നമുക്ക് എങ്ങനെ അമ്മയെ വിശ്വസിക്കാതിരിക്കാന്‍ കഴിയും? കെവി.തോമസ്

Posted: ഫെബ്രുവരി 27, 2014 in malayalam

അമ്മയോട് എനിക്കുള്ള ബന്ധം 35 വര്‍ഷത്തിലധികമായിട്ടുള്ളതാണ്. ലോകം മുഴുവന്‍ ആരാധിക്കുന്ന ദൈവമായി അമ്മ മാറിയിരിക്കുകയാണ്. അമ്മ ഡല്‍ഹിയില്‍ വരുമ്പോഴെല്ലാം അമ്മയെ സ്വീകരിക്കാന്‍ പോകുമായിരുന്നു. അന്ന് ഒന്നും അമ്മ ലോകപ്രശസ്തയാകുമെന്ന് പ്രതീക്ഷിച്ച് പോയതല്ല. അമ്മയോടുള്ള സ്‌നേഹവും, ഭക്തിയും, വിശ്വാസവും കൊണ്ടാണ് പോയത്. ഞാന്‍ അമ്മയെ വിശ്വസിക്കുന്ന ഒരു ഭക്തനാണ് എന്ന് പറയുന്നതില്‍ എനിക്ക് യാതൊരു വിഷമവുമില്ല. ഞാന്‍ വേളാങ്കണ്ണിയില്‍ പോകുന്ന ആളാണ്. ഞാന്‍ ഈശ്വരവിശ്വാസിയാണ്. അതുപോലെ തന്നെ ഭയഭക്തി ബഹുമാനത്തോട്കൂടിയാണ് ഞാന്‍ അമ്മയെ കാണാനും പോകുന്നത്. ഞാന്‍ അമ്മയെ കാണുന്നത് ഈശ്വര ചൈതന്യമായാണ്. എന്‍റെ സ്വന്തം അമ്മയെപോലെ എന്‍റെയും കുടുംബത്തിന്‍റെയും ആത്മീയഗുരുവായാണ് ഞാന്‍ അമ്മയെ കാണുന്നത്

ഞാന്‍ എപ്പോള്‍ ചെല്ലുമ്പൊഴും ലക്ഷോപലക്ഷം ആളുകള്‍ ഉണ്ടെങ്കിലും ദൂരെ നിന്ന് പറയും ‘തോമസ് മോന്‍ വന്നിരിക്കുന്നുവെന്ന്. അങ്ങനെയാണ് എന്നെയും, ഭാര്യയെയും സ്വീകരിക്കുന്നത്. നിങ്ങള്‍ക്കറിയാം ശ്രീ.എ.കെ.ആന്‍റെണി സന്യാസിവര്യന്‍മാരെയും, വൈദികന്‍മാരെയും പോയി കാണുന്ന ഒരാളല്ല. പക്ഷേ അമ്മയോട് വലിയ ഇഷ്ടമാണ്. അമ്മയെ പോയി കാണുകയും സംസാരിക്കുകയും ചെയ്യും.

2009-ല്‍ ഞാന്‍ കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ അമ്മയെ കാണാന്‍ ഭാര്യ ഷേര്‍ളിയുമൊത്ത് ചെന്നപ്പോള്‍ എന്‍റെ കൈ പിടിച്ച് നെന്‍ചോട് ചേര്‍ത്ത് അമ്മ പറഞ്ഞു, മോന്‍ ഇപ്പോള്‍ വലിയ ആളായി പക്ഷേ ആരോഗ്യം ശ്രദ്ധിക്കണം ഇല്ലെങ്കില്‍ കുഴപ്പമാകും. അന്നെനിക്ക് യാതൊരു കുഴപ്പവുമില്ല. ഞാന്‍ പൂര്‍ണ്ണ ആരോഗ്യവാനായിരുന്നു. ഭാര്യ ഷേര്‍ലിയെ കെട്ടിപിടിച്ച് അമ്മ പറഞ്ഞു അവനെ ശ്രദ്ധിക്കണം. അവനെന്തോ കുഴപ്പമുണ്ട്. ആരും വിശ്വസിക്കില്ല, ഞാന്‍ തിരിച്ചു ചെന്ന് ഡല്‍ഹിയിലെത്തിയപ്പോള്‍ എനിക്ക് മെനിന്‍ജൈറ്റിസ് പിടിപ്പെട്ടു. ആ രോഗം വന്നാല്‍ അധികമാരും രക്ഷപെടാറില്ല. രക്ഷപ്പെട്ടാലും എതെങ്കിലും ഒരു അംഗവൈകല്യ‍ം ഉണ്ടാകും. പക്ഷേ അതില്‍ നിന്നും രക്ഷപ്പെട്ട് വീണ്ടും ഞാന്‍ അമ്മയെ കാണാന്‍ ചെന്നപ്പോള്‍ അമ്മ ചോദിച്ചു ‘രക്ഷപ്പെട്ടു അല്ലേ മോനെ’ അപ്പോള്‍ നമുക്ക്എങ്ങനെ അമ്മയെ വിശ്വസിക്കാതിരിക്കാന്‍ കഴിയും. അമ്മയുടെ ഈ കഴിവിനെ?

അമ്മയുടെ സ്ഥാപനങ്ങളില്‍ ഞാന്‍ പാവപ്പെട്ട ഒരുപാട് ആളുകളെ ചികിത്സയ്ക്ക് അയക്കാറുണ്ട്. അതൊരു കൊള്ളയടിക്കുന്ന സ്ഥാപനമല്ലെന്ന് എനിക്ക് ധൈര്യമായിട്ട് പറയാന്‍ കഴിയും. അമ്മയുടെ സ്ഥാപനങ്ങള്‍ നടത്തുന്നത് നേരിട്ട് കണ്ടിട്ടുള്ളവര്‍ക്ക്, അമ്മയോടുള്ള സ്‌നേഹവും, അമ്മ തരുന്ന വാത്സല്യവും അമ്മയോടടുക്കുന്ന ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. ഇതൊന്നും മനസിലാക്കാതെ നമ്മുടെ ചില സുഹൃത്തുക്കള്‍ എന്തൊക്കെയോ എഴുതിവക്കുന്നു. അവരോട് അമ്മ ക്ഷമിക്കട്ടെ, ദൈവം പൊറുക്കട്ടെ എന്നു മാത്രമെ പറയാന്‍ കഴിയൂ. അല്ലാതെ മറ്റൊരു മറുപടിയുമില്ല.

ലോകത്തിലെ ലക്ഷോപലക്ഷം ജനങ്ങളും അമ്മയെ സ്‌നേഹിക്കുന്നു. അമ്മ എന്തെങ്കിലും തിരിച്ച് കിട്ടുമെന്ന് പ്രതീഷിച്ചല്ല ഒന്നും ചെയ്യുത്. ജപ്പാനില്‍ സുനാമി ഉണ്ടായപ്പോള്‍ ആരെങ്കിലും പറഞ്ഞിട്ടാണോ അമ്മ അവിടെ പോയത്. എത്രയോ കോടികണക്കിന് രൂപയാണ് അവിടെ വീട് പണിയാനായി കൊടുത്തത്. അമ്മ ഒരു പ്രതിഫലവും പ്രതീക്ഷിച്ചല്ല ഇതൊന്നും ചെയ്യുന്നത്.

അമ്മയുടെ സത്‌പേരും, മഠത്തിന്‍റെ സത്‌പേരും ആരു വിചാരിച്ചാലും കളങ്കപ്പെടുത്താന്‍ ആവില്ല.

കെ.വി.തോമസ്, എംപി

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )