ഞാനൊരു തുറന്ന പുസ്തകമാണ്

Posted: ഫെബ്രുവരി 26, 2014 in malayalam

ആശ്രമം കൃത്യമായി തന്നെ കണക്ക് എല്ലാ വര്‍ഷവും കൊടുക്കുന്നുണ്ട്. എല്ലാം വേണ്ടപോലെയാണ് ചെയ്യുന്നത്. പലരും പലതും – അങ്ങനേയും ഇങ്ങനേയും – ഒക്കെ പറഞ്ഞ് ആള്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നു. അത്ര കോടികള്‍ എനിക്കുണ്ടായിരുന്നെങ്കില്‍ , ഈ ലോകത്തിലെ, ഇന്ത്യയിലെ ദാരിദ്രമാക്കെ ഇല്ലാതാക്കാമായിരുന്നു. എന്റെ ആഗ്രഹം അങ്ങനെയാണ്. നമ്മുടെ ആശ്രമത്തിന് ഒരു മതവും പൈസ തരുന്നില്ല, ഒരു ജാതിയും തരുന്നില്ല, ഒരംഗത്വ ഫീസുമില്ല. മക്കടെ ത്യാഗം കൊണ്ടാണ് എന്തെങ്കിലും ഉള്ളത്.
എന്തെങ്കിലും സേവ ചെയ്യുന്നൊരു സ്ഥാപനം. പത്തു പേര്‍ക്ക് സേവന മനോഭാവം കിട്ടുന്ന ഒരു സ്ഥാപനം. ഗുജറാത്തില്‍ ആശ്രമം വീടു വെച്ചു കൊടുത്തു. ആ ഗ്രാമങ്ങളിലെ 85-90 ഉം വയസ്സുള്ളവര്‍ സുനാമി വന്നപ്പോഴും ഇപ്പോള്‍ ആശ്രമം വീടു വെച്ച് കൊടുക്കുന്ന സ്ഥലങ്ങളിലും വന്ന് സേവനം ചെയ്യും.

തന്റെ ബുദ്ധിക്കു ദഹിക്കുന്നതെന്താണ്, തന്റെ കാഴ്ചപ്പാടെന്താണ്, അതു മാത്രമാണ് ശരി. ഇതാണ് പലരുടേയും ചിന്ത. കാഴ്ചയുണ്ട്, കാഴ്ചപ്പാടില്ല എന്നതാണ് സ്ഥിതി. എന്നെ ആരും സേവിക്കാന്‍ പറയുന്നില്ല. ഞാനാണ് എല്ലാവരേയും സേവിക്കുന്നത്. എന്റെ മക്കളെ ഞാന്‍ സേവിക്കുകയാണ്. മോഷ്ടിച്ചു കൊണ്ടുവന്നോ, ആരോടെങ്കിലും ചോദിച്ചു മേടിക്കുകയോ ഒന്നും ചെയ്യുന്നില്ല. ആരും പ്രയത്‌നിക്കാതെ ഇരിക്കുന്നുമില്ല. പ്രയത്‌നിച്ച് തന്നെയാണ് സേവനം ചെയ്യുന്നത്. ഞാന്‍ ഒരു നേരമേ ഭക്ഷണം കഴിക്കുകയുള്ളൂ. ചില ദിവസം കഴിച്ചില്ലാന്നിരിക്കും. എന്തായാലും എല്ലാ ദിവസവും മണിക്കൂറുകളോളം ഇരുന്ന് ഭക്തരെ കാണും. വിദേശത്തുനിന്നും നാട്ടില്‍ നിന്നും വരുന്ന നൂറുകണക്കിനുള്ള കത്തുകള്‍ വായിക്കും. സ്ഥാപനങ്ങളുണ്ട്; കുട്ടികളെ ധ്യാനിപ്പിക്കാന്‍ കൊണ്ടുപോകും; ചോദ്യോത്തരങ്ങള്‍ നടത്തും. ഇവിടെ ആരും പ്രയത്‌നിക്കാതെ ഇരിക്കുന്നില്ല. എന്ത് ജോലി ചെയ്യാനും എനിക്ക് മടിയില്ല.

കാഴ്ചയുണ്ട്, കാഴ്ചപ്പാടില്ല എന്നതാണ് പലരുടേയും സ്ഥിതി. എന്നെ ആരും സേവിക്കാന്‍ പറയുന്നില്ല. ഞാനാണ് എല്ലാവരേയും സേവിക്കുന്നത്. ഈശ്വരനെ വിശ്വസിക്കണമെന്ന് ഞാന്‍ പറയുന്നില്ല. ഈശ്വരനുണ്ടൊ എന്നല്ല, ദു:ഖിക്കുന്ന മനുഷ്യനുണ്ടോ? ആ ദു:ഖത്തെ എങ്ങനെ നിവര്‍ത്തി വരുത്താന്‍ പറ്റും. അത് ചെയ്താല്‍ അവരുടെ കാല്‍ അമ്മ കഴുകാം. ഞാനൊരു തുറന്ന പുസ്തകമാണ്.

ആരെയും കുറ്റം പറയുകയല്ല, മക്കടെ ത്യാഗവും സമര്‍പ്പണവും പറയുകയാണ്. അതുകൊണ്ട് പല പല കാര്യങ്ങളും ചെയ്യാന്‍ പറ്റുന്നുണ്ട്. പലരും വാദിക്കുന്നുണ്ട്. ഇറങ്ങിവന്ന് പ്രയത്‌നിച്ചു കാണുന്നില്ല. അതാണ് വിഷമം. ഈശ്വരനെ വിശ്വസിക്കണമെന്ന് ഞാന്‍ പറയുന്നില്ല. ഈശ്വരനുണ്ടൊ എന്നല്ല, ദു:ഖിക്കുന്ന മനുഷ്യനുണ്ടോ? ആ ദു:ഖത്തെ എങ്ങനെ നിവര്‍ത്തി വരുത്താന്‍ പറ്റും. അത് ചെയ്താല്‍ അവരുടെ കാല്‍ അമ്മ കഴുകാം.

ആശ്രമം സമാധാനത്തിന്റെ കേന്ദ്രമാണ്. ആത്മസമര്‍പ്പണത്തിലും നിസ്വാര്‍ത്ഥ സേവനത്തിലും സ്‌നേഹത്തിലുമാണെന്റെ വിശ്വാസം. കുട്ടികളേയും ഞാന്‍ അതാണ് പഠിപ്പിക്കുന്നത്. ഞാനൊരു തുറന്ന പുസ്തകമാണ്. ഈ പറഞ്ഞ് പരത്തുന്ന കാര്യങ്ങളൊക്കെ അസത്യമാണ്. ആഗ്രഹിച്ചത് സാധിക്കാതെ വന്നപ്പോള്‍, ചിലര്‍ തോന്നിയതെല്ലാം പറയുന്നു. ആരൊക്കെയോ എന്തൊക്കെയോ വിളമ്പി മതവികാരം ഇളക്കിവിട്ടിട്ട്, അങ്ങോട്ടും ഇങ്ങോട്ടും ഗുസ്തിയുണ്ടാക്കി, യുദ്ധം തന്നെ പുറപ്പെടുവിക്കാന്‍ ഇരിക്കുകയാണ്. എല്ലാവരുടേയും ഹൃദയത്തില്‍ നല്ലതു നിറഞ്ഞ്, നല്ല മനസ്സു കൊടുക്കണമേ എന്നു പ്രാര്‍ത്ഥിക്കുന്നു. ക്ഷമിക്കാനും സഹിക്കാനും ശക്തി കിട്ടണേ എന്നു പ്രാര്‍ത്ഥിക്കൂ മക്കളെ. അകവും പുറവും കലുഷമാണ്. എങ്ങോട്ടാ നമ്മുടെ പോക്കെന്നറിയില്ല, എല്ലാരിലും നല്ല മനസ്സുണ്ടാകണേ….

 

source: Response to the Allegations Against the Mata Amritanandamayi Math

അഭിപ്രായങ്ങള്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )