നാരായണന്‍ കുട്ടി മരിച്ചതെങ്ങനെ?

Posted: മാര്‍ച്ച് 13, 2014 in malayalam

rajeswariഎന്റെ പേര് രാജേശ്വരി. മീഡിയകളില്‍ നിറഞ്ഞു നില്‍ക്കുന്ന വെള്ളാപ്പിള്ളില്‍ നാരായണന്‍ കുട്ടിയുടെ മൂത്ത സഹോദരി. ഞങ്ങള്‍ ഒരേ വീട്ടില്‍ ജനിച്ചു, ഒരേ വീട്ടില്‍ വളര്‍ന്നു. പ്രത്യേകിച്ചും കൂട്ടുകുടുംബത്തില്‍ വളര്‍ന്നതു കൊണ്ട് എല്ലാവര്‍ക്കും പരസ്പരം സ്‌നേഹമായിരുന്നു. അവന്റെ ജനനം മുതല്‍ മരണംവരെയുള്ള എല്ലാ കാര്യങ്ങളുടെയും ദൃക്‌സാക്ഷിയാണ് ഞങ്ങള്‍.

ഇന്ന് മാധ്യമങ്ങള്‍ അമൃതാനന്ദമയീ മഠത്തിനെതിരെ പലേ ദുഷ്പ്രചരണങ്ങളും നടത്തുന്നു. വെറും കള്ളപ്രചരണങ്ങള്‍. 24 വര്‍ഷം മുമ്പ് നാരായണന്‍ കുട്ടി മരിച്ചപ്പോഴും അപവാദങ്ങള്‍ വേണ്ടുവോളം പരത്തി അമ്മയ്ക്കും മഠത്തിനുമെതിരെ കരിവാരിതേയ്ക്കാന്‍ ശ്രമിച്ചു. ഇപ്പോഴും മാധ്യമങ്ങള്‍ മഠത്തിനെതിരെ ഉപയോഗിക്കുന്ന ഒരായുധമാണ് നാരയണന്‍ കുട്ടി കൊലപാതകം.

ഈ നാരായണന്‍ കുട്ടി മരിച്ചതെങ്ങനെ?
നാരായണന്‍ കുട്ടി ചെറുപ്പത്തിലേ ഒരു മാനസിക രോഗിയായിരുന്നു. വളരെ ബുദ്ധിമാനുമായിരുന്നു. പല പ്രാവശ്യം തൃശൂര്‍ മാനസികാരോഗ്യ ആശുപത്രിയില്‍ കിടക്കേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ പ്രാവശ്യം ഷോക്ക് ട്രീറ്റ്‌മെന്റും കൊടുക്കേണ്ടി വന്നിട്ടുണ്ട്. അവസാനം 45 ദിവസത്തോളം തിരുവനന്തപുരത്ത് മാനസികാരോഗ്യ ആശുപത്രിയിലും 2 ദിവസം ഡിഹൈഡ്രേഷനായി മെഡിക്കല്‍ കോളേജിലും കിടന്നിട്ടാണ് മരിച്ചത്. അതാണ് സത്യാവസ്ഥ.

ഈയൊരു സാധാരണ മരണത്തെയാണ് മാധ്യമങ്ങള്‍ കൊലപാതകമായി ചിത്രീകരിയ്ക്കുന്നത്. ഇപ്പോഴും മാധ്യമങ്ങള്‍ മാതാ അമൃതാനന്ദമയീ മഠത്തിനെതിരെ ഇതൊരു കൊലപാതകമായി കള്ളക്കഥകള്‍ പറഞ്ഞു പരത്തി കരിവാരിതേയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ് മുഴുവന്‍ സത്യാവസ്ഥയും അറിയുന്ന എനിയ്ക്ക് പ്രതികരിക്കേണ്ടി വന്നത്.

മീഡിയാ വണ്‍ല്‍ ഞാനൊരു വാര്‍ത്ത കണ്ടു. നാരായണന്‍ കുട്ടി സ്വത്തിന്റെ അവകാശത്തിനായി മാതാ അമൃതാനന്ദമയീ മഠത്തെ സമീപിച്ചുവെന്നും അതിനെത്തുടര്‍ന്ന് വാക്കു തര്‍ക്കമുണ്ടായി എന്നും ആശ്രമവാസിയായ കാഷായ വസ്ത്രധാരി കയ്യേറ്റം ചെയ്ത് കൊന്നതായിട്ടാണ് ബേബി എന്നൊരാള്‍ ചാനലിലൂടെ സംസാരിച്ച് സ്ഥിതീകരിച്ചത്. കഷ്ടം!! ഈ ബേബി നാരായണന്‍ കുട്ടിയെ അറിയുമോ? അവന്റെ സ്വഭാവമോ ജീവിതമോ എങ്ങിനെയായിരുന്നു എന്നുള്ള വിവരം പോലും ഈ വ്യക്തിയ്ക്ക് അറിയുമോ എന്നു പോലും എനിക്ക് ബലമായ സംശയമുണ്ട്.

നാരായണന്‍ കുട്ടിയുടെ പേരില്‍ ഒരു സെന്റു സ്ഥലം പോലും കൊടുങ്ങല്ലൂരില്‍ എന്നല്ല ഒരു സ്ഥലത്തും ഇല്ല. കുടുംബസ്വത്ത് കിട്ടിയത് നിയമപ്രകാരം കൊടുങ്ങല്ലൂരിലെ തന്നെ മൈക്കിള്‍ എന്നു പേരുള്ള പ്രമുഖനായ വക്കീലിന് വളരെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉദ്ദേശം 1984 ല്‍ വിറ്റു കഴിഞ്ഞിരുന്നു. പണത്തിനോടോ സ്വത്തിനോടോ ഒരു ദുരാഗ്രഹവുമുള്ള ആളല്ല നാരായണന്‍ കുട്ടി. വാക്കു തര്‍ക്കത്തിനും വഴക്കിനും പോകുന്ന ആളല്ല. അങ്ങിനെയുള്ള എന്റെ പ്രിയപ്പെട്ട സഹോദരനെക്കുറിച്ച് ഇത്രയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളോട് പ്രതികരിക്കേണ്ടി വന്നതില്‍ ഞാന്‍ ഖേദിക്കുന്നു. 47 ദിവസം രോഗാവസ്ഥയില്‍ കിടന്നശേഷമുള്ള അവന്റെ മരണത്തെ ഒരു കൊലപാതകമാക്കാനും ഒരു സ്വത്തു തര്‍ക്കമായി ചിത്രീകരിക്കുവാനും ഉള്ള മാധ്യമങ്ങളുടെ വ്യഗ്രതയും രാഷ്ട്രീയ മുതലെടുപ്പും എന്തിനു വേണ്ടി? ആര്‍ക്കു വേണ്ടി? മാധ്യമങ്ങളില്‍ കൂടിയുള്ള വളര്‍ച്ച ഇത്രയും നീചമായി പോവുന്നത് ശോചനീയം തന്നെ.

ഒന്നു കൂടി ഓര്‍മ്മിപ്പിക്കട്ടെ. എന്റെ സഹോദരന്റെ മരണത്തെ മുതലെടുത്ത് ഒരു വ്യക്തിയേയോ ഒരു സ്ഥാപനത്തെയോ കരിവാരിതേച്ച് രാഷ്ട്രീയ മുതലെടുപ്പു നടത്തുന്നതില്‍എനിക്ക് ശക്തമായ എതിര്‍പ്പുണ്ട്. ദയവു ചെയ്ത് ഇത്തരം കള്ളത്തരങ്ങള്‍ അവസാനിപ്പിക്കണമെന്ന് മാധ്യമങ്ങളോടും വ്യക്തികളോടും ഞാന്‍ അപേക്ഷിക്കുന്നു. കൂടുതല്‍ വിവരം അറിയണമെങ്കിലോ സംശയങ്ങള്‍ ഉണ്ടെങ്കിലോ ആര്‍ക്കു വേണമെങ്കിലും എന്നോട് സംസാരിക്കാം.

രാജേശ്വരി
വെള്ളാപ്പിള്ളി
കൊടുങ്ങല്ലൂര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )