ഹിന്ദു സമൂഹത്തിനെതിരെയുള്ള ആക്രമണം ഒരു അജണ്ട – രാഹുല്‍ ഈശ്വര്‍

Posted: മാര്‍ച്ച് 1, 2014 in malayalam

അമൃതാനന്ദമയി മഠത്തിനെതിരെ വിമര്ശനമുണ്ടായപ്പോള്അതിനെ പ്രതിരോധിച്ചും ആശ്രമത്തിന്റെ നിലപാടുകളെ വ്യക്തമാക്കിയും മാധ്യമങ്ങളില്പ്രത്യക്ഷപ്പെട്ടത്  രാഹുല്‍ ഈശ്വര്‍ ര്ആയിരുന്നു. അമൃത ആശ്രമത്തിന്റെ ഔദ്യോഗിക വക്താവാണോ രാഹുല്‍ ?

ഇപ്പോഴത്തെ ആരോപണങ്ങള്അമൃതാനന്ദമയി മഠത്തിനുനേരെയല്ല, മറിച്ച് ഹിന്ദുസമുദായത്തിനെതിരെയുള്ളതാണ്. ഹിന്ദുക്കളുടെ വിശാല ഐക്യത്തിനുവേണ്ടി ശ്രമിക്കുന്ന ഹിന്ദു പാര്‍ലമെന്റിന്റെ സെക്രട്ടറിയാണ് ഞാന്. അതുകൊണ്ടുതന്നെ ഹിന്ദു സമൂഹത്തെയും അതിന്റെ ആത്മീയനേതാക്കളെയും തകര്ക്കാനുള്ള ഓരോ ശ്രമത്തെയും പ്രതിരോധിക്കേണ്ടത് എന്റെ കടമയാണ്. അമൃതാനന്ദമയി മഠവുമായി ബന്ധപ്പെട്ട വിഷയം ഇത്തരത്തില്ഒന്നാണ്.

മാതാ അമൃതാനന്ദമയിമഠത്തിനെതിരെ ഉയര്ന്നു വരുന്ന ആരോപണങ്ങള്എങ്ങനെയാണ് ഹിന്ദു സമൂഹത്തിനെതിരെയുള്ള ആക്രമണം ആകുന്നത്?

ഭാരതത്തിലെ ഹിന്ദു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്ന ആത്മീയ നേതാക്കളെ കരിവാരിത്തേക്കുക എന്നത് ചില വിദേശ ഏജന്സികളുടെ, കൃത്യമായി പറഞ്ഞാല് നിര്ബന്ധിത മതപരിവര്ത്തനം ഒരു അജണ്ടയാക്കി സ്വീകരിച്ച ഇവാന്ഞ്ചലിക്കല്/പെന്തക്കോസ്തുകളുടെ തന്ത്രമാണ്. നമ്മുടെ ആത്മീയ നേതാക്കളും ഗുരുക്കന്മാരും മോശക്കാരാണ് എന്ന് വരുത്തിതീര്ത്താല്മാത്രമേ അവര്ക്ക് അവരുടെ ആശയങ്ങള്ഇവിടെ ചിലവാകുകയുള്ളൂ. അവര്ക്ക് കൂട്ടായി, വിശാല ഹിന്ദു സമൂഹവുമായി ചേര്ന്ന് നില്ക്കേണ്ട പിന്നോക്ക ദളിത് ആദിവാസി വിഭാഗങ്ങളെ തങ്ങളുടെ വരുതിയിലാക്കാന്ശ്രമിക്കുന്ന, സാമുദായിക വിദ്വേഷം പടര്ത്തല്മുഖ്യപരിപാടിയായി സ്വീകരിച്ച, കുറച്ചു തീവ്ര ഇസ്ലാമിക സംഘടനകളും. ഇവരൊക്കെ അല്ലേ മാതാ അമൃതാനന്ദമയിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്? അതേസമയം കത്തോലിക്കാ, മാര്ത്തോമ, യാക്കോബായ, ഓര്ത്തഡോക്സ് തുടങ്ങി മുഖ്യധാരാ ക്രിസ്ത്യന്സമൂഹം ഒരിക്കലും ഇതുപോലത്തെ നിര്ബന്ധിത മതപരിവര്ത്തനം നടത്താറില്ല. അതുകൊണ്ട് തന്നെ അവര്മാതാ അമൃതാനന്ദമയിമയിക്കെതിരെ ഇത്തരം വില കുറഞ്ഞ ആരോപണം ഉന്നയിക്കാറുമില്ല . ഇതുതന്നെ ആണ് മുസ്ലിം ലീഗ് പോലെ മുസ്ലീം ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പാര്ടികളുടെയും നിലപാട്. ഏതൊക്കെ മാധ്യമങ്ങള്ആണ് ഇത്തരം പ്രചാരണങ്ങള് നടത്തുന്നത് എന്നും അവരുടെ താല്പര്യം എന്താണെന്ന് അന്വേഷിക്കുകയും ചെയ്താല്ഇത് കൃത്യമായി മനസിലാകാന്സാധിക്കും.

എങ്ങനെയാണ് അമൃതാനന്ദമയിയുടെ പ്രവര്ത്തനങ്ങള്ഹിന്ദു സമൂഹത്തിന്റെ ഉന്നമനത്തിന് കാരണമാകുന്നത്?
ഇവാഞ്ചലിക്കല്സ് അല്ലെങ്കില്മിഷനറിമാര്ലോകം മുഴുവന്പിന്തുടരുന്ന ഒരു ശൈലി ഉണ്ട്. അരി, ഗോതമ്പ്, ബക്കറ്റ്, തുണി തുടങ്ങിയവ പാവങ്ങള്ക്ക് നല്കി അവരുടെ വിശപ്പിനേയും ദാരിദ്ര്യത്തെയും ചൂഷണം ചെയ്തു അവരെ സ്വന്തം മതത്തിലേക്ക് ചേര്ക്കുക. ഇത് തടയാന്മാതാ അമൃതാനന്ദമയിമയിയുടെ പ്രവര്ത്തനങ്ങള്ക്ക് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. വിശാല ആത്മീയതയുടെ ഭാഗമായി എല്ലാ വിഭാഗങ്ങളിലുംപെട്ട ഹിന്ദുക്കളെ ഒരുമിച്ചു നിര്ത്താന് അമ്മയുടെ പ്രവര്ത്തനങ്ങള്ക്ക് സാധിച്ചു. എല്ലാ ജാതിയിലും പെട്ട പൂജാരിമാരെ മാതാ അമൃതാനന്ദമയി മഠം പ്രോഹത്സാഹിപ്പിച്ചു. ജാതിക്കും മതത്തിനും അതീതമായി മനുഷ്യരെ സംഘടിപ്പിക്കാന്അമ്മക്ക് കഴിഞ്ഞു. പാവപ്പെട്ടവര്ക്ക് വിദ്യാഭ്യാസവം ആരോഗ്യവും അമ്മയുടെ സ്ഥാപനങ്ങള്വഴി നല്കാന്കഴിഞ്ഞു. പാവപ്പെട്ട ആദിവാസി പെണ്കുട്ടികള്ക്ക് തികച്ചും സൗജന്യമായി വിദ്യാഭ്യാസം കൊടുക്കുന്ന പദ്ധതികള്ആവിഷ്ക്കരിച്ചു.

സാധാരണ പ്രകൃതിക്ഷോഭങ്ങള്ഉണ്ടാകുന്ന സ്ഥലങ്ങള്മതപരിവര്ത്തനം ചെയ്യുന്ന സംഘങ്ങളുടെ ഇഷ്ട കേന്ദ്രമാണ്. എന്നാല് സുനാമി ബാധിത പ്രദേശങ്ങളില്അവര്ക്ക് ഇതിനു അവസരം ലഭിച്ചില്ല. കാരണം മാതാ അമൃതാനന്ദമയി മഠം സര്ക്കാരുമായി ചേര്ന്നാണ് അവിടെ ദുരിതാശ്വാസ പ്രവര്ത്തനങ്ങള്ചെയ്തത്. ദുരിതാശ്വാസ പ്രവര്ത്തനങ്ങളില്സര്ക്കാരിനെ ശക്തിപ്പെടുത്തുന്ന സമീപനമാണ് മഠം സ്വീകരിച്ചത്. ഇതൊക്കെ ഒരുപക്ഷേ അവര്ക്ക് മഠത്തോടുള്ള വൈരാഗ്യത്തിന് കാരണമായിക്കാണും.

മഠത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന സുതാര്യമല്ലാത്ത പ്രവര്‍ത്തനങ്ങള് തന്നെ അല്ലെ ഇത്തരം ആരോപണങ്ങള്ക്ക് ഇടയാക്കുന്നത്?
ഒരിക്കലുമല്ല. മഠം എന്നും സുതാര്യമായിട്ടുതന്നെയാണ് പ്രവര്ത്തിക്കുന്നത്. പിന്നെ ഈ ആരോപണം ഉന്നയിക്കുന്ന വിദേശ ഫണ്ടിന്റെ കാര്യം. ഞാന് മനസ്സിലാക്കുന്നത് കൃത്യമായ കണക്കു സര്ക്കാരിനെ ബോധ്യപ്പെടുത്താറുണ്ട് എന്നാണു. അങ്ങനെ അല്ലാതെ പ്രവര്ത്തിക്കാന്സാധിക്കില്ല. പിന്നെ യുക്തിവാദികളും മറ്റും ഉന്നയിക്കുന്ന പല ആരോപണങ്ങളും 1990 നോ 1980 നോ ഒക്കെ മുമ്പ് സംഭവിച്ചതാണ്. അന്ന് മാതാ അമൃതാനന്ദമയി ഇന്ന് കാണും പോലെ അല്ലെങ്കില് ഇവര്ആരോപിക്കും പോലെ ഒരു വലിയ പ്രസ്ഥാനം ആയിരുന്നില്ല. കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്ന എകെ ആന്റണി എന്ന അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയക്കാരന്, ദിവസവും പോലീസിന്റെയും മറ്റു രഹസ്യ അന്വേഷണ സംവിധാനങ്ങളുടെയും ഇന്റലിജന്സ് ബ്രീഫിംഗ് കിട്ടുന്ന ഒരു വ്യക്തി, ഇതുപോലെത്തെ ഒരു മോശം സ്ഥലത്ത്പോയി സ്വന്തം പേര് ചീത്തയാക്കുമോ? കമ്യുണിസ്റ്റ് ആചാര്യന്‍ പി ഗോവിന്ദപിള്ള, ഒ രാജഗോപാല്‍ തുടങ്ങി എത്രയോ പേര്. ഇപ്പൊ തന്നെ നിലവിലെ ആരോപണങ്ങളിന്മേല്‍ വിഎസിനെ പോലെ ഒരു വ്യക്തി എന്തുകൊണ്ട് കേസുമായി മുന്നോട്ടു പോയില്ല? അഴിമതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന ആം ആദ്മി പാര്ട്ടി എന്തുകൊണ്ട് കോടതിയില്പോകുന്നില്ല? സഖാവ് പിണറായിയുടെ പ്രസ്താവന തന്നെ അന്വേഷിച്ചു സംശയം ദൂരീകരിക്കണം എന്നല്ലേ?

നിലവിലെ ആരോപണം എന്താണ്? ഗെയ്ല് ട്രഡ്വല്ലിനെ ബാലാത്സംഗം ചെയ്തു എന്ന്. ഒരിക്കല്ബലാത്സംഗം ഉണ്ടായി എങ്കില്എന്തിനു അവര്പിന്നെയും അവിടെ കഴിഞ്ഞു? അന്നുതന്നെ അവര് അവിടം വിടേണ്ടതല്ലേ? അല്ലെങ്കില് നിയമ നടപടി സ്വീകരിക്കേണ്ടതല്ലേ? പിന്നെ, മറ്റൊരു ആരോപണം സ്വിസ് ബാങ്കില്ആയിരക്കണക്കിന് കോടിയുടെ നിക്ഷേപം ഉണ്ടെന്നാണ്. സ്വിസ് ബാങ്ക് എന്ന പേരില്അങ്ങനെ ഒരു ബാങ്ക് ഇല്ല. സ്വിറ്റ്സര്‍ലാന്ഡിലെ ഏതു ബാങ്ക? എത്ര കോടി? എന്ന് നിക്ഷേപിച്ചു? അതെങ്കിലും പറയേണ്ടേ? ചുമ്മാ ഒരു പുകമറ സൃഷ്ടിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം. കുറെ ആരോപണങ്ങള്…അത് ആര്ക്കും ഉന്നയിക്കാം. പക്ഷേ മഠത്തില് ഉണ്ടായിരുന്ന, അമ്മയുമായി വര്ഷങ്ങളോളം അടുത്ത് ഇടപഴകിയ ഇവര്ക്ക് ആ ആരോപണങ്ങള്തെളിയിക്കുന്ന ഒന്നുംതന്നെ വെളിപ്പെടുത്തുവാന്‍ സാധിച്ചിട്ടില്ല.

ആരോപണങ്ങള് അടിസ്ഥാന രഹിതമാണെങ്കില്എന്തുകൊണ്ട് മഠം അതിനെതിരെ പ്രതികരിക്കുന്നില്ല?
മഠം തീര്ച്ചയായും ഇതിനെതിരെ പ്രതികരിക്കും. ഞാന്മനസ്സിലാക്കിയടത്തോളം ഗെയ്ല്ട്രഡ്വല്ലിനെതിരെ അവര്താമസിക്കുന്ന അമേരിക്കയില്തന്നെ കേസുമായി മുന്നോട്ടുപോകും. ഇവിടെ കേസ് കൊടുത്താല് ആരോപണങ്ങളെ വിവാദമാക്കിയവര് തന്നെ പറയും സ്വാധീനം ഉപയോഗിച്ചാണ് കേസ് ജയിച്ചത് എന്ന്. അമേരിക്കയില് ആകുമ്പോള്അത്തരം ഒരു ആരോപണം ഉന്നയിക്കാനുള്ള സാധ്യത ഇല്ല. മാത്രവുമല്ല മഠത്തിനു ഇത് സംബധിച്ച് യാതൊന്നും ഒളിക്കാനുമില്ല.

അഭിപ്രായങ്ങള്‍
  1. Sheeja പറയുക:

    “ജാതിയുടെയോ മതത്തിന്റെയോ പിന്‍ബലത്തിലല്ല അമ്മ പ്രസ്ഥാനം പടുത്തുയര്‍ത്തിയത്”

    എങ്കില്‍ പിന്നെ ഹിന്ദുമതത്തിനും രാഹുല്‍ ഈശ്വരിനും ഇവിടെ എന്ത് കാര്യം??

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )