മാങ്ങയുള്ള മാവിലേ കല്ലെറിയൂ: ഹൈബി ഈഡന്‍

Posted: ഫെബ്രുവരി 27, 2014 in malayalam

അമൃത മെഡിക്കല്‍ കോളേജ് എന്‍റെ നിയോജക മണ്ഡലത്തിലാണ്. ഇതിനികം പത്ത് ലക്ഷം പേര്‍ക്ക് അവിടെ സൗജന്യചികിത്സ കിട്ടിയിട്ടുണ്ട്. സര്‍ക്കാരിന് എത്തിചേരാന്‍ പറ്റാത്ത തദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌പോലും എത്തിപെടാന്‍ പറ്റാത്ത പലയിടങ്ങളിലും അമ്മയുടെ കാരുണ്യ സ്പര്‍ശം എത്തിയിട്ടുണ്ട്. അമ്മയെപോലുള്ളവരുടെ കാരുണ്യസ്പര്‍ശമാണ് എന്നും സാധാരണക്കാരായിട്ടുള്ളവര്‍ക്ക്, രോഗികളായിട്ടുള്ളവര്‍ക്ക്, നിരാലംബരായിട്ടുള്ളവര്‍ക്ക് ആശ്വാസം പകര്‍ന്നിട്ടുള്ളത്. ആരോഗ്യരംഗത്ത്, വിദ്യാഭ്യാസ രംഗത്ത്, സാമൂഹ്യ രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. മാങ്ങയുള്ള മാവിലേ കല്ലെറിയൂ എന്ന് പറയുന്നത് പോലെ, പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ നിരന്തരമായ ആരോപണങ്ങള്‍ ഉണ്ടാകും. യാതൊരു അടിസ്ഥാനവും ഇല്ലാത്ത, തെളിയിക്കാന്‍ കഴിയാത്ത ആരോപണങ്ങളുമായി വരുന്നവരുടെ ഉദ്ദേശശുദ്ധിയെ കുറിച്ച് നമ്മള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

– ഹൈബി ഈഡന്‍ എം.എല്‍.എ

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )