ഗെയില്‍ ട്രെഡ്‌വെല്ലിന്റെ അമ്മയെക്കുറിച്ചുള്ള സത്യസന്ധമായ വെളിപ്പെടുത്തലുകള്‍

Posted: മാര്‍ച്ച് 23, 2014 in malayalam

അമ്മയുടെ കൂടെയുള്ള ദൈനംദിന ജീവിതം കൊണ്ടു് അമ്മയുടെ ജീവിതം എത്രമാത്രം ത്യാഗപൂര്‍ണ്ണമാണെന്നു ഞാന്‍  തികച്ചും മനസ്സിലാക്കി.  ഊണും ഉറക്കവും അമ്മയുടെ ജീവിതത്തില്‍ നാമമാത്രമായിരുന്നു.  പലപ്പോഴും  ദേവീഭാവം കഴിയുമ്പോള്‍  നേരം പുലര്‍ച്ച മൂന്നുമണിയോടെയായിരിക്കും.  ക്ഷീണിതരായ ഞങ്ങള്‍  അമ്മ കിടന്നാല്‍  ഞങ്ങള്‍ക്കും കിടക്കാമല്ലോ എന്നു കരുതി എങ്ങനെയെങ്കിലും അമ്മയോടു കിടക്കുവാന്‍ നിര്‍ബന്ധിതയാക്കും.  എന്നാല്‍ അരമണിക്കൂര്‍ പോലും തികയുന്നതിനു മുന്‍പേ അമ്മ എഴുന്നേറ്റിട്ടുണ്ടാകും. ”അമ്മാ, എവിടേക്കു പോകുന്നു?  അവിടുന്നു് എന്താണു് ചെയ്യാന്‍ പോകുന്നതു്? അല്പമെങ്കിലും വിശ്രമിക്കൂ, അമ്മേ!” എന്നു് ഞങ്ങള്‍ വിഷമത്തോടെ പറയും. യാതൊന്നും മിണ്ടാതെ അമ്മ നേരെ മുറിവിട്ടൂ പുറത്തേക്കു നടക്കും.     അവിടെ  ദര്‍ശനത്തിനായി  ദൂരെസ്ഥലത്തൂനിന്നും വന്ന ഭക്തര്‍ ബസ്സുകിട്ടാതെ വലഞ്ഞു വിഷമിച്ചു നില്ക്കുന്നുണ്ടാകും.  അവരോടൊത്തു്  കുറച്ചു സമയം കൂടിയിരുന്നു സംസാരിച്ചതിനുശേഷം മാത്രമേ അമ്മ മടങ്ങിവരൂ. പലപ്പോഴും ഇതാണു് സംഭവിക്കുക പതിവു്. അമ്മയുടെ ദിവ്യതയുടെ, അമ്മ എല്ലാം അറിയുന്നവളാണെന്നതിന്റെ ആയിരമായിരം അനുഭവങ്ങളാണു   ഞങ്ങള്‍ക്കുള്ളതു്.  പത്തു വര്‍ഷത്തെ അമ്മയുടെ കൂടെയുള്ള ജീവിതം എനിക്കു തന്ന അനുഭവമാണതു്. അമ്മയുടെ ശരീരം വളരെ ക്ഷീണിച്ചതായി നമുക്കു തോന്നിയാലും അവസാനത്തെ ഭക്തനുവരെ ദര്‍ശനം കൊടുത്തതിനു ശേഷമേ അമ്മ എഴുന്നേല്ക്കാറുള്ളൂ. അമ്മയുടെ ഒരു ചുമലിനു വേദനിച്ചാല്‍ പിന്നെ  മറ്റേ ചുമലിലായിരിക്കും ഭക്തരെ കിടത്തുക.
— ഗയില്‍ ട്രെഡ്‌വെല്‍ 14 മെയ് 1990 യു.എസ്.എ

* * * * * * *

ഒരു ദിവസം ഞാന്‍ മാര്‍ക്കറ്റില്‍ പോയി അഞ്ചുരൂപയ്ക്കൂ് ഒരു സാധനം വാങ്ങികൊണ്ടൂവന്നു. എന്നാല്‍ അതുപയോഗിക്കാന്‍  അമ്മ സമ്മതിച്ചില്ല. അഞ്ചുരൂപ മാത്രം കൊടുത്തു്  ഞാന്‍ വാങ്ങിയ സാധനം എന്തുകൊണ്ടാണു് അമ്മ ഉപയോഗിക്കാഞ്ഞതെന്നു് ഞാന്‍ ചിന്തിച്ചു.  അപ്പോള്‍ ”ആ സാധനം ആവശ്യമായിരുന്നെങ്കില്‍ പണംകൊടുക്കാതെതന്നെ  അതെനിക്കു ലഭിക്കുമായിരുന്നൂ.  ലോകത്തിനു വേണ്ട പണം എനിക്കു വേണ്ടി ചെലവാക്കാന്‍  പാടില്ല.” എന്നു് അമ്മ പറഞ്ഞു.
— ഗയില്‍ ട്രെഡ്‌വെല്‍,  14 മെയ്  1990 യു.എസ്.എ

* * * * * * *

അമ്മ ഗുരു ചമഞ്ഞു് ഉയര്‍ന്ന പീഠത്തിലിരുന്നു കൈയുയര്‍ത്തി ഏവരേയും അനുഗ്രഹിച്ചുകൊണ്ടിരിക്കുകയല്ല,  ലോകത്തിനു മാതൃക കാണിച്ചുകൊണ്ടു ജീവിക്കുകയാണെന്നു്  ആശ്രമത്തില്‍ വന്നാല്‍ ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റും.  പശുത്തൊഴുത്തു വൃത്തിയാക്കാനും ശൗചാലയങ്ങള്‍ വൃത്തിയാക്കാനും തുടങ്ങി കെട്ടിട നിര്‍മ്മാണ ജോലിക്കു വരെ അമ്മ സജീവമായി പങ്കെടുക്കും.  ഇങ്ങനെയെല്ലാം ഉണ്ടാക്കുന്ന പണമാണു് പാവപ്പെട്ടവര്‍ക്കു  വീടുവച്ചുകൊടുക്കാനും വിധവകള്‍ക്കും  മക്കളെ സംരക്ഷിക്കാന്‍ യാതൊരു നിവൃത്തിയുമില്ലാത്ത അമ്മമാര്‍ക്കും വേണ്ടി ചെലവാക്കുന്നതു്.
— ഗയില്‍ ട്രെഡ്‌വെല്‍ മെയ്141990 യു.എസ്.എ

* * * * * * *

എന്റെ ജീവിതത്തിനു പൂര്‍ണ്ണത നല്കിയതു് അമ്മയാണു്. അമ്മയുടെ സാന്നിദ്ധ്യത്തില്‍ സമാധാനവും ശാന്തിയും നൈസര്‍ഗ്ഗികമായി വിളയാടുന്നൂ. അതാണല്ലോ അമ്മയുടെ ജീവിതോദ്ദേശവും. നമ്മുടെ താഴ്ന്നതലത്തിലേക്കിറങ്ങിവന്നു് ക്രമേണ നമ്മെകൂടി  ആത്മീയതയുടെ ഉന്നതിയിലേക്കു നയിക്കൂക. അതായതു് സഹജീവികളോടു ഉപാധികളില്ലാത്ത പ്രേമവും കാരുണ്യവും നല്കുയെന്നതാണു്. അതിനാല്‍ ആദ്യം നമക്കു് ആ ഗുണം ഉണ്ടാകേണ്ടിയിരിക്കുന്നു. അപ്പോഴാണല്ലോ നമുക്കു നല്കുവാന്‍ കഴിയുന്നതു്. അങ്ങനെ ഈ ലോകം  ശാന്തി നിറഞ്ഞതായി തീരും.
— ഗയില്‍ ട്രെഡ്‌വെല്‍ 14 മെയ്  1990 യു.എസ്.എ

* * * * * * *

അമ്മ എന്നെ  ആശ്ലേഷിച്ചു പുറം തലോടാന്‍ തുടങ്ങി. ആശ്ലേഷത്തിന്റെ  മാധുര്യത്തില്‍ ആനന്ദ പ്രേമസാഗരത്തില്‍  മുങ്ങി ആനന്ദത്താല്‍ എന്റെ ഹൃദയം നിറഞ്ഞുക്കവിഞ്ഞു.   എന്റെ ഭയമെല്ലാം എങ്ങോപോയി മറഞ്ഞു. സത്യം പറയട്ടെ, ഈശ്വരനാണല്ലോ എന്നെ ആലിംഗനംകൊണ്ടു് മൂടിയതെന്നു് ഓര്‍ത്തു് ഞാന്‍ വിസ്മയംകൊണ്ടു.
–ഗയില്‍ ട്രെഡ്‌വെല്‍,  മാതൃവാണി, 1992 ജൂലായ്

* * * * * * *

ഏതാണ്ടു് ഞാന്‍ ഇരുന്നയുടനെതന്നെ എന്നെ തിരിഞ്ഞുനോക്കി അമ്മ മനോഹരമായി പുഞ്ചിരിച്ചു.  ആ മന്ദഹാസത്തിന്റെ  മാധുര്യം  അവര്‍ണ്ണനീയമായിരുന്നൂ.  ഞാനറിയാതെ പൊട്ടിക്കരഞ്ഞു പോയി. ആ രാത്രിമുഴുവന്‍ എന്റെ മനസ്സൊരു പ്രത്യേക അവസ്ഥയിലായി. ഈശ്വരന്റെ പ്രേമം, സാമീപ്യം  ഇത്ര അടുത്തു്  അതുവരെ ഞാന്‍ അനുഭവിച്ചിട്ടില്ലായിരുന്നു.  അമ്മയുടെ സാമീപ്യത്തില്‍ ധ്യാനിക്കാതെതന്നെ  എന്റെ മനസ്സു് പരിശുദ്ധഭക്തിയുടെ ആഴങ്ങളിലേക്കു ഊളിയിട്ടിറങ്ങുകയായിരുന്നൂ.  എന്റെ ലോലമായ മനസ്സിന്മേല്‍  അമ്മയ്ക്കുള്ള സ്വാധീനം അത്രയ്ക്കുണ്ടായിരുന്നൂ. ….. ഒരിക്കല്‍   വളരെ മൃദുവായി പ്രേമപൂര്‍വ്വം എന്റെ ശിരസ്സ് അമ്മയുടെ മടിയില്‍വച്ചു് അമ്മ പുറംതലോടുവാന്‍ തുടങ്ങി. ഓ,അമ്മാ! ജഗദീശ്വരീ! ഈ സ്വര്‍ഗ്ഗീയാനുഭവം  വര്‍ണ്ണിക്കാന്‍ മനുഷ്യനാല്‍ കഴിയുമോ? അമ്മയുടെ മടിത്തട്ടിനെ സ്വര്‍ഗ്ഗീയമെന്നു മാത്രമേ  വര്‍ണ്ണിക്കാനാവൂ.  ഭയമെല്ലാം ഓടിയൊളിച്ചു. മഥിക്കുന്ന ചിന്തകള്‍ ചിതറിപ്പോയി. ……  സമാധാനവും ശാന്തിയും  അവിടമാകെ  അലത്തല്ലി.  ഭക്തിയുടെ  ആനന്ദസാഗരത്തില്‍ ആറാടുകയായിരുന്നു.  ഭക്തിയുടെ ലഹരിയെന്തെന്നു ഞാനാദ്യമായി അന്നനുഭവിച്ചു.
–ഗയില്‍ ട്രെഡ്‌വെല്‍, ദേവിയുടെ കാരുണ്യം. മാതൃവാണി, 1992സെപ്തംബര്‍

* * * * * * *

അമ്മയെ സംബന്ധിച്ചിടത്തോളം  ഓരോ നിമിഷവും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും  പ്രകടിത മുഹൂര്‍ത്തങ്ങളായിരുന്നൂ.  ദേവീഭാവത്തില്‍ ഒരേയിരുപ്പില്‍  പത്തുമണിക്കൂറോളം പ്രകൃതിധര്‍മ്മങ്ങള്‍ക്കു പോലും  എഴുന്നേല്‍ക്കാതെ ദുഃഖിതര്‍ക്കും പീഡിതര്‍ക്കും ആശ്വാസം നല്കിക്കൊണ്ടിരിക്കുന്നതു കാണുമ്പോള്‍  ഞാന്‍ എന്റെ ക്ഷീണമെല്ലാം വിസ്മരിച്ചിരിക്കും.  ഇതു് ഒരു ദിവസത്തെമാത്രം കഥയല്ല.  ഒട്ടും വിശ്രമിക്കാതെ  അമ്മയുടെ നിരന്തരമായ കാരുണ്യയജ്ഞം കണ്ടു സഹിക്കാന്‍ കഴിയാതെ ഞാന്‍ പലപ്പോഴും കരഞ്ഞിട്ടുണ്ടു്.  സാധാരണ മനുഷ്യശരീരമാണെങ്കില്‍ ഭക്ഷണം ആവശ്യമാണല്ലോ?  അതുപോലും അമ്മ പ്രാധാന്യം കല്പിക്കാറില്ല.  എന്നുമാത്രമല്ല,  പലപ്പോഴും ആ പുണ്യശരീരത്തെ  അല്ലറച്ചില്ലറ അസുഖങ്ങള്‍ വന്നു് അലട്ടിയിരുന്നൂ.  ഈ ഉജ്ജ്വല ത്യാഗമൂര്‍ത്തിക്കു മുന്‍പില്‍ എന്റെ ചെറിയ പ്രയത്‌നങ്ങള്‍ ഒന്നുമല്ലായിരുന്നു.
— ഗയില്‍ ട്രെഡ്‌വെല്‍ ” പരീക്ഷണം തുടരുന്നൂ”   മാതൃവാണി, 1993 ഫെബ്രുവരി

* * * * * * *

കാരുണ്യത്തിന്റെയും ദിവ്യസ്‌നേഹത്തിന്റെയും മൂര്‍ത്തീഭാവമാണു് അമ്മ. ഓരോ നിമിഷവും മക്കളെ ഈ ഗുണങ്ങള്‍ അമ്മ പഠിപ്പിച്ചുകൊണ്ടിരിക്കൂകയാണു്.
— ഗയില്‍ ടെഡ്‌വെല്‍’കാരുണ്യത്തിന്റെ ഒരു പാഠം’ സെപ്തംബര്‍  1993 മാതൃവാണി.

* * * * * * *

പ്രേമത്തിന്റെ ആ കുത്തൊഴുക്കില്‍ എന്റെ എല്ലാ ഹൃദയവേദനകളും ഒലിച്ചു പോകും
–ഗയില്‍ട്രെഡ്‌വെല്‍ ‘ഉര്‍വ്വശീശാപം  ഉപകാരം’  ബ്ലെസ്സിങ് ഇന്‍ ഡിസ്ഗസ്സ് ,  മാതൃവാണി, 1994 ഏപ്രില്‍ .

* * * * * * *

ഏതെങ്കിലും പുസ്തകത്തില്‍ നിന്നെടുത്ത അറിവുകൊണ്ടോ വാക്കാലോ അല്ല അമ്മ പഠിപ്പിക്കുന്നത്. തന്റെ പ്രവൃത്തികളിലൂടെയാണ് അമ്മ അത് ചെയ്യുന്നത്. അമ്മയുടെ ഓരോ പ്രവൃത്തിയിലും പ്രേമം, ക്ഷമ, വിനയം, നിസ്വാത്ഥത ഇവയെല്ലാം പ്രതിഫലിക്കുന്നു. വെറും അഞ്ചു നിമിഷം അമ്മയെ നോക്കി നിന്നാല്‍ മതി. നമുക്ക് പലതും പഠിക്കാന്‍ പറ്റും.
— ഗെയില്‍ ട്രെഡ്‌വെല്‍,  15 ജൂലായ്  1994, അമേരിക്ക

* * * * * * *

ആദ്യകാലങ്ങളിലെ ഒരു ജന്മദിനം. രാവിലത്തെ പാദപൂജയും മറ്റും കഴിഞ്ഞ് മുറിയില്‍ വന്ന അമ്മ ഭക്ഷണമൊന്നും കഴിക്കാതെ മൗനമായിരിക്കുന്നതു കണ്ട ഞാന്‍ കാരണം അന്വോഷിച്ചപ്പോള്‍ അമ്മ പറഞ്ഞു, ”ഇന്നെന്നെ കാണാന്‍ വന്ന പലരും അന്നന്നത്തെ കൂലി കൊണ്ടു ജീവിക്കുന്നവരാണ്. പണം എന്നുവേണ്ട വസ്ര്തം പോലും കടം വാങ്ങിയാണ് പലരും വരുന്നത്. എനിക്കീ ആഘോഷത്തില്‍ താല്‍പ്പര്യം ഉണ്ടായിരുന്നില്ല. ഭക്തരുടെ നിര്‍ബന്ധത്തിനു വഴങ്ങി സമ്മതിച്ചു.” ഇത് വേദനാജനകമാണ് എന്നു പറഞ്ഞ് കണ്ണടച്ച് സമാധിയിലായി. അപ്പോള്‍ കണ്ണുനീര്‍ ധാരയായി ഒഴുകുന്നുണ്ടായിരുന്നു. ഇതു കണ്ട് ഞാനും കരഞ്ഞുപേയി. ഈ ഒരു കാരുണ്യമാണ് അമ്മയെ അനാഥാലയങ്ങള്‍, ഹോസ്പീസ്, ആശുപത്രി ഇവ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. അമ്മ നിരവധി പേരെ കണ്ടിട്ടുണ്ട്. പാവപ്പെട്ട രോഗികള്‍, വേദനസംഹാരികള്‍ വാങ്ങാന്‍ കഴിവില്ലാത്ത കാന്‍സര്‍ രോഗികള്‍, മാതാപിതാക്കളുടെ സ്‌നേഹം കിട്ടാത്ത മക്കള്‍, വിദ്യാഭ്യാസം ലഭിക്കാന്‍ ഭാഗ്യമില്ലാത്തവര്‍ ഇവരൊക്കെയാണ് അമ്മയെ ഈ വക സ്ഥാപനങ്ങള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്.
— ഗെയില്‍ ട്രെഡ്‌വെല്‍, 15 ജൂലായ്  1994, അമേരിക്ക

* * * * * * *

അമ്മ ഒരു നദി പോലെയാണ്. നദിയില്‍ ആരിറങ്ങി കുളിച്ചാലും നദിയ്ക്ക് ഒരു മാറ്റവുമില്ല. പ്രായഭേദമെന്യേ, ജാതിഭേദമെന്യേ ആര്‍ക്കും അതില്‍ ഇറങ്ങി കുളിക്കകയോ, കുടിക്കകയോ, വസ്ര്തം കഴുകുകയോ എല്ലാം ചെയ്യാം. നദിക്ക് മാറ്റമില്ലാത്തതുപേലെ, അമ്മയുടെ അടുത്ത് ആരുചെന്നാലും സ്‌നേഹം കിട്ടുന്നു. ആരാണെന്നോ, എവിടുന്നു വരുന്നുവെന്നോ, എന്തുചെയ്യുന്നെന്നോ എന്നൊന്നും അമ്മയ്ക്ക് പ്രശ്‌നമല്ല.
— ഗെയില്‍ ട്രെഡ്‌വെല്‍, 15 ജൂലായ്  1994, അമേരിക്ക

* * * * * * *

അഖണ്ഡബോധത്തിന്റെ പാരമ്യതയാണ് അമ്മ. അമ്മ അലൗകിക പ്രേമമാണ്.
— ഗെയില്‍ ട്രെഡ്‌വെല്‍, ഫെബ്രവരി 1995, മുംബായ്.

* * * * * * *

ജീസസിന്റെ ജീവിതത്തെ പറ്റി നമുക്കറിയാമല്ലോ. അമ്മയില്‍ ജീസസിന്റെ പ്രതിച്ഛായയാണ് ഞാന്‍ കാണുന്നത്. അമ്മയുടെ ദര്‍ശനം ശമന ദായകമാണ്. പ്രേമം അലൗകികമാണ്. ദിവ്യമാണാ പ്രേമം. അനന്ത വിജ്ഞാനത്തിന്റെ ഭണ്ഡാരമാണമ്മ. അമ്മ കാരുണ്യത്തിന്റെ മൂര്‍ത്തീ ഭാവമാണ്.
— ഗെയില്‍ ട്രെഡ്‌വെല്‍, നവംബര്‍, 1994,  ആസ്ത്രേലിയ

* * * * * * *

മറ്റൊരു ദിവസം ഉണ്ടായ സംഭവം. അതു നിസ്സാരമാണെങ്കിലും അതെന്റെ മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. ഭാരതത്തിലെ സംസ്‌ക്കാരമനുസരിച്ച് പുരുഷന്മാര്‍ ക്ഷേത്രത്തില്‍ പോകുബോള്‍ മേല്‍ വസ്ര്തം അഴിച്ച് അരയില്‍ ചുറ്റും. ഒരു ദിവസം അമ്മ ദര്‍ശനം കൊടുത്തു കൊണ്ടിരിക്കുബോള്‍ ഞാനടുത്തു തന്നെ ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ കറുത്തു തടിച്ച ഒരു മനുഷ്യന്‍ ഷര്‍ട്ടിടാതെ ദര്‍ശനത്തിനു വന്നു. അദ്ദേഹം അമ്മയുടെ മടിയില്‍ കിടക്കുബോള്‍ ഞാനദ്ദേഹത്തെ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ ദേഹം രോമാവൃതമായിരുന്നു. വിയര്‍പ്പില്‍ കുളിച്ച അദ്ദേഹത്തിന്റെ പുറവും കഷണ്ടി തലയും കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചു: ‘അദ്ദേഹം എന്റെ മടിയില്‍ കിടക്കാത്തത് ഭാഗ്യം.’ ഞാനതു ചിന്തിച്ചു തീരുന്നതിനു മുന്‍പെ അമ്മ അമ്മയുടെ കൈത്തണ്ട അദ്ദേഹത്തിന്റെ വിയര്‍പ്പില്‍ കുളിച്ച ഭാഗത്ത് വച്ചു. ആ ദൃശ്യം എന്റെ ഹ്രുദയത്തില്‍ ആഴ്ന്നിറങ്ങി. ഇതാണ് അമ്മയും മറ്റുളളവരും തമ്മിലുളള വ്യത്യാസം. അമ്മയ്ക്ക് ഒരാളോടും അറപ്പോ വെറുപ്പോ ഇല്ല. സുന്ദരനാകട്ടെ വിരൂപനാകട്ടെ ഏതുചുറ്റുപാടില്‍ നിന്നും വരുന്നവരാകട്ടെ എല്ലാം അമ്മയ്ക്ക് ഓമന മക്കളാണ്.
— ഗെയില്‍ ട്രെഡ്‌വെല്‍,  14 ജൂലായ്  1995, റോഡ് എൈലണ്ട്, യു.എസ്.എ

* * * * * * *

ഒരു വ്യക്തിയുടെ മനസ്സിനു സംഭവിക്കാവുന്ന എറ്റവും വലിയ സൗഭാഗ്യം അവനെ അല്ലെങ്കില്‍ അവളെ ആദ്ധ്യാത്മിക ഉയരത്തിലേക്കെത്തിക്കുന്ന സംസര്‍ഗ്ഗമാണ്. ശാസ്ര്തങ്ങളില്‍ വിവരിച്ചിട്ടുളള ദൈവത്തിന്റെ ഗുണങ്ങള്‍, പ്രേമം, കാരുണ്യം, ക്ഷമ, വിനയം ഇവയാണ്. ഈ എല്ലാ ഗുണങ്ങളും അമ്മയില്‍ സുതാര്യമാണ്.
— ഗെയില്‍ ട്രെഡ്‌വെല്‍,  14 ജൂലായ്  1995, റോഡ് എൈലണ്ട്, യു.എസ്.എ.

* * * * * * *

നമ്മെയെല്ലാം അമ്മയാല്‍ ഇത്രയധികം ആകര്‍ഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? കാരണം മറ്റൊന്നുമല്ല. നമ്മളെല്ലാം അന്വേഷിച്ചു കൊണ്ടിരിക്കുന്ന ആ അതുല്യ പ്രേമം, ആ യഥാര്‍ത്ഥ സ്‌നേഹം, ശ്രോതസ്സില്‍ നിന്നും നേരേ പ്രവഹിക്കുന്ന ആ ചുടു വാല്‍സ്സല്യം, അത് അമ്മയില്‍ നിന്നു എല്ലായ്‌പ്പോഴും ഉതര്‍ന്നു കൊണ്ടേയിരിക്കുന്നു. അതിന്റെ കുത്തൊഴുക്കിന് പക്ഷഭേദമില്ല. അമ്മയുടെ എല്ലാ പൊന്നു മക്കള്‍ക്കും അതിന്റെ കുളിര്‍മ ആസ്വദിക്കാം. അവിടെ ജാതിയോ, മതമോ, നിറമോ, ധനമോ ഒന്നും പ്രശ്‌നമല്ല. ആ വിശാലതയില്‍ എല്ലാവരും വലിയവരാണ്.  എല്ലാവരും അമ്മയുടെ പൊന്നോമന മക്കളാണ്. വാനോളം വിശാലമായ ഒരു ഹൃദയത്തിന്റെ ഉടമയ്ക്കു മാത്രമേ നമ്മെ സത്യത്തിന്റെ പാതയിലേക്ക്, നമ്മെ ശ്രോതസ്സിലേക്ക്, നയിക്കാന്‍ കഴിയൂ. വേറുതെയല്ല അതു കൊണ്ടു തന്നെയാണ് അമ്മ നമ്മുടെ എറ്റവും വിലപ്പെട്ട ആസ്തി ആകുന്നത്. അമ്മയുടെ ഓരോ പ്രവൃത്തിയം നമുക്കു അനുകരണീയമായ മാത്രുകയാണ്. അമ്മയുടെ ഓരോ ചിന്തയും ലോക കല്യാണത്തിനും ലോകോദ്ധാരണത്തിനും വേണ്ടിയാണ്.
– ഗെയില്‍ ട്രെഡ്‌വെല്‍, ഗുരൂസ് വേയ്സ് ആര്‍ അണ്‍പ്രെഡിക്ടബിള്‍ – 1996 ഡിസംബര്‍ മാതൃവാണി

* * * * * * *

”എന്റെ 18 വര്‍ഷത്തെ അമ്മയുടെ കൂടെയുള്ള ജീവിതത്തിന്നിടയില്‍ ഒരൊറ്റ ദിവസം പോലും അസുഖമെന്നും പറഞ്ഞ് അമ്മ അവിധി എടുത്തിട്ടില്ല. ഒരിക്കലും അസുഖം ഉണ്ടായിട്ടില്ല എന്നല്ല ഇതിനര്‍ത്ഥം. അമ്മ മനസ്സിനെ ശരീരത്തിന്റെ തലത്തില്‍ നിന്നും ഉയര്‍ത്തുന്നു എന്നതാണ് ഇതിനര്‍ത്ഥം. അമ്മയ്ക്ക് ശരീരം വെറുമൊരു ഉപകരണം മാത്രമാണ്.  കാരുണ്യവും അനുഗ്രഹവും മാനവരാശിയില്‍ മുഴുവനും ചൊരിയുന്നതിനായിട്ടുള്ള ഉപകരണം.”
— ഗെയില്‍ ട്രെഡ്‌വെല്‍, ജൂണ്‍ 1997  കാലിഫോര്‍ണിയ, അമേരിക്ക.

* * * * * * *

”ലോകം കണ്ടിട്ടുള്ള ‘ഹാര്‍ട്ട് ഡോക്ട്ടര്‍’ മാരില്‍ വച്ച് ഏറ്റവും മികച്ച ഡോക്ട്ടറാണ് അമ്മ. പ്രശ്‌നത്തിന്റെ മൂല കാരണത്തിലേയ്ക്കു നേരിട്ടു തന്നെ പോകുന്നു. അമ്മയ്ക്ക് കൃത്യമായിട്ടറിയാം എവിടെയൊക്കെയാണ് തടസ്സങ്ങളെന്ന് രോഷത്തിന്റെയും, വിദ്വേഷത്തിന്റെയും, സ്പര്‍ദ്ധയുടെയം, അത്യാര്‍ത്തിയുടെയും തടസ്സങ്ങള്‍. അമ്മ ഈ തടസ്സങ്ങള്‍ നീക്കി നമ്മളിലൂടെ സ്‌നേഹം ഒഴുക്കുന്നു.”
— ഗെയില്‍ ട്രെഡ്‌വെല്‍, 3 മാര്‍ച്ച്  1998, മുംബായ്

* * * * * * *

”ഒരു വേദിയിലിരുന്ന് ക്ലാസ്സെടുക്കാനും, ഉപദേശിക്കാനും, സംസാരിയ്ക്കാനുമൊക്കെ ആര്‍ക്കും വളരെ എളുപ്പമാണ്. എന്നാല്‍ ക്ഷമയുടെയും, കാരുണ്യത്തിന്റെയും, വിനയത്തിന്റെയും, വിവേകത്തിന്റെയും കൂടുതല്‍ പരിശുദ്ധമായ ഒരുദാഹരണം വളരെ അപൂര്‍വ്വമായിട്ടേ കാണാന്‍ കഴിയൂ. ഈ എല്ലാഗുണങ്ങളും നമുക്ക് അമ്മയില്‍ വളരെ വ്യക്തമായി കാണാം.”
— ഗെയില്‍ ട്രെഡ്‌വെല്‍, 3 മാര്‍ച്ച്  1998, മുംബായ്

* * * * * * *

”എത്രമാത്രം സ്‌നേഹവും കൃപയും ഒരോരുത്തരിലും പൊഴിക്കുന്നു അമ്മ എന്ന് അല്‍പ്പമാത്രം ആ സന്നിധിയില്‍ ഇരുന്നാല്‍ നമ്മുടെ കണ്ണുകള്‍ കൊണ്ട് നമുക്ക് നേരിട്ട് കാണാവുന്നതാണ്. അമ്മയുടെ സാന്നിദ്ധ്യം കൊണ്ടുമാത്രം നമുക്കും ആദ്ധ്യാത്മിക ഉന്നതി കൈവരിക്കാന്‍ കഴിയുന്നു.”
— ഗെയില്‍ ട്രെഡ്‌വെല്‍, 3 മാര്‍ച്ച്  1998, മുംബായ്

* * * * * * *

”അമ്മ വേദാന്തത്തിന്റെ അവസ്തയിലാണ് കഴിയുന്നത്. അവിടെ എല്ലാം പരിശുദ്ധവും, ദൈവിക സത്തയും ഈശ്വര പ്രേമവും മാത്രം. അതേ സമയം അമ്മയ്ക്ക് അറിയാം സാധാരണ മനുഷ്യര്‍ക്ക് അവരുടെ ക്ലേശങ്ങള്‍ വളരെ യഥാര്‍ത്ഥമായി തന്നെ തോന്നുന്നു എന്ന്. അമ്മ എപ്പോഴും ഈശ്വരനുമായുള്ള എൈക്യം പ്രാപിച്ച നിലയിലാണ്. എന്നിട്ടും മനുഷ്യരുടെ സങ്കടങ്ങള്‍ എല്ലാം അറിയുന്നു, അവരുടെ വേദന മാറ്റാന്‍ വേണ്ടതെല്ലാം ചെയ്യുന്നു.  ഇതാണ് അമ്മയുടെ മഹത്വം.”
— ഗെയില്‍ ട്രെഡ്‌വെല്‍, ഹേര്‍ ലൈഫ് ഈസ് ഹേര്‍ ടീച്ചിങ്ങ് , മാതൃവാണി ഒക്ടോബര്‍ 1998.

* * * * * * *

”ഏറ്റവും സ്നേഹമയിയും, കരുണാമയിയും, ദാനശീലയും, ത്യാഗിയും, വിനയിയും ആയ മഹാത്മാക്കളിലൊരാളായി അമ്മ അറിയപ്പടും; അമ്മ ഓരോറ്റ ശ്വാസവും തനിക്കു വേണ്ടിയെടുക്കുന്നില്ലാ (മറിച്ച് മറ്റുള്ളവര്‍ക്കുവേണ്ടിയാണ്).”
— ഗെയില്‍ ട്രെഡ്‌വെല്‍, റിവ‍ര്‍ ഓഫ് ലൗ, 1998.

* * * * * * *

”ഇപ്രാവശ്യം തിന്മയെ നശിപ്പിക്കാനും ധര്‍മ്മത്തെ രക്ഷിക്കാനുമായി ശ്രീകൃഷ്ണന്റെ അവതാരമുണ്ടായിരിക്കുന്നത് സ്ര്തീരൂപത്തിലാണ് അമ്മയുടെ രൂപത്തില്‍. നമ്മുടെ സങ്കല്‍പ്പത്തിലുളള എല്ലാ ഈശ്വരീയ ഗുണങ്ങളും സ്‌നേഹം, വിനയം, ക്ഷമ, ത്യാഗം, വിവേകം എന്നിവ—നമുക്ക് അമ്മയില്‍ കാണാം.”
— ഗെയില്‍ ട്രെഡ്‌വെല്‍, റോഡേ ഐലണ്ട്, അമേരിക്ക 12 ജൂലായ് 1998.

* * * * * * *

”ഈ ലോകത്തില്‍ ഈശ്വരീയ ഗുണങ്ങള്‍ ഒരു മനുഷ്യനില്‍
കാണുക അപൂര്‍വ്വമാണ്. വാസ്തവത്തില്‍ ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കില്‍ അയാള്‍ മനുഷ്യനല്ല, ഈശ്വരന്‍ തന്നെയാണ്. ഈ ഗുണങ്ങളൊക്കെയും നമുക്ക് അമ്മയില്‍ തെളിഞ്ഞു കാണാം. അമ്മയുടെ സ്‌നേഹം എല്ലാവരോടും ഒരുപോലെയാണ്. അമ്മയുടെ ക്ഷമ എവറസറ്റ് പോലെയാണ്; ദൃഠവും അചഞ്ചലവുമാണ്. അമ്മയുടെ ത്യാഗത്തിന് അതിരില്ല; അന്തമില്ലാത്ത കരുണ എല്ലാവരിലും പൊഴിയുന്നു. അമ്മയുടെ ദര്‍ശനത്തിനു പോകുന്ന ഓരോരുത്തര്‍ക്കും, 7,000-മനു പോലും, അതേ സ്‌നേഹമസൃണമായ ശ്രദ്ധ കിട്ടുന്നു. സത്യത്തില്‍ നമുക്കു കാണാം, ആരുമാകട്ടെ അമ്മയുടെ അടുത്തു വരുന്നത്അവര്‍ പണക്കാരനോ പാവപ്പെട്ടവനോ ആകട്ടെ, ചെറുപ്പക്കാരോ വയസ്സായവരോ ആകട്ടെ, അവരുടെ മതമോ സ്ഥാനമാനങ്ങളോ കണക്കിലെടുക്കാതെ, അമ്മയുടെ സ്നേഹം എല്ലാവരിലേക്കും ഒരുപോലെ ഒഴുകുന്നു.”

— ഗെയില്‍ ട്രെഡ്‌വെല്‍, ഹേര്‍ ലൈഫ് ഈസ് ഹേര്‍ ടീച്ചിങ്ങ് , മാതൃവാണി ഒക്ടോബര്‍ 1998

* * * * * * *

”നമ്മള്‍ ഗ്രഹസ്ത്ഥര്‍ക്ക് ഈ മൂല്യങ്ങള്‍ പാലിക്കാന്‍, അവ തന്റെ ജീവിതത്തിലൂടെ പ്രദര്‍ശിപ്പിക്കുന്ന ഒരു ജീവിച്ചിരിക്കുന്ന മഹാത്മാവിന്റെ സഹായം ആവശ്യമായി വരുന്നു. ഇതാണ് അമ്മയുടെ മഹത്വം. എന്തെന്നാല്‍ അമ്മയുടെ ഓരോ ചലനങ്ങളും നമുക്കോരോ പാഠങ്ങളാണ്ക്ഷമയുടെ, വിനയത്തിന്റെ, ത്യാഗത്തിന്റെ, ശൗര്യത്തിന്റെ, ദയയുടെ പാഠങ്ങള്‍. കഴിഞ്ഞ 19 വര്‍ഷത്തെ അമ്മയുടെ കൂടെയുള്ള എന്റെ ജീവിതത്തില്‍ അമ്മയുടെ ദൈവിക ഗുണങ്ങളുടെ ദൃക്സാക്ഷിയാകാനുളള അവസരങ്ങള്‍ നിരവധി ഉണ്ടായിട്ടുണ്ട്.”
— ഗെയില്‍ ട്രെഡ്‌വെല്‍, 14 നവംബര്‍ 1998, കാലിഫോര്‍ണിയ, അമേരിക്ക

* * * * * * *

അമ്മ എല്ലാവരുടേയും നല്ല വശം മാത്രം കാണുന്നു. അങ്ങനെയല്ലെങ്കില്‍, എല്ലാവരേയും അംഗീകരിച്ച് സ്വീകരിച്ച് ദര്‍ശനം കൊടുത്തുകൊണ്ട് ഇപ്പോള്‍ ചെയ്യുന്നതുപോലെ മണിക്കൂറുകളോളം ഇരിക്കാന്‍ കഴിയുമോ? അമ്മയ്ക്ക് നമ്മുടെ പോരായ്മകള്‍ അറിയില്ലെന്നല്ല. നമ്മുടെ കുറ്റകൃത്യങ്ങളെപ്പറ്റിയും നമ്മുടെ സ്വഭാവ വൈരൂപ്യങ്ങളെപ്പറ്റിയുമെല്ലാം അമ്മയ്ക്ക് വളരെ നന്നായറിയാം. പക്ഷെ അമ്മ നമ്മെ അതിന്റെ പേരില്‍ വിലയിരുത്തിന്നില്ല. അമ്മയുടെ കരുണ കാരണം അമ്മ നമ്മളില്‍ സദാ അനുഗ്രഹം ചൊരിയുന്നു, സ്‌നേഹിക്കുന്നു. അമ്മയ്‌ക്കെന്തെങ്കിലും ഒരാഗ്രഹമുണ്ടെങ്കില്‍ അത് ഇതാണ്അമ്മയുടെ മക്കളെല്ലാവരും പരിശുദ്ധിയുളളവരാകട്ടെ; അവര്‍ അസൂയയുടെയും, അതിമോഹത്തിന്റെയും, വിദ്വേഷത്തിന്റെയും പിടിയില്‍ നിന്ന് മുക്തരാകട്ടെ. നമ്മെ സ്‌നേഹിക്കുന്നവരേയും നമ്മോട് കരുണ കാട്ടുന്നവരേയും സ്‌നേഹിക്കാന്‍ എളുപ്പമാണ്. എന്നാല്‍ അമ്മ നമ്മളില്‍ നിന്നും ആവശ്യപ്പെടുന്നത് നമ്മളോട് അനിഷടമുളളവരേയും, നമ്മോട് ക്രൂരത കാട്ടുന്നവരേയും കൂടി നാം സ്‌നേഹിക്കാന്‍ ശ്രമിക്കണമെന്നാണ്.

അമ്മയുടെ സ്‌നേഹം നമുക്കുളളില്‍ എപ്പോഴും അനുഭവിക്കാനും ആ സ്‌നേഹം നമ്മുടെ മുന്‍പിലുളളതേതിലേക്കും  മൃഗമോ, ചെടിയോ, മിത്രമോ, ശത്രുവോ—പ്രവഹിപ്പിക്കാനും കഴിയാനായി നാം നിരന്തരം ശ്രമിക്കണം. ഹൃദയത്തിന് ഈ വിശാലത വരുമ്പോള്‍ ഇശ്വരന്റെ സ്‌നേഹം നമുക്കുളളില്‍ ശാന്തിയായും ആനന്ദമായും ആയി അനുഭവപ്പെടുന്നു. ഈ ഹൃദയ വിശാലത ഒന്നു മാത്രമാണ് അമ്മ മക്കളില്‍ നിന്നും പ്രതീക്ഷിക്കുന്നത്.”
— ഗെയില്‍ ട്രെഡ്‌വെല്‍, 14 നവംബര്‍ 1998, കാലിഫോര്‍ണിയ, അമേരിക്ക

* * * * * * *

‘അമ്മ നിസ്വാര്‍ത്ഥ സേവനവും ആധ്യാത്മികവും;  അല്ലെങ്കില്‍ മനുഷ്യനും ഈശ്വരനും രണ്ടായിട്ട് കാണുന്നില്ല. അമ്മയ്ക്ക് രണ്ടും ഒന്നതന്നെയാണ്. അമ്മയുടെ മഹത്വം എന്തെന്നാല്‍ അമ്മ ഇശ്വരനുമായിട്ടുളള സായൂജ്യ തലത്തിലാണ് നില്‍ക്കുന്നത്; അവിടെ എല്ലാം ഈശ്വര പ്രേമവും പൂര്‍ണതയും മാത്രമാണ്. എന്നിരുന്നാലും അമ്മ മനുഷ്യന്റെ ദുരിതം മനസ്സിലാക്കി അവന്റെ വേദന മാറ്റാന്‍ കഴിയുന്നത്ര ശ്രമിക്കന്നു.

അമ്മയുടെ ഈ ഭൂമുഖത്തെ ലക്ഷ്യമെന്തെന്നാല്‍ എല്ലാവരും ഈശ്വരനാണെന്നുളള വെളിവിലേക്ക് അവരെ ഉണര്‍ത്തകയെന്നുളളതാണ്. അതേ സമയം അമ്മയ്ക്ക് ഇതുമറിയാം ഈ വെളിവ് അനേക ജന്മങ്ങളിലെ കഠിന തപസ്സിന്റെയും ആത്മനിയന്ത്രണത്തന്റെയും ഫലമായാണെന്ന്. അതുകൊണ്ടാണ് അമ്മയുടെ സ്‌നേഹവും കരുണയും പ്രാഥമിക മനുഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍കൂടിയും പ്രകടമാകുന്നത്. ക്ഷാമകാലത്ത് ദരിദ്ര കടുംബങ്ങള്‍ക്ക് ഭക്ഷണം കൊടുക്കുക, കൂരയില്ലാത്തവര്‍ക്ക് വീടുപണിതുകൊടുക്കുക, വിധവകള്‍ക്കും നിസ്സഹായ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക.”
– ഗെയില്‍ ട്രെഡ്‌വെല്‍, 14 നവംബര്‍ 1998, കാലിഫോര്‍ണിയ, അമേരിക്ക

* * * * * * *

—-
”അമ്മ അമ്മയുടെ അനേക ഗുണങ്ങളില്‍ ഏതിന്റെയെങ്കിലും ഒരു ചെറിയ അംശം തന്ന് നമ്മെ അനുഗ്രഹിച്ചാല്‍ നമ്മുടെ ജീവിതം ധന്യമാക്കാന്‍ അതു മാത്രം മതി.”
– ഗെയില്‍ ട്രെഡ്‌വെല്‍, 14 നവംബര്‍ 1998, കാലിഫോര്‍ണിയ, അമേരിക്ക

* * * * * * *

”ഒരു കാര്യം വളരെ വ്യക്തമാണ്:അമ്മയുടെ മുഴുവന്‍ ജീവിതവും, ഓരോ നിമിഷവും തന്നെ, മനുഷ്യരാശിയെ സേവിക്കാനും ഉദ്ധരിക്കാനുമായി സമര്‍പ്പിച്ചരിക്കുകയാണ്. എന്റെ ഹ്രദയത്തിന്റെ അഗാധതയില്‍ നിന്ന് ഞാന്‍ ഒരു കാര്യം കൂടി പറയട്ടെ:അമ്മ അമ്മയ്ക്കുവേണ്ടി മാത്രമായി ഒരൊറ്റ ശ്വാസം കൂടി എടുക്കുന്നില്ല.”
— ഗെയില്‍ ട്രെഡ്‌വെല്‍, ഹേര്‍ ലൈഫ് ഈസ് ഹേര്‍ ടീച്ചിങ്ങ് , മാതൃവാണി ഒക്ടോബര്‍ 1998

* * * * * * *

”അമ്മയുടെ കൃപ കൊണ്ട,് അമ്മ പറയുന്നതുപോലെ നമുക്കെല്ലാം വര്‍ത്തമാനത്തില്‍ ജീവിക്കാനായി ബോധ പൂര്‍വ്വം ശ്രമിക്കാം. അങ്ങനെ നമ്മുടെയും നമ്മുടെ ചുറ്റുമുളളവരുടെയും ജീവിതം സന്തോഷവും സമാധാനവും നിറഞ്ഞതാക്കിതീര്‍ക്കാം. അമ്മ നമ്മളില്‍ സദാ അനുഗ്രഹം വര്‍ഷിക്കട്ടെ.”
— ഗെയില്‍ ട്രെഡ്‌വെല്‍, ഹെല്‍സിങ്കി, 15 ഒക്ടോബര്‍ 1999.

* * * * * * *

”പൂര്‍ണ്ണമായ ജീവിതം നയിക്കുന്നതിന് വേണ്ട വേറൊരു സുപ്രധാനവും നിര്‍ണ്ണായകവുമായ ഘടകം മഹാത്മാവാണ്. ഇവിടെയാണ് അമ്മയുടെ ഭൂമികയുടെ മഹത്വം. എന്തെന്നാല്‍ അമ്മയാണ് നമ്മുടെ ധ്യാനത്തിന്റെ പ്രേരണയും പ്രയോജനവും; നമ്മുടെ ജീവിത ബോധത്തിന്റെ കേന്ദ്ര ബിന്ദുവും, നമ്മുടെ മന്ത്രോച്ചാരണത്തിന്റെ സ്വാദും; അതില്ലെങ്കില്‍ നമ്മുടെ ആദ്ധ്യാത്മിക ജീവിതം വരണ്ടതും അരോചകവും ആയിത്തീരുന്നു.”
— ഗെയില്‍ ട്രെഡ്‌വെല്‍, ലണ്ടന്‍, 30 ഒക്ടോബര്‍ 1999.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )