അമ്മ ഹിന്ദുവിന്‍റെ മാത്രം സ്വത്തല്ല. മാനവരാശിയുടെ സ്വത്താണ്: പി.കെ.ഹനീഫ

Posted: ഫെബ്രുവരി 27, 2014 in malayalam

വളരെ നാളുകള്‍ക്ക് മുമ്പ് എയര്‍പോര്‍ട്ടില്‍ വച്ചാണ് ഞാന്‍ അമ്മയെ കാണുത്. അമ്മയെ കാണാനായി പോയതല്ല. ഒരു യാത്രക്ക് വേണ്ടി പോയപ്പോള്‍ അമ്മയെ അവിടെ വച്ച് കണ്ടതാണ്. ഞാന്‍ അമ്മയുടെ അടുത്തേക്ക് പോയി ഭക്തിപൂര്‍വ്വം നമസ്‌ക്കരിച്ചു. അതിന്‌ ശേഷം ഇപ്പോള്‍ എന്നെ തിരിച്ചറിയുമോ എന്നെനിക്കറിയില്ല.

അമ്മ ഹിന്ദുവിന്‍റെ മാത്രം സ്വത്തല്ല. മാനവരാശിയുടെ സ്വത്താണ്. മനുഷ്യന്‍റെ ദുരിതം ഏറ്റെടുക്കുന്നതിന്‌ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് അമ്മ ചെയ്യുന്നത്. ആ അമ്മയുടെ അമ്മയെ കുറിച്ച് ഒന്നോര്‍ത്തു നോക്കൂ. എത്ര ധന്യയാണ് ആ അമ്മ. ഇത്‌ പോലൊരു കുട്ടിയെ പ്രസവിക്കാന്‍ ഭാഗ്യം കിട്ടിയ അമ്മ ലോകത്ത് വേറെ ആരുണ്ടാകും.

ഒരുപാട് പീഡനങ്ങള്‍ മാനവരാശിക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹാരഥന്‍മാര്‍ക്ക് ഉണ്ടായിട്ടുണ്ട്. മാനവരാശിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കുന്ന ഗൂഡസംഘം ഇപ്പോഴും സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാനവരാശി ഉണ്ടായ കാലം മുതല്‍ ഉണ്ടായതാണ്.

ഒരു ഗവണ്മെന്‍റിനും ആലോചിക്കാന്‍ പോലും കഴിയാത്ത, ഗവണ്‍മെന്‍റ് മടിച്ച നില്‍ക്കുന്ന സ്ഥലങ്ങളിലെല്ലാം അതിനെ ധൈര്യപൂര്‍വ്വം ഏറ്റെടുക്കാന്‍ കെല്പ്പുള്ള, തന്‍റേടമുള്ള ലോകത്തിലെ ഏക അമ്മ മാതാഅമൃതാനന്ദമയീ ആണെന്നു പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗപ്പെടുത്തുന്നു.

കച്ചവട മനസ്ഥിതിയില്ലാതെ മാനവികതക്ക് മുഴുവന്‍ വിദ്യഭ്യാസം കൊടുക്കണമെന്ന് താല്പ്പര്യം പ്രകടിപ്പിക്കുന്ന അമ്മ, രോഗികളില്ലാത്തൊരു ലോകമുണ്ടാകണമെന്ന് ആഗ്രഹിച്ച അമ്മ, അതാണ് മാതാ അമൃതാനന്ദമയീ. ദൈവം മാനവരാശിക്ക് തന്ന ഒരു സ്വത്താണ് അമ്മ.

ഞാന്‍ തന്നെ ഒരുപാടാളുകളുടെ ചികിത്സക്കുവേണ്ടി ശുപാര്‍ശ ചെയ്ത് അമൃത ആശുപത്രിയിലേക്ക് അയക്കാറുണ്ട്. എത്രയോ ലക്ഷം രൂപ ചിലവ് വരുന്ന കേസുകള്‍ ഞാന്‍ ആശുപത്രിയിലേക്ക് അയച്ചിട്ടുണ്ട്. ഒരു മടിയുമില്ലാതെയാണ് ആ കാര്യങ്ങളൊക്കെ അവിടത്തെ സ്വാമിമാര്‍ എനിക്ക് ചെയ്ത് തന്നത്. ഇപ്പോളെല്ലാം കച്ചവടമാണ്. വിദ്യാഭ്യാസം കച്ചവടമാണ്. ഏറ്റവും നല്ല കച്ചവടം ഹോസ്പ്പിറ്റല്‍ നടത്തുതാണ്. ലോകത്ത് എവിടെയും നടക്കുന്നത് അങ്ങനെയാണ്. കച്ചവട മനസ്ഥിതിയില്ലാതെ മാനവികതക്ക് മുഴുവന്‍ വിദ്യഭ്യാസം കൊടുക്കണമെന്ന് താല്പ്പര്യം പ്രകടിപ്പിക്കുന്ന അമ്മ, രോഗികളില്ലാത്തൊരു ലോകമുണ്ടാകണമെന്ന് ആഗ്രഹിച്ച അമ്മ, അതാണ് മാതാ അമൃതാനന്ദമയീ. അമ്മക്കെതിരെ വന്ന കുപ്രചരണങ്ങളില്‍ അമ്മ പ്രതികരിച്ചു, അമ്മ ഒരു തുറന്ന പുസ്തകമാണെന്ന്.

1999-ല്‍ വിട്ടുപോയ ഒരു സ്ത്രീ, അവരെഴുതിയ മണ്ടത്തരങ്ങള്‍ വിശ്വസിക്കുന്നത് ഈ ചാനലുകളാണ്. ലോകത്ത് എല്ലാ കുഴപ്പവും ഉണ്ടാക്കുന്നത് ഈ ചാനലുകളാണ്. യഥാര്‍ത്ഥ കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുവാന്‍ കടമപ്പെട്ട ചാനലുകള്‍ ഘടകവിരുദ്ധമായി ജനങ്ങളുടെ മനസിലേക്ക് കന്‍ചാവിന്‍റെയും ചരസിന്‍റെയും രീതിയില്‍ ഇറങ്ങിചെല്ലുകയാണ്. അത്തരക്കാരെ സൂക്ഷിക്കണം. അത് മീഡിയ വണ്‍ ആയാലും ശരി, ഇന്ത്യവിഷന്‍ ആയാലും ശരി. അമ്മക്കെതിരായി നീങ്ങുന്ന ദുഷ്ടശക്തികളെയും ചെറുത്ത് തോല്പ്പിക്കാന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ. ദൈവം മാനവരാശിക്ക് തന്ന ഒരു സ്വത്താണ് അമ്മ. ആ അമ്മക്ക് ദീര്‍ഘായുസ് ഉണ്ടാവട്ടെ.

– പി.കെ.ഹനീഫ (എ.ഐ.ടി.യു.സി)

അഭിപ്രായങ്ങള്‍
  1. sreevidya പറയുക:

    I most humbly place a request that the truth should come out as a series of articles in the leading malayalam news papers to ward off this great cloud of baseless allegation against Amma. Amma’s devotees and the monastics of the ashram should write their experiences with Gail openly. People should be freed of this confusion.
    we all love Amma for her greatness………… We are all thrown into a sea of sorrow hearing the unkindest words being spoken of Amma

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )