മണിമല്ലികയുടെ എല്ലാപ്രവര്‍ത്തികള്‍ക്കും ഞാന്‍ മാപ്പുചോദിക്കുന്നു

Posted: മാര്‍ച്ച് 20, 2014 in malayalam

മണിമല്ലികയുടെ എല്ലാപ്രവര്‍ത്തികള്‍ക്കും ഞാന്‍ അമ്മയോട് മാപ്പുചോദിക്കുന്നു.
-മണിമല്ലികയുടെ ഭര്‍ത്താവ് മോഹനന്‍

‘അമൃതാനന്ദമയീ മഠത്തില്‍ സ്ത്രീ പീഠനം’ എന്നപേരില്‍ മണിമല്ലികയുടെ പരാതി (1998 നവംബര്‍ ലക്കം) യുക്തിവാദി മാസികയായ യുക്തിരേഖയില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനു മറുപടിയായി മണിമല്ലികയുടെ ഭര്‍ത്താവ് മോഹനന്‍ യുക്തിരേഖയില്‍ (1999 ഫെബ്രുവരി – മാര്‍ച്ച്) എഴുതി. മണിമല്ലികയുടെ പരാതികളിലെ തീയതികളും സംഭവവിവരണങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്തതിനാലും ഭര്‍ത്താവ് മോഹനന്‍റെ വിശദീകരണത്തിന്‍റെയും അടിസ്ഥാനത്തില്‍ പോലീസ് തുടര്‍നടപടികള്‍ ഉപേക്ഷിക്കുകയായിരുന്നു. അന്നത്തെ യുക്തിരേഖയും പ്രസിദ്ധീകരിച്ച മറുപടിയും പൂര്‍ണ്ണരൂപത്തില്‍ താഴെ കൊടുക്കുന്നു. (ടി കെ അജന്‍ മാതാ അമൃതാനന്ദമയീ മഠത്തിന്‍റെ സെക്രട്ടറിയാണ് എന്ന് അച്ചടിച്ചിരിക്കുന്നത് മാസികക്കുപറ്റിയ അബദ്ധമാണ്. അദ്ദേഹം റസിഡന്‍റ് അസ്സോസിയേഷന്‍ സെക്രട്ടറി മാത്രമാണ് )

mani-mallika-reply-1 mani-mallika-reply-2 mani-mallika-reply-3

അമൃതാനന്ദമയി മഠത്തില്‍ സ്ത്രീപീഠനമില്ല.
98 നവംബര്‍ ലക്കം യുക്തിരേഖയില്‍ ‘അമൃതാനന്ദമയി മഠത്തില്‍ സ്ത്രീ പീഠനം’ എന്ന പേരില്‍ വന്ന റിപ്പോര്‍ട്ടിനെപ്പറ്റി അമൃതാനന്ദമയി മഠം അപ്പാര്‍ട്ടുമെന്റ് റെസിഡന്‍സ് അസോസിയേഷന്റെയും അമൃതാനന്ദമയി മഠത്തിന്റെയും സെക്രട്ടറി ടി.കെ അജന്‍ നല്‍കിയ വിശദീകരണം ചുവടെ കൊടുക്കുന്നു. പരാമൃഷ്ടലേഖനത്തില്‍ പറഞ്ഞിരിക്കുന്ന മണിമല്ലികയുടെ ഭര്‍ത്താവ് അമൃതാനന്ദമയിക്ക് അയച്ച കത്തിന്റെ പകര്‍പ്പും ചേര്‍ക്കുന്നു.

പത്രധര്‍മ്മത്തിനു നിരക്കാത്തതും സത്യവുരുദ്ധവുമായ കാര്യങ്ങളാണ് നവംബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. ആവശ്യമായ സത്യസന്ധതയോ അന്വേഷണമോ കൂടാതെ മാനസിക രോഗിയെന്നു പരക്കെ അറിയപ്പെടുന്ന ഒരു സ്ത്രീയില്‍ നിന്നു പറഞ്ഞു കേട്ടതും സ്വന്തം വികലമായ ഭാവനകളില്‍ നിന്നു കൂട്ടിച്ചേര്‍ത്തതുമായ കാര്യങ്ങള്‍ പ്രസിദ്ധീകരിച്ച് അമൃതപുരിയിലെ മാതാ അമൃതാനന്ദമയി മഠം അന്തേവാസികളേയും ഭക്തരേയും പ്രത്യേകിച്ച് കേരളജനതയെ ആകമാനം ദുഃഖിപ്പിക്കാനായി പ്രവര്‍ത്തിച്ചിരിക്കുകയാണ്.

റിപ്പോര്‍ട്ട് സത്യവിരുദ്ധവും യുക്തിവിരുദ്ധവുമാണ്. റിപ്പോര്‍ട്ടിന്റെ ഒന്നാം പാരഗ്രാഫില്‍ എ.കെ.മണിമല്ലിക കഴിഞ്ഞ 12 വര്‍ഷക്കാലമായി ആശ്രമത്തിലെ അന്തേവാസയായിരുന്നു എന്നെഴുതിയിരിക്കുന്നതു ശരിയല്ല. മണിമല്ലിക ഒരിക്കലും അമൃതപുരി ആശ്രമത്തിലെ അന്തേവാസിയായിരുന്നിട്ടില്ല. എന്നാല്‍ ചിലപ്പോഴൊക്കെ ആശ്രമത്തില്‍ വന്നു അസ്വാഭാവികമായി പെരുമാറുന്നത് ഇവരുടെ ശീലമാണ്.

ആശ്രമചിട്ടയനുസരിച്ച് ദര്‍ശനത്തിനും ആഹാരത്തിനുമുള്ള ടോക്കണ്‍ എടുക്കാതിരിക്കുക, ദര്‍ശനത്തിനുള്ള ക്യൂ പാലിക്കാതെ വാളണ്ടിയര്‍മാരെയും ക്യൂവില്‍ നില്‍ക്കുന്നവരേയും തള്ളിമാറ്റിക്കയറുക, എതിര്‍ക്കുന്നവരെ ചീത്തവിളിക്കുകയും അടിക്കുകയും ചെയ്യുക, ശാന്തമായ ദര്‍ശന ഹാളില്‍ ഉച്ചത്തില്‍ അസഭ്യങ്ങള്‍ (തെറി) വിളിക്കുക, നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന വാളണ്ടിയര്‍മാരെ ഭീഷണിപ്പെടുത്തുകയും കള്ളപരാതികളും കള്ളകേസുകളും കൊടുക്കുക, ആഹാരം വിളമ്പുന്ന സ്ഥലത്ത് ക്യൂ പാലിക്കാതെയും ടോക്കണില്ലാതെയും ഭക്ഷണം ബലാല്‍ക്കാരമായി എടുത്തു കൊണ്ടു പോവുക, ചില അവസരങ്ങളില്‍ അടുക്കളയില്‍ തന്നെ കയറി ഭക്ഷണം ബലാല്‍ക്കാരമായി എടുത്തു കൊണ്ടു പോവുക, ഭക്തന്മാരുടെയും അന്തേവാസികളുടെയും മുറികളില്‍ അനുവാദമില്ലാതെ കടന്നു കയറി അവരുടെ സാധനങ്ങള്‍ എടുത്ത് ഉപയോഗിക്കുക, മുറികള്‍ അടച്ചിട്ടിരിക്കുകയാണെങ്കില്‍ ചവിട്ടി തുറക്കുക, മുറികള്‍ തുറന്നിട്ടിട്ടു പോവുക, സാധനങ്ങള്‍ അനുവാദമില്ലാതെ എടുത്തുപയോഗിച്ച ശേഷം അലക്ഷ്യമായി പുറത്തിട്ടു പോവുക, സാധനങ്ങള്‍ നഷ്ടപ്പെടുത്തുക, ആരെങ്കിലും സൗമ്യമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അവരോടെല്ലാം തന്റെ പ്രവര്‍ത്തികളെല്ലാം അമ്മ പറഞ്ഞിട്ടു ചെയ്യുന്നതാണെന്നു പറയുക തുടങ്ങിയ ശല്യങ്ങള്‍ വര്‍ദ്ധിച്ചു വന്നപ്പോള്‍ 1998 ഒക്‌ടോബറില്‍ അന്തേവാസികള്‍ പോലീസിലും വനിതാ കമ്മീഷനിലും മണിമല്ലികയുടെ ഉപദ്രവങ്ങള്‍ അവസാനിപ്പിച്ചു കിട്ടാന്‍ വേണ്ടി പരാതി നല്‍കിയിരുന്നു.

കൂടാതെ പല ഭക്തരേയും കരുനാഗപ്പള്ളിയില്‍ വെച്ചു മണിമല്ലിക പറഞ്ഞു കബളിപ്പിച്ചു പണം കൈക്കലാക്കിയിട്ടുള്ളതായും അതിന്റെ പേരില്‍ പല പരാതികളും പോലീസ് സ്‌റ്റേഷനില്‍ കൊടുത്തിട്ടുള്ളതായും അറിയുന്നു.

തൊട്ടടുത്ത മാസമായ 1998 നവംബര്‍ ലക്കത്തില്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രസിദ്ധീകരണം നടത്തിയത് മണിമല്ലികയ്ക്ക് എതിരായി പരാതികള്‍ അന്തേവാസികള്‍ അധികാരസ്ഥലങ്ങളില്‍ കൊടുത്തിട്ടുള്ളതില്‍ നിന്നു മണിമല്ലികയുടെ പരാതികള്‍ അടിസ്ഥാനരഹിതമാകുമെന്നുള്ളത് വെളിച്ചത്താവുകയും തന്മൂലം ആശ്രമത്തിനേയും അന്തേവാസികളേയും ആക്ഷേപിക്കാനുള്ള അവസരം നഷ്ടപ്പെടുമെന്നുള്ള ഭയത്താലും വിരോധത്താലുമാണ്.

ആശ്രമത്തിനെപ്പറ്റി അഹങ്കാരം കൊണ്ടോ മാനസികരോഗം കൊണ്ടോ അടിസ്ഥാനരഹിതമായി കാര്യങ്ങള്‍ പറഞ്ഞു പരത്തുന്ന മണിമല്ലിക എന്ന സ്ത്രീയെ തെരഞ്ഞു പിടിച്ച് അവരുടെ ചുവടു പിടിച്ചും അവരെ ചുണ്ടിക്കാട്ടിയും അവരില്‍ നിന്നു കേട്ട കാര്യങ്ങളെ കൂടുതല്‍ ദുര്‍വ്യാഖ്യാനം നല്‍കി പ്രസിദ്ധീകരിച്ചു ആശ്രമത്തിനെ മനഃപൂര്‍വ്വം അപമാനിച്ചും വ്യാഖ്യാനങ്ങള്‍ വിശ്വസനീയമാക്കുവാന്‍ മറ്റുള്ള ദിനപത്രങ്ങളേയും ജുഡീഷ്യറിയെയും ഗവണ്‍മെന്റിനെയും ഒന്നടങ്കം കുറ്റപ്പെടുത്തിയും നിങ്ങള്‍ നിങ്ങളുടെ ‘യുക്തിരേഖ’ മാസികയിലൂടെ മഹാ അപരാധമാണ് ചെയ്തിരിക്കുന്നത്. മണിമല്ലികയുടെ പരാതി എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കാര്യങ്ങള്‍ കളവാണ്.

മണിമല്ലികയുടെ രണ്ടു കുട്ടികള്‍ നാലു വര്‍ഷത്തോളം ആശ്രമത്തിന്റെ കീഴിലുള്ള പാരിപ്പള്ളി അനാഥാലയത്തില്‍ താമസിച്ചു പഠിച്ചു ഫസ്റ്റ് ക്ലാസ്സോടു കൂടി രണ്ടുകുട്ടികളും എസ്.എസ്.എല്‍.സി പാസ്സായി. താമസവും ഭക്ഷണച്ചെലവും പഠിത്തത്തിന്റെ ചിലവുമെല്ലാം ആശ്രമം തന്നെയായിരുന്നു വഹിച്ചിരുന്നത്. ഈ സമയത്തെല്ലാം മണിമല്ലിക ഓഫീസില്‍ കൃത്യനിഷ്ഠയില്ലാത്തതിനു ശാസിച്ച തന്റെ മേലുദ്യോഗസ്ഥനെതിരെ ബലാല്‍സംഗ ആരോപണം ഉന്നയിച്ചു കേസില്‍ പെടുത്തി സ്വയം ഗവണ്‍മെന്റ് സര്‍വ്വീസില്‍ ഉണ്ടായിരുന്ന ജോലി നഷ്ടപ്പെടുത്തിയിട്ടു നിരുത്തരവാദപരമായി പല സ്ഥലങ്ങളിലുമായി കറങ്ങി നടക്കുകയായിരുന്നു. മണിമല്ലികയുടെ കേസ് വാദിക്കാന്‍ വക്കീലന്മാര്‍ തയ്യാറാകാത്തതിനാല്‍ സ്വയം കേസു വാദിക്കുകയായിരുന്നു. കേസില്‍ മേലുദ്യോഗസ്ഥന്‍ നിരപരാധിയാണെന്നു കോടതി കണ്ടെത്തി വെറുതെ വിടുകയും ചെയ്തു. എങ്കിലും മണിമല്ലിക മേലുദ്യോഗസ്ഥനെതിരായി കുപ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പിന്നീടയാള്‍ ആത്മഹത്യ ചെയ്തുവെന്നറിയുന്നു. തികച്ചും നിരുത്തരവാദിയായ മണിമല്ലിക കുട്ടികളുടെ ഭാവി അപകടത്തിലാക്കുമെന്നു കണ്ടറിഞ്ഞ മണിമല്ലികയുടെ ഭര്‍ത്താവ് ആശ്രമത്തില്‍ വന്ന് പലതവണ അപേക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ പാരിപ്പള്ളിയിലെ അനാഥാലയത്തില്‍ താമസിച്ചു പഠിക്കുന്നതിനുള്ള സൗകര്യം ആശ്രമം ചെയ്തു കൊടുക്കുകയായിരുന്നു. അക്കാലത്ത് ഭാര്യയ്ക്കും ഭര്‍ത്താവും ജോലിയുള്ളവരായിരുന്നതിനാല്‍ അനാഥകുട്ടികള്‍ എന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ ഒന്നും തന്നെ ഗവണ്‍മെന്റില്‍ നിന്നും കിട്ടിയിരുന്നതുമില്ല. സ്വന്തം കുട്ടികളുടെ കാര്യം നോക്കാന്‍ പോലും മനസ്സും ശേഷിയും ഇല്ലാത്ത ഈ സ്ത്രീ വിരോധമുള്ളവരോടൊക്കെ കളവായി ആരോപണമുന്നയിക്കുന്ന ശീലമുള്ളവളാണ്. ഈ സ്ത്രീയുടെ മൂന്നാമത്തെ കുട്ടിയും ഒരു വര്‍ഷത്തോളം മാതാ അമൃതാനന്ദമയി മഠം വക അനാഥാലയത്തില്‍ താമസിച്ചു പഠിച്ചിരുന്നു. ഈ സ്ത്രീയുടെ ഭര്‍ത്താവു തന്നെ ഭാര്യയുടെ വഴിവിട്ട ജീവിതരീതിയിലും ആശ്രമത്തിനോടു കാണിക്കുന്ന ക്രൂരതയിലും നന്ദിയില്ലായ്മയിലും മനംനൊന്ത് ആശ്രമത്തിലേക്കെഴുതിയ കത്തിന്റെ കോപ്പി ഇതോടൊപ്പം വയ്ക്കുന്നു. അതില്‍ ഈ സ്ത്രീയുടെ വഴിവിട്ട പ്രവര്‍ത്തികളില്‍ താന്‍ നിസ്സഹായനാണെന്നു തുറന്നു സമ്മതിക്കുന്നു.

മണിമല്ലികയുടെ പരാതിയില്‍ സാക്ഷിയായി കാണിച്ചിരിക്കുന്നത് കൂട്ടുകാരി അമ്മിണിയമ്മയെയാണ്. അമ്മണിയമ്മ ഭര്‍ത്താവുമായി കലഹിച്ചും പിരിഞ്ഞും കഴിയുന്നവളും വര്‍ഷത്തില്‍ രണ്ടു പ്രാവശ്യമെങ്കിലും മാനസിക രോഗത്തിനു ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നവളുമാണ്. മണിമല്ലിക എല്‍.എല്‍.ബി ക്കു പഠിച്ചു എന്നവകാശപ്പെടുന്നതും എം.എ ഫിലോസഫിക്കാരിയാണെന്നു പറയുന്നതും കളവാണ്.

അമൃതപുരി ആശ്രമത്തില്‍ കുടുംബസമേതം കുട്ടികളും മാതാപിതാക്കളുമായി ഗൃഹസ്ഥാശ്രമികളായിട്ടുള്ള അന്തേവാസികള്‍ ധാരാളമുണ്ട്. കുട്ടികള്‍ സ്‌കൂളുകളിലും കോളേജുകളിലും വിദ്യാഭ്യാസത്തിനുമായി പുറത്തു പോകുന്നവരുമാണ്. ജോലിക്കായി പുറത്തു പോകുന്നവരുമുണ്ട്. ഇങ്ങനെ അനേകം കുടുംബം പാര്‍ക്കുന്ന ആശ്രമത്തില്‍ നിത്യവും ബലാല്‍സംഗവും സ്ത്രീപീഠനവുമാണെന്നും അങ്ങനെയുള്ള വാര്‍ത്തകള്‍ പുറത്തു വരുന്നില്ലെന്നേയുള്ളൂ എന്നും കളവായി എഴുതി പ്രസിദ്ധീകരിക്കുകയും പോരാത്തതിനു ഓരോ ബസ്‌സ്‌റ്റോപ്പിലും കൊണ്ട് എന്‍ലാര്‍ജ് ചെയ്ത് ഒട്ടിക്കുകയും ചെയ്യുന്നത് എത്രയോ കുടുംബങ്ങളേയും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസം, ജോലി, വിവാഹം തുടങ്ങിയ ഭാവി സംഗതികളേയും അപകടപ്പെടുത്തുകയും അപമാനിക്കുകയും ചതിക്കുകയും ചെയ്യുന്നതണെന്നു നിങ്ങള്‍ ഓര്‍ത്തു പ്രവര്‍ത്തിക്കേണ്ടതായിരുന്നു.

അമ്മയുടെ അച്ഛന്‍ ശ്രീ സുഗുണാനന്ദന്‍ മണിമല്ലികയോട് മോശമായി പെരുമാറി എന്നെഴുതിയിരിക്കുന്നത് ശരിയല്ല. ശ്രീ സുഗുണാനന്ദന്‍ പ്രത്യേകം ഒരു വീട്ടില്‍ ഭാര്യയും മക്കളുമായി താമസിക്കുന്ന ആളാണ്. ആശ്രമത്തിലെ അന്തേവാസികളാരും അവിടെ താമസിക്കുന്നില്ല. ആശ്രമത്തിലെ അന്തേവാസികള്‍ ആശ്രമത്തിനുള്ളില്‍ത്തന്നെയാണ് താമസിക്കുന്നത്. ന്മണിമല്ലികയുടെ പരാതിയില്‍ പറയുന്നതുപോലെ ശ്രീസുഗുണാനന്ദന്റെ വീട്ടിലും തുടര്‍ന്ന് അയല്‍വീടുകളിലും താമസിച്ചു കൊണ്ട് 12 വര്‍ഷത്തോളം അന്തേവാസിയായി കഴിഞ്ഞു എന്ന് മണിമല്ലിക അവകാശപ്പെടുന്നത് മനഃപൂര്‍വ്വം കളവായിട്ടോ മാനസികരോഗത്താലോ ആണ്. അതു തീര്‍ത്തും അസംഭാവ്യവും സാമാന്യ യുക്തിക്കു നിരക്കാത്തതും ആശ്രമ ആദര്‍ശങ്ങള്‍ക്കും ചിട്ടകള്‍ക്കും വിരുദ്ധവുമാണ്.
എന്ന്
ടി.കെ.അജന്‍, സെക്രട്ടറി
അമൃതപുരി 8/12/98

=====

പറയകടവ്
8-10-1998
മണിമല്ലികയെപ്പറ്റി ഭര്‍ത്താവ് അമൃതാനന്ദമയിക്ക് അയച്ച കത്ത്
എന്റെ ഭാര്യയായ മണിമല്ലിക എനിക്കും എന്റെ കുട്ടികള്‍ക്കും ബഹുമാനപ്പെട്ട അമ്മയ്ക്കും ആശ്രമത്തിനും അപമാനകരമായി ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തിയില്‍ ഞാനും എന്റെ കുട്ടികളും അമ്മയെപ്പോലെ തന്നെ വിഷമിച്ചു കൊണ്ടിരിക്കുകയാണ്. ഞാനോ കുട്ടികളോ എന്തുതന്നെ പറഞ്ഞാലും അവര്‍ അനുസരിക്കുകയില്ല. അവര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തികളും അമ്മ അവരെക്കൊണ്ട് ചെയ്യിക്കുന്നതാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. അവര്‍ക്ക് ഭര്‍ത്താവും കുട്ടികളും ഇല്ലായെന്നതാണ് എല്ലാവരോടും പറയാറ്. ഞങ്ങളുടെ ബന്ധം വിടര്‍ന്ന കാലത്തോളം അവര്‍ക്ക് ചെയ്യുന്ന എല്ലാ പ്രവര്‍ത്തിക്കും അമ്മയോടു ഞാന്‍ മാപ്പു ചോദിക്കുന്നു. ഞാന്‍ ഭര്‍ത്താവാണെങ്കിലും അവര്‍ക്കെതിരെ എന്തു നടപടിയും എടുത്തു കൊള്ളാന്‍ എനിക്കു പറയാന്‍ നിയമപ്രകാരം അവകാശമില്ല. ലോകത്തിലെ ആരു പറഞ്ഞാലും അനുസരിക്കാത്തവര്‍ അമ്മ പറഞ്ഞാല്‍ അനുസരിക്കുന്നതായാണ് എന്റെ അറിവ്. എന്നാല്‍ മണിമല്ലിക മാത്രം അമ്മയെ അനുസരിക്കാത്തത് എന്താണെന്ന് എത്ര ചിന്തിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. മണിമല്ലിക ഇപ്പോഴത്തെ ഈവിധ ചീത്ത പ്രവര്‍ത്തികളില്‍ നിന്ന് പിന്തിപ്പിക്കാന്‍ വേണ്ട ഏതു നടപടിയും എടുക്കുന്നതിന് എനിക്ക് സമ്മതമാണ്. അമ്മ എടുക്കുന്ന നടപടികളുടെ പേരില്‍ ഞാന്‍ ഒരിക്കലും പരാതിപ്പെടുകയില്ല. ഞാന്‍ അവരുടെ നിയമപ്രകാരമായ ഭര്‍ത്താവാണെങ്കിലും ഒരു ഭാര്യയെ നിയമവിരുദ്ധമായി ശിക്ഷിക്കാനോ പീഡിപ്പിക്കാനോ പാടില്ലാത്തതാണെന്ന് അമ്മയ്ക്ക് അറിയാമല്ലൊ. ആയതിനാല്‍ ഞാന്‍ ക്രമവിരുദ്ധമായി എന്തെങ്കിലും ചെയ്താല്‍ അവര്‍ എന്നെ കോടതിയിലും പോലീസ് സ്‌റ്റേഷനിലും വനിതാ കമ്മീഷനിലും കയറ്റുമെന്ന് പലപ്രാവശ്യം എന്നോടു പറഞ്ഞിട്ടുള്ളതാണ്. ഭര്‍ത്താവെന്ന നിലയില്‍ അഭിപ്രായവ്യത്യാസമുള്ള ഭാര്യയുടെ പേരില്‍ പല പരിമിതികളുമുണ്ട്. അതുകൊണ്ട് ഞാനും എന്റെ മക്കളും കൊല്ലങ്ങളായി സഹിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ആശ്രമത്തില്‍ വന്നു തുടങ്ങിയ 1987 മുതല്‍ 12 കൊല്ലത്തെ അനുഭവങ്ങള്‍ ഞാന്‍ മറ്റൊരു കത്തില്‍ കൂടി അറിയിക്കുന്നതാണ്. ഞാന്‍ കത്തില്‍ എഴുതിയതില്‍ തെറ്റായി എന്തെങ്കിലും ഉണ്ടെങ്കില്‍ അമ്മ എനിക്കു മാപ്പു തരണം. എന്റെ എല്ലാ തെറ്റുകള്‍ക്കും മാപ്പ് അപേക്ഷിച്ചു കൊണ്ട്
ആലുവയിലെ മോന്‍.
മോഹനന്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )