അമൃതാനന്ദമയി ദേവി: പാപ്പരായ മലയാളിയുടെ അടിമത്ത വാസനകള്‍

Posted: ഫെബ്രുവരി 26, 2014 in malayalam

തങ്ങള്‍ക്കു ചുറ്റുപാടുമുള്ള ലോകത്തിനു എന്തെങ്കിലും നന്മ വരണം എന്ന് വിശ്വസിച്ച് തങ്ങളാല്‍ കഴിയുന്ന എന്തെങ്കിലും സഹായം ആരെങ്കിലും ചെയ്തു കൊടുത്താല്‍ ഉടന്‍ മലയാളിയുടെ മനസ്സില്‍ ഞരമ്പ് രോഗം ഉണരും. അവന്‍ മനസ്സിലും പിന്നെ തന്‍റെ അയല്‍ക്കാരനോടും പറയും: ” ഹും! കണ്ടോ, അവന്‍റെ നെഗളിപ്പ്. സഹായിക്കുകയാണത്രെ. ഒലക്ക. എല്ലാം പബ്ലിസിറ്റി സ്റ്റണ്ട്. എനിക്കറിയില്ലേ ഇവനെ”. ഇതാണ് ഒരു ശരാശരി മലയാളിയുടെ ഏറ്റവും വലിയ മാനസികഭാവം. മലയാളിയുടെ അപനിര്‍മിക്കപ്പെട്ട ഈ മാനസിക വ്യാപാരത്തിന് ഏറ്റവും ഒടുവില്‍ നമ്മുടെ നാട്ടില്‍ ഇരയായത് കൊച്ചൌസേപ്പ് ചിറ്റിലപ്പള്ളി എന്ന വലിയ മനുഷ്യനാണ്. നന്മ ലാക്കാക്കി അദ്ദേഹം ചെയ്ത പ്രവൃത്തികളെ മലയാളി നോക്കിക്കണ്ടത് വളരെ വൃത്തികെട്ട രീതിയില്‍ ആയിരുന്നു. മലയാളി അനുദിനം മാനസികമായി പാപ്പരായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വലിയ ദുഃഖസത്യം മാത്രം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമൃതാനന്ദമയി ദേവിയെക്കുറിച്ചും വള്ളിക്കാവ് ആശ്രമത്തിനെതിരെയും ഉദരംഭരികള്‍ കുരച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തിനെയും അന്ധമായി എതിര്‍ക്കുക എന്നത് മലയാളിയുടെ സഹജമായ ജന്മവാസനയാണ്. താന്‍ മുണ്ട് ഉടുക്കുന്നത് മറ്റുള്ളവനെ കാണുമ്പോള്‍ ഉയര്‍ത്തി കാണിക്കാനാണ് എന്ന തരത്തിലുള്ള ഒരു തരം മാനസിക രോഗത്തിന്‍റെ പിടിയില്‍ മലയാളി സമൂഹം എത്തപ്പെട്ടിരിക്കുന്നു. കേരളം ഒരു ഭ്രാന്താലയം എന്ന പ്രയോഗത്തെ സാധൂകരിക്കുന്ന പ്രവണതയാണ് സമീപകാല കേരള ജനതയുടെ പ്രവൃത്തികളും പ്രതികരണങ്ങളും.

മലയാളി അനുദിനം മാനസികമായി പാപ്പരായിക്കൊണ്ടിരിക്കുന്നു എന്നത് ഒരു വലിയ ദുഃഖസത്യം മാത്രം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അമൃതാനന്ദമയി ദേവിയെക്കുറിച്ചും വള്ളിക്കാവ് ആശ്രമത്തിനെതിരെയും ഉദരംഭരികള്‍ കുരച്ചു കൊണ്ടിരിക്കുന്നത്. എല്ലാത്തിനെയും അന്ധമായി എതിര്‍ക്കുക എന്നത് മലയാളിയുടെ സഹജമായ ജന്മവാസനയാണ്.

മലയാളിയുടെ സ്വത്വത്തെ ഉയര്‍ത്താനും അവന്‍റെ സാമൂഹിക – സാംസ്കാരിക ജീവിതത്തെ ഉണര്‍ത്താനും ഒട്ടേറെ സംന്ന്യാസികളും സാമൂഹിക പരിഷ്ക്കര്‍ത്താക്കളും ഇവിടെ ജനിച്ചിട്ടുണ്ട്. ഇങ്ങനെ വന്നവരാരും ഒരിക്കലും കേവലം തങ്ങളുടെ ഉന്നമനത്തിനായിരുന്നില്ല ശ്രമിച്ചത്. ഉരുകിത്തീര്‍ന്നു വെളിച്ചം പകരുന്ന സേവന തല്പ്പരത മാത്രമേ അവര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. സാധാരണ ജീവിതത്തില്‍ നിന്നും ആത്മസാക്ഷാത്കാരത്തിന്‍റെ പാതയില്‍ ഒരു ജനതയുടെ ആശ്രയമായി തീര്‍ന്ന മാതാ അമൃതാനന്ദമയി ദേവി എന്ന ഗുരുവിനും ജന്മ നിയോഗം സമൂഹത്തെ വെളിച്ചത്തിലേക്ക് നയിക്കുക എന്നതത്രേ. ഇത്രയും കാലം അമ്മ ചെയ്ത സേവന – കാരുണ്യ – ആത്മീയ പ്രവര്‍ത്തനങ്ങളെ തെല്ലും മാനിക്കാതെ ആണ് പ്രതികരിക്കുന്നവര്‍ എന്ന് നടിക്കുന്ന മലയാളി ജനത അവരോടു കാണിക്കുന്ന നന്ദികേട്. ഗെയില്‍ എന്ന സ്ത്രീ ഒരു പുസ്തകം എഴുതുകയും അതില്‍ നിറം പിടിപ്പിച്ച (നുണ) കഥകള്‍ എഴുതി വിട്ടതുമാണ് ഇപ്പോള്‍ മലയാളിയുടെ പ്രതികരണ ബുദ്ധിയെ ഇത്രമാത്രം പ്രകോപിപ്പിച്ചത്. നല്ലത്. പ്രതികരണ ശേഷി ഉണ്ടായിരിക്കണം. പക്ഷെ നമ്മുടെ പ്രതികരണങ്ങള്‍ വസ്തു നിഷ്ഠവും കാര്യകാരണ ബോധവും ഉള്ളതായിരിക്കണമെന്നു മാത്രം.

പുതിയ കാലത്ത് സാമൂഹ്യ സമ്പര്‍ക്ക മാധ്യമങ്ങള്‍ (social network media) വഴി ഒരു ആശയമോ സംഭവമോ അഭംഗുരം പ്രചരിപ്പിക്കപ്പെടുന്നതിനു യാതൊരു തടസ്സവും ഇല്ല. പക്ഷെ ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ ആദ്യമായി അതു ഉപയോഗിക്കുന്ന വ്യക്തി താന്‍ ചെയ്യാന്‍ പോകുന്ന കാര്യം എത്രമാത്രം സത്യസന്ധമാണെന്നു മനസ്സിലാക്കിയിരിക്കണം എന്ന് മാത്രം. അല്ലാതെ മുന്‍പേ നടക്കുന്ന ഗോവു തന്‍റെ പിമ്പേ നടക്കുന്ന പ്രവണത ഒട്ടും ആശാസ്യമല്ല. അതു കൊണ്ട് തന്നെയാവും ഫേസ് ബുക്കിലെ അനാവശ്യ തെറി വിളികള്‍ക്കെതിരെ അമ്മ ഭക്തര്‍ കരുനാഗപ്പള്ളി സ്റ്റേഷനില്‍ പരാതി കൊടുത്തത്. എന്നാല്‍ ഭക്തര്‍ കൊടുത്ത ഈ പരാതികള്‍ക്കെതിരായി പിന്നത്തെ കോലാഹലം. എന്നെ അത്ഭുതപ്പെടുത്തുന്നത് എന്തു കൊണ്ടാണ് ഗെയില്‍ എഴുതിയ പുസ്തകം വെച്ച് ആരും പരാതി കൊടുക്കാത്തത് എന്നാണ്. ഉത്തരം വ്യക്തമാണ്. ആ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ മുഴുവന്‍ കള്ളമാണ്. ഏതോ നോവലെഴുത്തുകാരന്റെ ഭാവനാ വിലാസങ്ങള്‍ മാത്രം. അതു ഒരാവര്‍ത്തി ആ പുസ്തകം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകും. അപ്പോള്‍ പിന്നെ എന്താണ് രക്ഷ? അമ്മക്കെതിരെ തെറി വിളിക്കുക. മാധ്യമ ധര്‍മത്തിന്‍റെ ബാലപാഠങ്ങള്‍ പോലും അറിയാത്ത മീഡിയ വണ്‍ എന്ന ടെലിവിഷം ചെയ്തു കൊണ്ടിരിക്കുന്നതും ഈ തെറി വിളി തന്നെയാണ്. ഒരു ഉദാഹരണം പറയാം. ഒരു ദിവസം അമ്മക്കെതിരെ അവര്‍ നടത്തിയ തെറി വിളി ചര്‍ച്ചയില്‍ പ്രതിനിധിയായി സുനില്‍ നമ്പ്യാര്‍ എന്ന അമ്മ ഭക്തന്‍ പങ്കെടുത്തു. എന്നാല്‍ ചര്‍ച്ച നയിച്ച പുംഗവന്‍ സുനില്‍ നമ്പ്യാരെ പരിചയപ്പെടുത്തിയത് മുരളീധരന്‍ നമ്പ്യാര്‍ എന്നാണ്. ചാനലില്‍ നടക്കുന്ന ഒരു ചര്‍ച്ചയില്‍ അവതാരകന്‍ ആദ്യം അതില്‍ പങ്കെടുക്കുന്ന അതിഥികളെ കുറിച്ച് നന്നായി മനസ്സിലാക്കിയിരിക്കും. അങ്ങനെ ഉള്ള അവസ്ഥയില്‍ എങ്ങനെയാണ് അമ്മ ഭക്തന്റെ പേര് മാത്രം അവതാരകന്‍ മറന്നു പോകുന്നത്? തെറ്റായി പരിചയപ്പെടുത്തുന്നത്? ഉത്തരം വളരെ ലളിതമാണ്. പരമാവധി അമ്മയെയും ഭക്തരെയും താറടിക്കുക എന്ന അജണ്ടയുടെ ഭാഗം മാത്രമാണ്. എനിക്കുള്ള ഒരു ചെറിയ അഭ്യര്‍ത്ഥന ഇതാണ്: ദയവായി മാധ്യമ ധര്‍മത്തെ വ്യഭിചരിക്കുന്ന ഇത്തരം മന്ദബുദ്ധികളായ വേടന്മാരുടെ മുന്നില്‍ ഇരിക്കാതിരിക്കുക. അവരുടെ ജല്‍പ്പനങ്ങളെ തള്ളിക്കളയുക. ഇനിയും മാറിയിട്ടില്ലാത്ത മലയാളിയുടെ അടിമത്ത മനോഭാവവും കേരളം മത തീവ്രവാദ സംസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിനും ഉദാഹരണമാണ് ഇതെല്ലാം.

സത്യത്തിനു വേണ്ടിയുള്ള പ്രയാണത്തില്‍ മഹത്തുക്കളെ കല്ലെറിയാന്‍ തിടുക്കം കൂട്ടുന്ന ജാരസന്തതികള്‍ എന്നും നമുക്ക് കാണാം. മുള്‍പ്പാത വിരിക്കാനും കല്ലെറിയാനും ആളുകള്‍ക്ക് ഉത്സാഹം കൂടും. പക്ഷെ നാം ഒരു കാര്യം ചെയ്യുന്നതിനു മുന്‍പ് രണ്ടു വട്ടം ആലോചിക്കണം. നാം ആരെയാണ് കല്ലെറിയാന്‍ പോകുന്നത്? അതില്‍ എന്തെങ്കിലും വാസ്തവം ഉണ്ടാകുമോ? അതിനു തനിക്കു യോഗ്യത ഉണ്ടോ? ഇത്തരം പര്യാലോചനയില്‍ നമുക്ക് തന്നെ ഉത്തരം കിട്ടും. ആവേശമല്ല ആത്മ സംയമനമാണ് നമുക്ക് വേണ്ടത്. എന്നെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം ഇതാണ്. അമ്മക്കെതിരായ ആരോപണത്തെ കുറിച്ചുള്ള കേരള മുഖ്യമന്ത്രിയുടെ പ്രതികരണം അമ്മയുടെ മഹത്തായ സേവന പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല എന്നാണ്. എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വത്തിന്‍റെ പ്രതികരണം രസാവഹമാണ്. ആശ്രമത്തിനെതിരായ ആരോപണങ്ങളില്‍ അഭിപ്രായമില്ലത്രെ. ഭാരതീയ സംസ്കാരത്തെയും പൈതൃകത്തെയും ഉദ്ധരിക്കാന്‍ നടക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഈ കാര്യത്തില്‍ അഭിപ്രായം ഇല്ല പോലും. നല്ലത്. ആര് അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും അമ്മയുടെ യശസ്സിനോ പദവിക്കോ ഒരു കോട്ടവും തട്ടില്ല തന്നെ.

ആര് അഭിപ്രായം പറഞ്ഞാലും ഇല്ലെങ്കിലും അമ്മയുടെ യശസ്സിനോ പദവിക്കോ ഒരു കോട്ടവും തട്ടില്ല തന്നെ.

ഒരിക്കല്‍ ബുദ്ധ ഭഗവാന്‍ തന്‍റെ പ്രയാണത്തിനിടയില്‍ ഒരു പട്ടണത്തില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിയപ്പോള്‍ ഒരു മനുഷ്യന്‍ ബുദ്ധ ഭഗവാനെ കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ചീത്ത വിളിക്കാന്‍ തുടങ്ങി. ഏറെ നേരം ചീത്ത വിളിച്ചു അയാള്‍ നിര്‍ത്തി. ഈ സമയമത്രയും ബുദ്ധ ഭഗവാന്‍ അതു കേട്ട് കൊണ്ടിരുന്നു. ഒടുവില്‍ അയാളുടെ ചീത്ത വിളി നിന്നപ്പോള്‍ ബുദ്ധ ഭഗവാന്‍ ചോദിച്ചു:
“കുഞ്ഞേ, നമുക്ക് ഒരാള്‍ ഒരു സമ്മാനം തരികയാണെന്ന് കരുതൂ. എന്നാല്‍ നാം ആ സമ്മാനം സ്വീകരിക്കുന്നുമില്ല. അപ്പോള്‍ ആ സമ്മാനം ആരുടെ കൈയിലാണ് ഉണ്ടാവുക? “
ചോദ്യം കേട്ട് ചീത്ത വിളിച്ച ആള്‍ പറഞ്ഞു:
“സമ്മാനം കൊടുത്ത ആളുടെ കൈയില്‍ തന്നെ ഇരിക്കും.”
ഉടന്‍ ബുദ്ധ ഭഗവാന്‍ പറഞ്ഞു:
“കുഞ്ഞേ, ഇപ്പോള്‍ നീ വിളിച്ച ചീത്ത ഒന്ന് പോലും ഞാന്‍ സ്വീകരിക്കുന്നില്ല. അതു നിന്‍റെ കൈയില്‍ തന്നെ ഇരിക്കട്ടെ.”
അമ്മക്കെതിരെ കല്ലെറിയുന്നവര്‍ക്കും മുള്‍പ്പാത വിരിക്കുന്നവര്‍ക്കും ബുദ്ധ ഭഗവാന്‍റെ ഈ കഥ പറഞ്ഞു ഞാന്‍ ആശംസ നേരുന്നു.

–മനോജ് മനയില്‍, പ്രൊഡ്യൂസര്‍, മഴവില്‍ മനോരമ.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )