കാലത്ത് കേരളത്തില്‍ സജീവമായി. അവയവദാന സമയത്ത് ആരും ജാതിയും മതവും നോക്കാറില്ല. ദാതാക്കളും ഉപയോക്താക്കളും ഒരു ജീവനെ എങ്ങനെ രക്ഷിക്കാം എന്ന് മാത്രമേ നോക്കുന്നുള്ളൂ. എന്നാല്‍ നാഴികക്ക് നാല്‍പ്പതു വട്ടം കപടമതേതര വാഗ്ധോരണി മുഴക്കുന്ന മാധ്യമം പത്രത്തില്‍ വന്ന ഒരു പരസ്യം ഇങ്ങനെയാണ് : ” വൃക്ക തകരാറിലായ ഒരാള്‍ക്ക്‌ മുസ്ലിം വൃക്ക ആവശ്യമുണ്ട് !!” ഇതാണ് മാധ്യമം പത്രത്തിന്‍റെ പൊതുബോധം. ഇത്രയും സങ്കുചിത / തീവ്രവാദ മനോഭാവം പുലര്‍ത്തുന്ന ഇക്കൂട്ടരാണ് പീഡിതന്‍റെയും മര്‍ദിതന്‍റെയും കണ്ണീരൊപ്പുന്ന അമ്മയുടെ നേര്‍ക്ക്‌ ഉണ്ടയില്ലാ വെടി വെക്കാന്‍ കോപ്പു കൂട്ടുന്നത്.

ഹെല്‍ത്ത് കെയര്‍ എന്ന നിഴല്‍ നാടകം
സേവനം ഇല്ലെങ്കില്‍ എന്തു മാധ്യമ പ്രവര്‍ത്തനം എന്നതായിരിക്കുന്നു ഇന്നത്തെ അവസ്ഥ. എല്ലാവരും ഇക്കാര്യത്തില്‍ ഒന്നിനൊന്നു മത്സരിക്കുകയും ചെയ്യുന്നു. മാധ്യമത്തിനും ഉണ്ട് ഇത്തരത്തില്‍ ഒന്ന്. ഹെല്‍ത്ത്കെയര്‍എന്നാണ് ഇതിനു പേര്. സമൂഹത്തിലെ എല്ലാവര്‍ക്കും തങ്ങളുടെ സേവനം ലഭ്യമാണ് എന്നാണ് അവകാശ വാദം. എന്നാല്‍ മുസ്ലിങ്ങളല്ലാത്ത എത്ര പേര്‍ക്ക് ഈ സേവനം കിട്ടുന്നുണ്ട്‌ എന്ന് അറിയാന്‍ താല്‍പ്പര്യം ഉണ്ട്. ഒരു പക്ഷെ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടാന്‍ അമുസ്ലിങ്ങളായ വിരലില്‍ എണ്ണാവുന്നവര്‍ക്ക് ഈ സഹായം കൊടുക്കുന്നുമുണ്ടാവാം. ദുരിതപൂര്‍ണമായ രോഗാവസ്ഥയിലുള്ള രോഗികള്‍ക്കാണ് ഈ സഹായം ലഭിക്കുന്നത്. ഇതില്‍ രസകരമായ ഒരു വസ്തുത ഇത്തരം രോഗികളെ സെലക്റ്റ് ചെയ്യുന്നത് ജമാ അത്തെ ഇസ്ലാമിയുടെ ഏരിയാ കോര്‍ഡിനേറ്റര്‍മാരാണ്. എന്നാല്‍ ഇത്തരം നാമമാത്രമായ സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് നികുതി എന്ന സംവിധാനത്തിന്‍റെ കണ്ണ് കെട്ടാന്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാം. ലോകത്തിന്‍റെ ഏതെങ്കിലും കോണില്‍ വരള്‍ച്ച വന്നാല്‍ , വെള്ളപ്പൊക്കം വന്നാല്‍ , പ്രകൃതി ദുരന്തങ്ങള്‍ വന്നാല്‍ , ബോംബുകള്‍ വര്‍ഷിച്ച് ജീവിതങ്ങളെ കടപുഴക്കിയാല്‍ – അവിടങ്ങളില്‍ നിസ്സങ്കോചം, നിര്‍ഭയം ഓടിയെത്തുന്ന ജീവിത പുനസ്ഥാപനത്തിന് ധനമനാദികള്‍ സമര്‍പ്പിക്കുന്ന അമ്മ എന്ന കാരുണ്യത്തെ കല്ലെറിയാന്‍ മാധ്യമം കാണിക്കുന്ന ചങ്കൂറ്റം അപാരമാണ്.

പലസ്തീന്‍ ‘പോരാളി’കളും ഇസ്രയേല്‍ ‘തീവ്രവാദി’കളും
ഭാഷയില്‍ പോലുമുണ്ട് മാധ്യമത്തിന്റെ തീവ്രവാദ ഇരട്ടത്താപ്പ്. പലസ്തീന്‍ പോരാളികള്‍ എന്നാണ് പ്രയോഗം. എന്നാല്‍ ഇസ്രയേല്‍ തീവ്രവാദികള്‍ ആണ് താനും. പലസ്തീന്‍ അക്രമകാരികളുടെ കൈകള്‍ കൊണ്ട് നൂറു പേര്‍ കൊല്ലപ്പെട്ടാല്‍ മാധ്യമത്തില്‍ അതു ‘പലസ്തീന്‍ പോരാളികള്‍ നൂറു പേരെ കൊന്നു’ എന്നാണ്. എന്നാല്‍ ഇത് ഇസ്രയേല്‍ അക്രമകാരികളുടെ കൈകളാല്‍ ആണെങ്കില്‍ ‘ഇസ്രയേല്‍ തീവ്രവാദികള്‍ നൂറു പേരെ കൊന്നു’ എന്നാവും. ഇത്തരം പരസ്യമായ തീവ്രനിലപാടുകള്‍ എടുക്കുന്ന പത്രം ‘വേശ്യയുടെ ചാരിത്ര്യ’ പ്രസംഗം കണക്കു വസ്തുതകള്‍ മറന്നു പുലമ്പുന്നത് എന്തായാലും അംഗീകരിക്കാന്‍ ആവില്ല തന്നെ. ഈ ഇരട്ടത്താപ്പിന്റെ മറ്റൊരു മുഖമാണ് മാധ്യമത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന ചിലര്‍ തീവ്രവാദ സംഘടനയായ എന്‍ . ഡി. എഫിന്‍റെ മുഖപത്രമായ തേജസ്സിലും നിരന്തരം എഴുതിക്കൊണ്ടിരിക്കുന്നത്. അതായത് പത്ര വ്യവസായത്തില്‍ പരസ്പരം മത്സരിക്കുമ്പോഴും തീവ്രവാദ നിലപാടുകള്‍ വരുമ്പോള്‍ എല്ലാവരും ഒന്നാണെന്ന സത്യം നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്രമാത്രം പരസ്യമായ നിലപാടുകള്‍ എടുക്കുകയും മലയാളികളെ മണ്ടന്മാരാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന മാധ്യമമാണ് കോടാനുകോടി ജനങ്ങളുടെ പ്രതീക്ഷയായ അമ്മക്കെതിരെ ഇറങ്ങിയിരിക്കുന്നത്. സഹതപിക്കേണ്ടിയിരിക്കുന്നു!!

പത്രസ്ഥാപനത്തിലെ കാണാക്കളികള്‍
മാധ്യമം പത്രമായാലും മീഡിയ വണ്‍ ചാനല്‍ ആയാലും ഈ രണ്ടു സ്ഥാപനങ്ങളിലും ഹിന്ദുക്കള്‍ക്ക് രക്ഷയില്ല എന്ന് പറയപ്പെടുന്നു. വളരെ അപൂര്‍വമായേ ഈ സ്ഥാപനങ്ങളില്‍ ഹിന്ദുക്കളായ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയുള്ളൂവത്രേ. കോണ്‍ട്രാക്റ്റ് അടിസ്ഥാനത്തില്‍ അവരുടെ ജോലിയെ നീട്ടിക്കൊണ്ടു പോവുക എന്നതാണത്രേ സ്ഥിതി. പത്രത്തില്‍ വേജ് ബോര്‍ഡ് നടപ്പാക്കി എന്ന് സാഭിമാനം പറയുന്ന മാധ്യമത്തില്‍ കഴിഞ്ഞ മാസം ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചത് പതിനാറാം തീയതിയാണ്! ഇതാണ് തൊഴിലാളി സ്നേഹം. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലും അനുബന്ധ തൊഴില്‍ സാധ്യതകളും ഒരുക്കി കൊടുക്കുന്ന അമ്മയുടെ നേര്‍ക്ക് ഒരു കുലടയുടെ വ്യാജ മൊഴിയുടെ പേരില്‍ ചളി വാരിയെറിയുന്ന പ്രവണത നിഷ്കളങ്കര്‍ പൊറുക്കില്ല തന്നെ. തൊഴിലാളി സ്നേഹത്തിന്‍റെ മറ്റൊരു മുഖം ഇങ്ങനെയാണ്. നോമ്പ് കാലത്ത് മാധ്യമം പത്രത്തിന്‍റെ കാന്‍റീന്‍ അടച്ചു പൂട്ടും. ഒരിറക്ക് പച്ച വെള്ളം ആ സ്ഥാപനത്തില്‍ കുടിക്കാന്‍ കിട്ടാറില്ലെന്ന് ജോലിക്കാര്‍ പരിതപിക്കുന്നു. മുസ്ലിങ്ങളും അമുസ്ലിങ്ങളും ജോലി ചെയ്യുന്ന ഇന്തയിലെ / കേരളത്തിലെ ഒരു സ്ഥാപനത്തില്‍ ആണ് തൊഴിലാളികള്‍ക്ക് ഈ ദുര്യോഗം. ഇത് സൗദി അറേബ്യ അല്ലെന്നു നാം മനസ്സിലാക്കണം. എന്തിനു പറയുന്നു, നോമ്പ് സമയത്ത് പ്യൂരിഫൈട് ജല ടംബ്ലര്‍ പോലും വെക്കില്ല എന്ന് പറയപ്പെടുന്നു.

മാധ്യമ ഗീബല്‍സുമാര്‍
ഇപ്പറഞ്ഞത്‌ കേവലം ഒരു മാധ്യമം എന്ന നിലയിലല്ല. മലയാളത്തിലെ ഒട്ടു മിക്ക മാധ്യമങ്ങളും നിക്ഷിപ്ത താല്‍പ്പര്യത്തിന്റെ ചട്ടുകങ്ങള്‍ ആണ്. കാരണം ഗള്‍ഫില്‍ നിന്നും വരുന്ന പണത്തെ ആശ്രയിച്ചാണ് ഇവരുടെ നിലനില്‍പ്പ്‌ തന്നെ. അപ്പോള്‍ ഇതിലൊക്കെ ഒരു മത തീവ്രവാദ അജണ്ട പ്രവര്‍ത്തിക്കും. കേരളത്തിലും ഇന്ത്യയിലും വിദേശത്തും ആശ്രമവും ആയിരക്കണക്കിന് ഭക്തരുമുള്ള അമ്മ ഇത്തരം തീവ്രവാദികള്‍ക്ക് കണ്ണില്‍ കടി പരത്തുന്നുണ്ടാവണം. ഒരു അവസരം കാത്തിരുന്നവര്‍ക്ക് കിട്ടിയ എല്ലിന്‍ കഷണമാണ് ഗെയ്ല്‍ എന്ന അപഥ സഞ്ചാരിണിയുടെ കാമവെറിക്കഥകള്‍ . ഒരു നുണയെ നൂറു വട്ടം ആവര്‍ത്തിച്ച് സത്യമാക്കൂന്ന ഗീബല്‍സിയന്‍ തന്ത്രം തന്നെയാണ് ഇവിടെയും ആവര്‍ത്തിക്കുന്നത്. പക്ഷെ നൂറു വാര അകലെനിന്നു നോക്കി കുരയ്ക്കുകയും സൂക്ഷിച്ചു നോക്കിയാല്‍ വാലും പൊക്കി ഓടുകയും ചെയ്യുന്ന ചാവാലി പട്ടികളുടെ ഭീരുത്വമാണ് ഇന്ന് മലയാളത്തിലെ മാധ്യമ പ്രവര്‍ത്തനം. ഇതില്‍ പെടാതെ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. അവര്‍ പൊറുക്കട്ടെ.

മനോജ് മനയില്‍, പ്രൊഡ്യൂസര്‍, മഴവില്‍ മനോരമ.

Advertisements
അഭിപ്രായങ്ങള്‍
  1. fazil പറയുക:

    he he enthokke parannalum madhyamathinde ezhayalath ningalkku pokanavilla

  2. prakasan cp പറയുക:

    ethallam madhyamam ano ? parajathu sathyam thirichariyu

  3. muneer പറയുക:

    വേണം ഒരു മുസ്ലിം വൃക്ക…’
    EE PARASYAM ENNANU PATHRATHIL VANNADU ENNU PARAYAMOO…NHANGALKKU ONNU NOKKANAYIRUNNU….

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )