ആരോപണത്തിന്റെ ലക്ഷ്യം കച്ചവടം – മാടമ്പ് കുഞ്ഞുകുട്ടന്‍

Posted: മാര്‍ച്ച് 2, 2014 in malayalam

അമൃതാനന്ദമയീമഠത്തെ ചുറ്റിപ്പറ്റിയുണ്ടായ ആരോപണം കച്ചവടലക്ഷ്യത്തിന്റെ ഭാഗമാണെന്ന് എഴുത്തുകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ അഭിപ്രായപ്പെട്ടു. ആരോപണമുന്നയിച്ച വിദേശവനിത തന്റെ പുസ്തകത്തിലൂടെ ലാഭമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സമയത്ത് ഇതിന്റെ ആവശ്യം ആര്‍ക്കാണെന്ന് മനസ്സിലാക്കണം.

ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഒപ്പം നടന്ന മത്തായി ഒടുവില്‍ അദ്ദേഹത്തിനെതിരായി പുസ്തകമെഴുതി. അതുപോലെയാണിതും. പലപ്പോഴും സര്‍ക്കാരിനു ചെയ്യാന്‍ കഴിയാത്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ മഠം നടത്തുന്നുണ്ട്. പരോക്ഷമായി അതിന്റെ പങ്കുപറ്റുന്നവരാണ് ഏറെയും. ഒരൊറ്റ ആത്മീയാചാര്യനും ശിഷ്യന്മാരെ തൊട്ടതായി കേട്ടിട്ടില്ലാത്തപ്പോള്‍ മാതാ അമൃതാനന്ദമയി ജനങ്ങളെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുന്നത് വലിയ കാര്യമാണ്. ഏതാണ്ട് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളോട് അതിന് സാമ്യമുണ്ട്. വ്യക്തിപരമായി താന്‍ അമൃതാനന്ദമയി ഭക്തനല്ലെങ്കിലും ഇത്തരത്തിലുള്ള അപകീര്‍ത്തിപ്പെടുത്തുന്ന പ്രവണതകളോട് എതിരാണ് – മാടമ്പ് കുഞ്ഞുകുട്ടന്‍ പറഞ്ഞു.

ഉയര്‍ന്ന നിലയിലുള്ളവര്‍ക്കു നേരെ ഇത്തരം ആരോപണങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് മാര്‍ അപ്രേം മെത്രാപ്പോലീത്ത പറഞ്ഞു. മഗ്ദലനമറിയത്തോടൊപ്പം ഒരു ജീവിതം യേശുക്രിസ്തു ആഗ്രഹിച്ചെന്ന് രണ്ടായിരം വര്‍ഷങ്ങള്‍ക്കുശേഷം ഇവിടെ നാടകമെഴുതി. സമാനമായ സംഭവമാണ് ഈ ആരോപണവും-അദ്ദേഹം പറഞ്ഞു.

‘അപമാനിക്കപ്പെട്ട സ്ത്രീത്വമാണ് കുരുക്ഷേത്രയുദ്ധത്തിന് വഴിതെളിച്ചതെന്നും ഇവിടെ അമ്മ അപമാനിക്കപ്പെട്ട സ്ത്രീത്വമായി നിലകൊള്ളുകയാണെന്നും ബി.ജെ.പി. ദേശീയ നിര്‍വ്വാഹകസമിതിയംഗം ശോഭാസുരേന്ദ്രന്‍ പറഞ്ഞു. ഇതിനെതിരെ ഇവിടത്തെ സ്ത്രീകള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ടി.വി. ചന്ദ്രമോഹന്‍ ആതുരസേവനരംഗത്തെ മാതൃകയായ അമൃതാനന്ദമയിയെ വിസ്മരിക്കുന്നത് നീതിയുക്തമല്ലെന്ന് പറഞ്ഞു.

— പ്രതിഷേധസംഗമം, തേക്കിന്‍കാട് മൈതാനി, തൃശ്ശൂര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )