ഞങ്ങള്‍ക്കിത് ജലരേഖകള്‍

Posted: മാര്‍ച്ച് 4, 2014 in malayalam

പരീക്ഷണങ്ങളിലൂടെ കരുത്താര്‍ജ്ജിച്ചു വളര്‍ന്നവരാണ് അമ്മയുടെ ശിഷ്യന്മാര്‍. ആരംഭം തൊട്ട് ഇന്നീ കാണുന്ന നാള്‍വരെയും ആശ്രമത്തിന്റെ ആദ്ധ്യാത്മികവും ഭൗതികവുമായ വളര്‍ച്ചയുടെ പടവുകള്‍ രേഖപ്പെടുത്തിയ ഹൃദയങ്ങള്‍ ഒന്നും രണ്ടുമല്ല; ലക്ഷക്കണക്കിനാണ്. അവയൊക്കെത്തന്നെ അതികഠിനമായ സാധനാഘട്ടങ്ങളെ അതിജീവിച്ച് ഇന്നീ കാണുന്ന വടവൃക്ഷങ്ങളായിരിക്കുന്നു. എന്നിട്ടും, അമ്മയെന്ന മഹാസന്നിധിയില്‍ കൈകൂപ്പുന്ന വിനയം അത്ഭുതാവഹവും മാതൃകാപരവുമാണ്.

അധര്‍മ്മത്തിനെതിരെ പൊരുതുവാനാണ് അവതാരങ്ങള്‍ ഉണ്ടാകുന്നത്. മനുഷ്യനെ ധര്‍മ്മബോധത്തിലേക്ക് നയിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത് അമ്മയെപ്പോലുള്ള മഹാത്മാക്കളാണ്.

അമ്മക്കുനേരെ ചെളിവാരിയെറിയുന്നത് ഇതാദ്യതവണയൊന്നുമല്ല. കേരളത്തില്‍ ജനിച്ച്, ഐക്യരാഷ്ട്രസഭയില്‍വരെ മലയാളത്തിനെയെത്തിച്ചു എന്നതാണ് അമ്മ മലയാളികളോട് ചെയ്ത ഏകതെറ്റ്! സമൂഹത്തിലെ ഉന്നതമായ വ്യക്തിത്വത്തിനുനേരെ അവാസ്തവങ്ങളായ വാക്കുകള്‍ ചൊരിയുന്നത്, ഏതു മേഖലയിലായാലും അഭികാമ്യമല്ല. അത്തരം ചരിത്രങ്ങള്‍ നമുക്കന്യവുമല്ലല്ലോ.

ആരൊക്കെ, എന്തൊക്കെ പറഞ്ഞാലും എഴുതിയാലും അതൊക്കെത്തന്നെ വിശ്വാസത്തെ അളന്നുനോക്കാനുള്ള അവസരമായി മാത്രം കാണുവാന്‍ ശ്രമിക്കുന്ന അമ്മയുടെ മക്കള്‍ക്ക് ഇതെല്ലാം ജലരേഖകള്‍ മാത്രം! അസത്യം എഴുതിയതിനും പ്രചരിപ്പിച്ചതിനും മാപ്പപേക്ഷിച്ചുകൊണ്ട് പ്രായശ്ചിത്തമായി സത്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന മറ്റൊരു പുസ്തകം ഓസ്‌ട്രേലിയക്കാരിയില്‍നിന്നും പ്രതീക്ഷിക്കുന്നു! അതിനുള്ള സദ്ബുദ്ധി നല്‍കി അമ്മ അവരെ അനുഗ്രഹിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു!

– ചന്ദ്രന്‍ പെരുമുടിയൂര്‍

അഭിപ്രായങ്ങള്‍
  1. Ratheesh Ramakrishnan പറയുക:

    Then why you have created a blog, if it was a “jala rekha”? Why so much testimonies?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )