ലോകത്തെ രക്ഷിക്കാന്‍ വേണ്ടി വന്ന ദൈവാവതാരമാണ് അമ്മ – ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

Posted: ഫെബ്രുവരി 27, 2014 in malayalam

ദരിദ്രര്‍ക്കും കഷ്ടപ്പെടുവര്‍ക്കും ദയ ലഭിക്കണം. രോഗികള്‍ക്ക് ചികിത്സയും ആശ്വാസവും ലഭിക്കണം. ഇങ്ങനെ എല്ലാവിധത്തിലും “ലോകാ സമസ്താഃ സുഖിനോ ഭവന്തു” എന്നൊരു മാറ്റം, ഒരു പരിവര്‍ത്തനം, ഈ നാടിന്നുതകുതിന്‌ വേണ്ടി ഒരു മനുഷ്യസാഗരം സംഭാവനചെയതത് മാതാ അമൃതാനന്ദമയി ആണ്. അവരൊരു സാധാരണ മാതാവല്ല. മഹാസമുദ്രത്തിന്‍റെയും കരുണാസാഗരത്തിന്‍റെയും പ്രതീകമാണ്.

ഈ ലോകത്തിലെ ദയാലുക്കള്‍ക്ക് വേണ്ടി ദൈവം സംഭാവന ചെയ്ത വ്യക്തി രൂപമാണ് മാതാ അമൃതാനന്ദമയീ ദേവി. അവരൊരു സാധാരണ മനഷ്യനല്ല, ദൈവം കരുണയില്‍ കൂടി നല്‍കിയതാണ് അമ്മയെ. അമ്മയെ എനിക്ക് നേരിട്ട് പരിചയമില്ലെങ്കിലും ഒന്നറിയാം, ദുഖിക്കുന്നവര്‍ക്ക്, കഷ്ടപ്പെടുന്നവര്‍ക്ക് പുതിയ ലോകം സൃഷ്ടിക്കുവാന്‍, ദരിദ്ര ദേവോ ഭവ എന്നത് പൂര്‍ത്തീകരിക്കുവാന്‍ നമുക്ക് ലഭിച്ചിട്ടുള്ള വ്യക്തിരൂപമാണ് മാതാ അമൃതാനന്ദമയി.

അവരെ പറ്റി ആക്ഷേപം പറയുന്നവരുണ്ടങ്കില്‍ അതിനെ ഞാന്‍ എതിര്‍ക്കുന്നു. അമൃതാന്ദമയീ അമ്മയെ ലഭിച്ചതിന് ദൈവത്തോട് നമ്മള്‍ എന്നും  നന്ദിയുള്ളവരായിരിക്കണം. ഭാരതത്തിലെ മുഴുവന്‍ ജനാവലിക്കുവേണ്ടി ഞാന്‍ അമ്മയെ നമിക്കുന്നു. ലോകത്തെ രക്ഷിക്കാന്‍ വേണ്ടി വന്ന ദൈവവതാരമാണ് അമ്മ. അമ്മയുടെ അനുഗ്രഹം ലോകത്തിനും, എനിക്കും ആവശ്യമുണ്ട്.

അമ്മയെ ആക്ഷേപിക്കുന്നവരുണ്ടെങ്കില്‍ അവരോട് ക്ഷമിക്കുക. കരുണ കാണിക്കുക. അമ്മക്ക് ശത്രുക്കളില്ല. എല്ലാവരും മിത്രങ്ങളാണ്. മാതൃദേവോ ഭവ.

–ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )