ഞാന്‍ ഗെയില്‍ എഴുതിയ പുസ്തകം വായിക്കുകയും കൈരളി പീപ്പിള്‍ ടിവിയില്‍ അവരുടെ അഭിമുഖം കാണുകയും ചെയ്തു. അഭിമുഖത്തില്‍ എന്റെ ഭര്‍ത്താവ് വീട് പണിതത് ശരിയായ മാര്‍ഗ്ഗത്തിലൂടെ ലഭിച്ച വരുമാനം കൊണ്ടല്ലായെന്ന് അവര്‍ ആരോപിക്കുകയുണ്ടായി.
ഇത് സത്യമല്ലാ! ഞങ്ങളുടെ വരുമാനമെല്ലാം നിയമപരമായി സമ്പാദിച്ചതു തന്നെയാണു. അതുപോലെ തന്നെ വീടിന്റെ എല്ലാ നികുതികളും ഞങ്ങള്‍ അടച്ചിട്ടുണ്ട്. ഞാനും എന്റെ ഭര്‍ത്താവും ക്യത്യമായി ഞങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ ഇന്‍കംടാക്‌സ് അടയ്ക്കാറുണ്ട്. ഞങ്ങള്‍ മാത്രമല്ല അമ്മയുടെ കുടുംബത്തിലെ എല്ലാ അംഗങ്ങളും അവരുടെ വാര്‍ഷിക വരുമാനത്തിന്റെ ഇന്‍കംടാക്‌സ് അടയ്ക്കാറുണ്ട്. ഏതു സമയത്തു വേണമെങ്കിലും ഭാരത സര്‍ക്കാര്‍റിനു വന്ന് രേഖകള്‍ പരിശോധിക്കാവുന്നതാണ്. ഞങ്ങളും നിയമം അനുസരിക്കുന്ന മറ്റേതൊരു ഭാരതപൗരനെപ്പോലെത്തന്നെ ചട്ടങ്ങളും നിയമങ്ങളും പിന്‍തുടരുകയും കുടുംബം നടത്തികൊണ്ടുപോകുകയും ചെയ്യുന്നവരാണു.
അമ്മയുടെ കുടുംബത്തിലെ അംഗങ്ങളാരും ആശ്രമം നടത്തുന്ന ട്രസ്റ്റിലെ അംഗങ്ങളല്ല. അതു മാത്രമല്ല ഞങ്ങളാരും തന്നെ ആശ്രമത്തിന്റെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ കണക്കു കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റിലെ അംഗങ്ങളല്ല. ഏയിംസില്‍പ്പോലും (അമ്യതാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) ഞങ്ങളുടെ ചികിത്സക്കായി എല്ലാ ചികിത്സാ ചിലവുകളും നല്‍കുന്നുണ്ട്. ഞങ്ങള്‍ ഒന്നും സൗജന്യമായി കൈപ്പറ്റുന്നില്ല.
അമ്മയുടെ സേവന ദൗത്യത്തില്‍ ഞങ്ങള്‍ ഞങ്ങളെ തന്നെ സമര്‍പ്പിച്ചവരാണു. ഞങ്ങള്‍ കഠിനാദ്ധ്വാനം ചെയ്തു വരുമാനം ഉണ്ടാക്കുന്നു, അതേ സമയം സേവനവും ചെയ്യുന്നു. എന്റെ ഭര്‍ത്താവിനു, അദ്ദേഹത്തിന്റെ സ്വന്തം ഫിഷിംഗ് ബോട്ടിലൂടെ വരുമാനം ലഭിക്കുന്നു. ഞങ്ങള്‍ മാത്രമല്ല അമ്മയുടെ എല്ലാ കുടുംബാംഗങ്ങളും കഠിനാദ്ധ്വാനം ചെയ്ത് വരുമാനം ഉണ്ടാക്കുന്നവരാണു. അതേസമയം ഞങ്ങള്‍ ആശ്രമത്തിലെ സേവനപ്രവര്‍ത്തനങ്ങളിലും പങ്കാളികളാകുന്നു. എപ്പോഴെല്ലാം ആശ്രമത്തില്‍ സേവനത്തിനുള്ള അവസരങ്ങള്‍ ഉണ്ടാകുന്നുവോ അപ്പോഴെല്ലാം ഞങ്ങള്‍ മുന്‍നിരയില്‍ അമ്മയുടെ സന്യാസിമക്കളുടെയും ഭക്തമക്കളുടെയും ഒപ്പം തന്നെ ഉണ്ടാകാറുണ്ട്.
ഡോ. മനീഷാ സുധീര്‍
source: Allegations about Amma’s Family