ഗെയിലിന്റെ ബോധോദയവും ചാനലുകളുടെ വെളിച്ചപ്പാടും

Posted: ഫെബ്രുവരി 27, 2014 in malayalam

ഓം
പത്ത് പത്ത് ഇരുപതു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗെയ്ല്‍ ട്രെഡെവെല്‍ കഥ എഴുതുകയാണ്. മനോഹരമായ ഒരു കഥ. . . . . . ഭാരതീയ സംസ്‌കാരവും ഋഷി പാരമ്പര്യവും അറിയുവാന്‍ ഭാരതത്തിലെത്തി എന്നവകാശപ്പെടുന്ന ഗെയ്ല്‍. പഠിച്ചത് അദ്ധ്യാത്മികമായിരന്നില്ല, മറിച്ച് കേരളീയ കക്ഷി രാഷ്ട്രീയമായിരിക്കാം. അതുകൊണ്ടാണ് ബീഭത്സവും, ലാസ്യവും, കാരുണ്യവും അപ്പുറം സെക്‌സും ചേര്‍ത്തൊരുക്കി അവര്‍ക്ക് ഇവിടെ നല്ല വില്പനച്ചരക്കാക്കാന്‍ സാദ്ധ്യതയുള്ള ഒരു തിരക്കഥ എഴുതാന്‍ കഴിഞ്ഞത്. സത്യത്തില്‍ അതില്‍ അവര്‍ വിജയിച്ചു. റഷ്യന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ പുടിന്‍ താലിബന്‍റെ ആസ്ഥാനമായി ഇന്ത്യ മാറാന്‍ പോകുന്നു എന്നു പറഞ്ഞ ഈ കാലഘട്ടത്തില്‍ തീവ്രവാദത്തിന്റെയും, വിഘടനവാദത്തിന്റെയും ഹോള്‍സെയില്‍ ബിസിനസ് നടക്കുന്ന കേരളത്തിന്റെ മണ്ണില്‍ ഹിന്ദുത്വത്തിന്റെ അടിവാരമിളക്കാന്‍ പരിശ്രമിക്കുന്ന മാദ്ധ്യമങ്ങളും പാക്കിസ്ഥാന്റെ വളര്‍ത്തുപുത്രന്മാരായ സുഡാപ്പികളും പണം കിട്ടിയാല്‍ സ്വന്തം അമ്മയെ വില്‍ക്കാന്‍ മടിക്കാത്ത കുറച്ച് ‘ജന്തുക്കളും’ കൈകോര്‍ത്തു. അങ്ങനെ ഗെയിലും ‘വിശുദ്ധനരകവും’ ഇവിടെ ചര്‍ച്ചവിഷയമായി തീര്‍ന്നു. ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന് ആഹ്വാനം ചെയ്ത സിമിക്കാരനും മാറാട് കടപ്പുറത്ത് 12 ഹിന്ദു സഹോദരരെ നിഷ്‌കരുണം അരിഞ്ഞുതള്ളിയ കാപാലികര്‍ക്ക് ഓശാനപാടിയവരും ഗെയിലിന് പിന്തുണയുമായി വരുന്നു. ഹൈന്ദവധര്‍മ്മത്തിന് താങ്ങും തണലുമായി കൂടെ നിന്ന ആശ്രമങ്ങള്‍ അധഃപതിക്കുന്നു എന്നാണ് ഇവരുടെ വിലാപം. സനാതന ധര്‍മ്മത്തിനെ രക്ഷിക്കാനാണല്ലോ ഇവര്‍ ചാനല്‍ തുടങ്ങിയതുതന്നെ!

16 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമ്മയെ കാണാന്‍ ഭാഗ്യം സിദ്ധിച്ച ഒരു വ്യക്തിയാണ് ഞാനും. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോവിനോട് പ്രതിബദ്ധത പുലര്‍ത്തിവന്ന സമയത്താണ് അമ്മയെ കാണുന്നത്. ആ കാലഘട്ടത്തില്‍ കുറച്ചുകാലം ആശ്രമത്തില്‍ സേവനം ചെയ്യുവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയിട്ടുണ്ട്. അന്നും ആശ്രമത്തില്‍ ആയിരക്കണക്കിന് പേര്‍ സേവനതത്പരരായും അന്തേവാസികളുമായും ഉണ്ടായിരുന്നു. ഞങ്ങളാരും തന്നെ ആശ്രമത്തി. എത്തിയത് എന്റെ അമ്മ ഗര്‍ഭം ധരിച്ചിരിക്കു്ന്ന സമയത്ത് വീട്ടിലെ ദാരിദ്ര്യം കൊണ്ട് നേര്‍ച്ച നേര്‍ന്നതായിരുന്നില്ല. മറിച്ച് ബുദ്ധിയും വിവേകവും വന്ന 18 വയസ്സിനുശേഷം സ്വന്തം ഇഷ്ടപ്രകാരം ആശ്രമത്തില്‍ വന്നതായിരുന്നു.

ആശ്രമത്തിലെ കാര്യങ്ങള്‍ പഠിച്ചതിനു ശേഷം അമ്മയോട് ആശ്രമത്തില്‍ സേവനം ചെയ്യനുള്ള താത്പര്യം പറഞ്ഞപ്പോള്‍ നൂറുവട്ടം ആലോചിക്കാനും വീട്ടുകാരോട് സമ്മതം വാങ്ങിക്കാനും പറഞ്ഞു. ആശ്രമത്തിലെ ഓരോ അന്തേവാസിയോടും അമ്മ ഇങ്ങനെ തന്നെയാണ് പറയാറുള്ളതെന്ന് ഗെയിലിനും അറിയാവുന്നതല്ലെ? ആശ്രമത്തില്‍ സേവനത്തിനു നില്‍ക്കുന്ന സമയത്ത് എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം പാവപ്പെട്ടവര്‍ക്ക് വീടു വെച്ചുനല്‍കുന്ന അമൃതകുടീരം പദ്ധതിയില്‍ സഹായിക്കാനാണ്. അല്ലാതെ ആശ്രമത്തെ സഹായിക്കണമെന്ന് അമ്മ ഞങ്ങളോട് ആരോടും പറഞ്ഞില്ല. ഈ സമയത്ത് ഞാന്‍ എന്റെ വീട്ടിലെ കാര്യവും ശ്രദ്ധിച്ചിരുന്നു. പൂര്‍ണ്ണമായും വീട്ടില്‍ നില്‍ക്കേണ്ട സാഹചര്യം വന്നപ്പോള്‍ അമ്മ പൂര്‍ണ്ണ മനസ്സോടെ സമ്മതം തന്നു. അതിനുശേഷവും എന്റെ ഓരോ കാര്യവും സ്വന്തം അച്ഛനും അമ്മയ്ക്കും ശ്രദ്ധിക്കാന്‍ കഴിയുന്നതിലപ്പുറം ശ്രദ്ധിച്ചത് സദ്ഗുരു ശ്രീ മാതാ അമൃതാനന്ദമയി ദേവി തന്നെയായിരുന്നു. പ്രാരാബ്ധം കൊണ്ട് തളര്‍ന്നു നിന്ന ഓരോ വേളയിലും ഗൃഹനാഥയെപോലെ എനിക്കു താങ്ങായി എന്റെ കൂടെ ഉണ്ടായത് അമ്മ മാത്രമായിരുന്നു. ഈ നിമിഷത്തിലും അത് തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. ഇത്തരം ഒരു വ്യക്തിത്വത്തെ എന്താണ് വിശേഷിപ്പിക്കേ-ത്? ഗുരു എന്നോ, അമ്മ എന്നോ, ഈശ്വരന്‍ എന്നോ……. അറിയില്ല. ആയിരം ജന്മം എടുക്കേണ്ടി വന്നാലും അമ്മ നല്‍കിയ കാരുണ്യകടാക്ഷത്തിനു മുന്നില്‍ അമ്മയ്ക്കായി എനിക്ക് ഒന്നും ചെയ്തുകൊടുക്കാന്‍ പറ്റില്ല. ഇത് എന്റെ ഒരു വ്യക്തിയുടെ അനുഭവം മാത്രമല്ല, ജനലക്ഷങ്ങളുടെ സാക്ഷ്യമാണ്. അമ്മയുടെ സവിധത്തിലേക്ക് ഈ നിമിഷവും ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് ഭക്തസമൂഹം ഇന്ത്യാ വിഷനിലൂടെയും, റിപ്പോര്‍ട്ടര്‍ ചാനലിലൂടെയും അമ്മയെ അറിഞ്ഞ് എത്തിയവരല്ല. ഓരോ വ്യക്തിയ്ക്കും ആയിരക്കണക്കിന് അനുഭവങ്ങളാണ് അമ്മ നല്‍കിയിട്ടുള്ളത്.

എന്റെ ഒരു അനുഭവം ഞാന്‍ ഇവിടെ കുറിക്കട്ടെ. അമ്മയെ കാണുന്നതിന് മുമ്പ് രാത്രിയില്‍ ഉറങ്ങുന്നതിനു മുന്‍പായി ‘ദൈവദശകം’ ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഒരു ദര്‍ശന ദിവസം വല്ലാത്ത ഒരു ടെന്‍ഷനിലായിരുന്നു ഞാന്‍. അമ്മയുടെ അടുത്ത് എത്തിയ എന്നോട്അമ്മ പറഞ്ഞു. ”എന്തിനാണ് മകനിത്ര ടെന്‍ഷന്‍. വര്‍ഷങ്ങളായി നീ ദിവസവും ഉറങ്ങുന്നതിനു മുന്‍പ് ചൊല്ലറില്ലേ……… ദൈവമേ കൈ തൊഴാം. ഈ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുന്നുണ്ട് എന്ന് നീ വിശ്വസിക്കുക. പിന്നെ എന്തിനാണ് ടെന്‍ഷന്‍“.
ഞാന്‍ മനസില്‍ ചൊല്ലാറുള്ള പ്രാര്‍ത്ഥനപോലും അറിഞ്ഞിരുന്ന ത്രികാലജ്ഞാനിയാണ് അമ്മയെന്ന് അതിനുശേഷമുള്ള അനേകം അനുഭവങ്ങളിലൂടെയും അമ്മ എനിക്ക് വെളിവാക്കിത്തന്നു. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഓരോ ഭക്തനും അനവധിയാണ് പറയാനുള്ളത്. അമ്മയെ വിശ്വസിക്കാന്‍ ഭക്തസമൂഹത്തിന് ഗെയിലിന്റെ സാക്ഷ്യപത്രമോ തീവ്രവാദത്തിന്റെ വളര്‍ത്തുപുത്രന്മാരായ ചാനലുകളുടെമനസ്സമ്മതമോ വേണ്ട.

ഉടുതുണിക്ക് മറുതുണിയില്ലാതെ അമൃതപുരിയിലെത്തിയ ഗെയില്‍ എന്ന മദാമ്മ ഗായത്രിയായി രാജ്ഞിയെപ്പോലെ ഇവിടെ താമസിച്ച സമയത്ത് അമ്മ നല്‍കിയ കാരുണ്യത്തെപ്പറ്റിഎത്രയെത്ര പ്രഭാഷണങ്ങളില്‍ അവര്‍ പുകഴ്ത്തിയിട്ടുണ്ട്. ഗായത്രി ആശ്രമത്തില്‍ നിന്നപ്പോള്‍ ചെയ്ത ജോലിയെ കാരുണ്യമായും കൃപയായും പുകഴ്ത്തുന്നതുകേട്ട ആയിരക്കണക്കിന് ഭക്തന്മാര്‍ ഗെയിലിന്റെ ഇന്നത്തെ ബീഭത്സരൂപം കണ്ട് ഞെട്ടിയിരിക്കുകയാണ്. പക്ഷേ അമ്മയുടെ ഭക്തര്‍ക്ക് ആര്‍ക്കുംതന്നെ ഗെയിലിനോട് കോപമില്ല. സഹതാപമെ ഉള്ളൂ. അമ്മയില്‍ നിന്ന് ഞങ്ങള്‍ പഠിച്ച പാഠം അതാണ്. ആശ്രമത്തില്‍ ഒരുപാടുപേര്‍ക്ക് ആ കാലഘട്ടത്തില്‍ ദുരിതം അനുഭവിക്കേണ്ടി വന്നു എന്ന് നിങ്ങള്‍ പ്രതിപാദിക്കുന്നുണ്ടല്ലോ. ബ്രഹ്മചാരിണി ലക്ഷ്മി മുതല്‍ അനേകമനേകം പേര്‍…. അവരൊക്കെ ഇന്നും ”ആയിരം ജന്മം എടുക്കേണ്ടി വന്നാലും അമ്മയ്ക്കുവേണ്ടി സേവനം ചെയ്യാന്‍ മാത്രമാവണേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് പൂര്‍ണ്ണമനസ്സോടെ ഉത്സാഹത്തോടെ ഈ സെക്കന്റിലും ആശ്രമത്തല്‍. സേവനം ചെയ്യുകയ്യാണ്“ എന്ന സത്യം നിങ്ങള്‍ എന്തുകൊണ്ട് മറച്ചുവെച്ചു. കണ്ണടച്ച് ഇരുട്ടാക്കല്ലേ ഗെയില്‍.

ആശ്രമത്തിലെഒരു അന്തേവാസിയോട് സംഭാവനയുടെ കണക്ക് ആശ്രമം സര്‍ക്കാറിന് നല്‍കുന്നതില്‍ വിമര്‍ശനം വന്നിരിക്കുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ട് എന്നോട് പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പ് അന്തരിച്ച അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായി ജീവിച്ച എറണാകുളം സ്വദേശിയായ എ എ മേനോന്‍ ആണ് ആശ്രമത്തിന്റെ കണക്കുമുഴുവന്‍ പരിശോധിച്ച് സര്‍ക്കാറിനെ ബോധിപ്പിച്ചത്. ഈ സമയത്ത് അദ്ദേഹം ദേശാഭിമാനിയുടെ ഓഡിറ്റിങ്ങും സര്‍ക്കാറിന് നല്‍കിയിരുന്നു. കളങ്കരഹിതമായ ഒരു ജീവിതം നയിച്ച ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആശ്രമത്തിലെ പണമിടപാടില്‍ എന്തെങ്കിലും തിരിമറി ഉണ്ടെങ്കില്‍ അതിന് കൂട്ടുനില്‍ക്കുമോ? സ്വന്തം മകളെ ആശ്രമത്തിലെ ബ്രഹ്മചാരിണിയായി ജീവിക്കുവാന്‍ സമ്മതിക്കുമോ? സത്യങ്ങള്‍ ഇതൊക്കെയാണെന്നിരിക്കേ ആശ്രമത്തിനെ നഖശിഖാന്തം എതിര്‍ക്കുന്നവരുടെ ലക്ഷ്യമെന്താണ്? സമൂഹ തിന്മകള്‍ക്ക് നേരെ വിരല്‍ചൂണ്ടുകയാണ് ഇവരുടെ ലക്ഷ്യമെങ്കില്‍ പകല്‍ മാന്യന്മാരുടെ വികാരപ്രകടനങ്ങള്‍ക്ക് മുന്നില്‍ ‘കന്യകാത്വം’ നഷ്ടപ്പെട്ട അഭയ എന്ന കന്യാസ്ത്രീയുടെ ചേതനയറ്റ ജഡം കേരളീയ മനഃസാക്ഷിക്കു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോള്‍ ആ ദൈവദാസിയുടെ ആത്മാവിന് ആത്മശാന്തി നേരാന്‍ പോലും ഇല്ലാത്ത ഭദ്രാനന്ദനും സക്കറിയമാരും മതമേധാവികള്‍ക്ക് പാദപൂജചെയ്യുകയായിരുന്നില്ലേ ‘ആമേന്‍‘ എ- ഗ്രന്ഥത്തിലൂടെ സിസ്റ്റര്‍ ജെസ്സി ഏകാകിനിയായി സഭാദ്ധ്യക്ഷന്മാര്‍ക്കെതിരെ ആഞ്ഞടിച്ചപ്പോള്‍ ഇന്ന് അമൃതാനന്ദമയി മഠത്തിനു നേരെ നീങ്ങുന്ന കരങ്ങള്‍ അന്ന് ജെസ്സിക്ക് എന്തുകൊണ്ട് പിന്തുണ പ്രഖ്യാപിച്ചില്ല? പാര്‍ലമന്റ് ആക്രമിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ സിരാകേന്ദ്രത്തില്‍ രക്തപ്പുഴ ഒഴുക്കിയ തീവ്രവാദികള്‍ക്ക് വേണ്ടി വീറോടെ വാദിച്ചവര്‍, പ്രവാചകനിന്ദ പറഞ്ഞുകൊണ്ട് ഒരു അദ്ധ്യാപകന്റെ കരങ്ങള്‍ വെട്ടിമാറ്റിയപ്പോള്‍ ആ ക്രിമിനലുകളുടെ കൂടെ നിന്നവര്‍ ഇന്ന് അമ്മയ്ക്കു നേരെ ദംഷ്ട്രകളുമായി കടന്നുവരുന്നു. സത്യത്തില്‍ ഇവിടെ അന്വേഷിക്കപ്പെടേണ്ടത് എന്താണ്?
ഇവര്‍ ഭാരതത്തില്‍ നിന്നുകൊണ്ട് സകലസ്വാതന്ത്ര്യവും അനുഭവിച്ച് പ്രവര്‍ത്തിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? പാക്കിസ്താനുവേണ്ടിയോ അതോ താലിബാനുവേണ്ടിയോ. അതു മാത്രമേ ഹിന്ദുസമൂഹത്തിനു സംശയമുള്ളൂ.

ഭാരതത്തെ അമ്മയായി കാണുന്ന ഈ സംസ്‌കാരത്തില്‍ ജീവിക്കാന്‍ ശ്രമിക്കുന്ന ഗുരുക്കന്മാരെയും മഹാത്മാക്കളെയും അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമാജം ജാതിയും രാഷ്ട്രീയവും മറന്ന് ഒന്നിച്ചേ പറ്റൂ അല്ലെങ്കില്‍ നാളെ നമ്മുടെ ഗോമാതാവിന് ക്ഷാമം നേരിട്ടാല്‍ അവരുടെ സ്റ്റാളുകളില്‍ തലയറ്റു കിടന്നാടാന്‍ പോകുന്നത് ഹിന്ദുവിന്റെ ചേതനയറ്റ ശരീരമായിരിക്കും. നമ്മുടെ അമ്മക്കും പെങ്ങള്‍ക്കും പുറത്തിറങ്ങി നടക്കാന്‍ ഇവര്‍ക്ക് കരം നല്‍കേണ്ടി വരും. നമ്മുടെ മാതൃത്വത്തെ അവര്‍ അമ്മ എന്നു വിളിച്ചില്ലെങ്കിലും വേശ്യ എന്ന് വിളിക്കാന്‍ അനുവദിപ്പിക്കരുത്. സത്യത്തെ സാക്ഷാത്കരിച്ച മഹാത്മാക്കള്‍ക്ക് ഇതൊന്നും ബാധിക്കില്ലായിരിക്കാം. നമ്മുടെ പിന്‍ഗാമികള്‍ക്ക് വേണ്ടിയെങ്കിലും ഒരു നിമിഷം വൈകാന്‍ സമയമില്ലാത്ത ഈ വേളയില്‍ ഉണര്‍ന്നു പ്രതികരിച്ചേ പറ്റൂ.

ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യ വരാന്‍ നിബോധത.

സുനില്‍കുമാര്‍, കോഴക്കോട്

അഭിപ്രായങ്ങള്‍
  1. suresh.v,nair പറയുക:

    സത്യം,പുലരടെ………അമ്മമാത്രം സത്യമാണീ….ലോകത്തില്‍………….

ഒരു അഭിപ്രായം ഇടൂ