സന്ദീപാനന്ദഗിരി അമൃതാനന്ദമയി ആശ്രമത്തിനെതിരെ കുരയ്ക്കുന്നതെന്തിനു?

Posted: ഫെബ്രുവരി 28, 2014 in malayalam

രാമായണത്തില്‍ ഒരു സന്ദര്‍ഭം ഉണ്ട്. ശ്രീരാമനും ലക്ഷ്മണനും സീതാദേവിയും കാനനവാസം നടത്തുന്നത്തിനിടയില്‍ ഭര്‍ത്താവും ഭര്‍തൃസഹോദരനായ ലക്ഷ്മണനും സ്ഥലത്തില്ലാത്ത തക്കം നോക്കി സീതയെ അപഹരിക്കാന്‍ രാക്ഷസവീരനായ രാവണന്‍ അവര്‍ താമസിക്കുന്ന കാനനത്തിലെ ആശ്രമത്തിലെത്തും. അതിഥിയെ കണ്ടു സീതക്ക് ബഹുമാനവും ആദരവും ആണുണ്ടായത്. അവള്‍ ആ അതിഥിയെ യഥോചിതം സ്വീകരിച്ചു സത്കരിക്കാന്‍ ആഗ്രഹിക്കും. അതിനു ഒരു പ്രത്യേക കാരണം ഉണ്ടായിരുന്നു. സീതയുടെ സമീപത്തേക്ക് വന്ന അതിഥിയുടെ വസ്ത്രധാരണം കണ്ടായിരുന്നു സീതയ്ക്ക് അതിഥിയോട് ആദരം ഉണ്ടായത്. എന്തായിരുന്നു അവിടെ വന്ന വിദ്വാന്റെ വസ്ത്രാടയാളം? മറ്റൊന്നുമല്ല: ജട, മെതിയടി, മൃദുലമായ കാവിവസ്ത്രം, കമണ്ഡലു, ഇടത്തെ ചുമലില്‍ യോഗവടി എന്നിവയായിരുന്നു. വന്നത് മറ്റാരുമായിരുന്നില്ല, രാവണന്‍ എന്ന രാക്ഷസവീരനും! ഇന്ന് നമ്മുടെ നാട്ടിലും ഇത്തരം ആധുനിക രാക്ഷസന്മാര്‍ കാവിയുടുത്ത്‌ സംന്യാസി എന്ന് പറഞ്ഞു നടക്കുകയും മൊത്തം സംന്യാസ കുലത്തിനും അപമാനവും അപകീര്‍ത്തിയും വരുത്തി വെക്കുന്നു. അതു മാത്രമോ? പണത്തിനു വേണ്ടി ഇസ്ലാം മതതീവ്രവാദികള്‍ക്ക് കുഴലൂതാന്‍ വരെ ഇക്കൂട്ടര്‍ മടിക്കുന്നുമില്ല. അവരുടെ ചാനല്‍ ചര്‍ച്ചകളില്‍ ഇരുന്നു അസഭ്യം പറയുകയും പത്രത്തില്‍ സ്വന്തം തലതിരിഞ്ഞ ഗീര്‍വാണങ്ങള്‍ അടിച്ചു വിടാന്‍ വരെ ഇവര്‍ തയ്യാറാകുകയും ചെയ്യുന്നു.

ജാത്യാലുള്ളത്
……………………………….
‘ജാത്യാലുള്ളത് തൂത്താല്‍ പോവില്ല’ എന്ന ഒരു പഴമൊഴി മലയാളത്തില്‍ ഉണ്ട്. ഈ പ്രയോഗത്തെ അന്വര്‍ത്ഥമാക്കുന്നതാണ് സന്ദീപാനന്ദഗിരി എന്ന അഭിനവ സംന്യാസിയുടെ ശ്രമം എന്ന് തോന്നുന്നു. ഇദ്ദേഹം കാവിധാരിയാണ്. അതില്‍ ആര്‍ക്കും സംശയമൊന്നുമില്ല. മാതാ അമൃതാനന്ദമയി ആശ്രമം കൊള്ളസംഘം ആണെന്നാണ്‌ ഈ മഹാന്‍ ഇപ്പോള്‍ മൊഴിഞ്ഞിരിക്കുന്നത്‌! സത്യത്തില്‍ ആരാണ് കൊള്ളനടത്തിയതെന്നും എന്തിനാണ് പഴയ താവളമായ ചിന്മയമിഷനില്‍ നിന്നും പുറത്താക്കിയതെന്നും ഉള്ള കഥകള്‍ നാട്ടില്‍ പാട്ടാണ്. രസകരമാണ് അക്കഥകള്‍ എന്നാണ് അറിവുള്ളവര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് എറണാകുളത്ത് ചിന്മയമിഷന്‍റെ നേതൃത്വത്തില്‍ ഭഗവദ്ഗീതയെക്കുറിച്ച് ഒരു പ്രഭാഷണ പരമ്പര നടന്നിരുന്നു. 108 ദിവസമായിരുന്നു ഈ പ്രഭാഷണ പരമ്പര. ഇതാണ് നമ്മള്‍ ദൂരദര്‍ശനില്‍ കണ്ടു കോള്‍മൈര്‍ കൊണ്ടത്‌! ഈ പ്രഭാഷണവേളയില്‍ അളിയന്‍ കേവലം ബ്രഹ്മചാരി മാത്രമായിരുന്നു. പക്ഷെ ഈ പ്രഭാഷണ വേളയില്‍ മുഴുവന്‍ ഇദ്ദേഹം സ്വയം ‘സ്വാമി’ എന്ന് വിളിച്ചു അഭിസംബോധന ചെയ്തത് നാമൊക്കെ വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു.

ദക്ഷിണ ഭക്ഷണമാക്കി
…………………………………..
108 ദിവസം ചിന്മയാ മിഷന്‍റെ നേതൃത്വത്തില്‍ എറണാകുളത്ത് നടന്ന ഭഗവദ്ഗീത പ്രഭാഷണ വേളയില്‍ ഭക്തരും വിശ്വാസികളും ദക്ഷിണ നല്‍കിയിരുന്നു. 108 ദിവസത്തെ പ്രഭാഷണ വേളയില്‍ ഭാരിച്ച ഒരു തുകയാണ് ദക്ഷിണയായി ലഭിച്ചത്. ഈ പണമത്രയും ചിന്മയാ മിഷന്‍ അധികാരികളെ ഏല്‍പ്പിക്കണം എന്നതാണ് നിയമം. അതു അലംഘനീയമാണ്. എന്നാല്‍ അന്നത്തെ നമ്മുടെ ‘ചൈതന്യ’ സ്വരൂപം ഈ ദക്ഷിണയില്‍ ഏതാണ്ട് പകുതിയോളം അങ്ങ് അടിച്ചു മാറ്റി. ഈ വിവരം ചിന്മയാ മിഷന്‍ അധികാരികള്‍ മനസ്സിലാക്കി. അവര്‍ വിശദീകരണം ആരാഞ്ഞു. മറുപടി കൊടുക്കാന്‍ പറഞ്ഞു. ചിന്മയമിഷന്‍ അധികാരി തേജോമയാനന്ദ (മുംബൈ) മുന്‍പാകെ വളരെ ചെതന്യ പൂര്‍ണമായിരുന്നു ഈ ഗീതാപ്രഭാഷകന്റെ മറുപടി. തനിക്കു സഞ്ചരിക്കാന്‍ ഒരു വാഹനം വാങ്ങാന്‍ വേണ്ടിയാണ് ദക്ഷിണയില്‍ പകുതിയും എടുത്തതെന്ന് ടിയാന്‍ ബോധിപ്പിച്ചു. എന്നാല്‍ ഈ മറുപടിയില്‍ ചിന്മയ അധികാരികള്‍ തൃപ്തരായില്ല. അവര്‍ പറഞ്ഞു:
“വാഹനം വേണം എന്നുണ്ടെങ്കില്‍ മിഷനില്‍ അറിയിക്കണം. അല്ലാതെ ദക്ഷിണപ്പണം എടുത്തു തിരിമറി നടത്തുകയല്ല വേണ്ടത്.”

ഈ വിശദീകരണത്തോടെ ചൈതന്യയെ മിഷന്‍ പുറത്താക്കി. എന്നാല്‍ പുറം ലോകം അറിഞ്ഞത് ഇദ്ദേഹം സ്വയം ചിന്മയ മിഷനില്‍ നിന്നും പിരിഞ്ഞു പോന്നു എന്നാണ്. തുടര്‍ന്ന് മാതൃഭുമി പത്രത്തില്‍ ഇദ്ദേഹത്തിന്‍റെ ചിന്മയവനവാസം അവസാനിപ്പിച്ചതിന്റെ വാര്‍ത്തയും പുതിയ സ്കൂളിന്‍റെ വാര്‍ത്തയും വന്നു. പക്ഷെ ഇതിനെതിരെ ചിന്മയ മിഷന്‍ ഒന്നും പറഞ്ഞില്ല. കാരണം ‘ആല ചാരിയാല്‍ ചാണകം മണക്കും’ എന്ന് അവര്‍ക്ക് അറിയാമായിരുന്നു. കാര്യങ്ങളുടെ യാഥാര്‍ത്ഥ്യം ഇങ്ങനെ ആയിരിക്കെ ആണ് ഇദ്ദേഹത്തിനു അമൃതാനന്ദമയി ആശ്രമം കൊള്ളസംഘമാകുന്നത്! എന്തൊരു വിരോധാഭാസം.

പന്തളത്തെ ചെരുപ്പേറ്
…………………………………….
സന്ദീപ്‌ ചൈതന്യക്ക് പന്തളത്ത് നിന്നും ചെരുപ്പേറ് കിട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ഒരിക്കല്‍ പന്തളത്ത് ഇദ്ദേഹം ഒരു പ്രഭാഷണ പരിപാടി നടത്തി. അതില്‍ വരുന്ന അനുയായികള്‍ ദക്ഷിണ നല്‍കേണ്ടിയിരുന്നു എന്ന് പറയപ്പെടുന്നു. എന്നാല്‍ സംഘാടകര്‍ക്കു ദക്ഷിണ നല്‍കുന്ന പണച്ചാക്കുകളെ കിട്ടിയല്ലത്രേ. കാരണം ഈ സമയം പന്തളം മഹാദേവക്ഷേത്രത്തില്‍ കൊടിമരം സ്വര്‍ണം പൂശുന്ന ചടങ്ങ് നടക്കുന്ന സമയമായിരുന്നു. വിശ്വാസികള്‍ തങ്ങളാല്‍ ആവുന്ന വിധം ഈ സംരംഭത്തിന് സഹായം നല്‍കുകയും ചെയ്തിരുന്നു. മറ്റൊരു സഹായത്തിനു അവര്‍ക്ക് ശേഷിയും ഇല്ലായിരുന്നു. ഈ കാര്യം അറിഞ്ഞതോടെയാണ് ‘സ്വാമിക്ക്’ കലി കയറിയതെന്ന് പറയപ്പെടുന്നു. തനിക്കു കിട്ടേണ്ട പണം ക്ഷേത്രം കൊണ്ട് പോയി എന്നോ മറ്റോ ഈ പാവം തെറ്റി ധരിച്ചു എന്ന് തോന്നുന്നു. ഈ അരിശം അദ്ദേഹം തീര്‍ത്തത് ക്ഷേത്രങ്ങളെ കുറ്റം പറഞ്ഞു കൊണ്ടാണ്. അതിങ്ങനെ ആയിരുന്നു:
“ഭക്തന്‍ ദൈവത്തിനു പണം നല്കുന്നതും മറ്റൊരു തട്ടിപ്പിന്റെ ഭാഗമാണ്. എന്തിന് വേണ്ടിയാണ് പണം നല്‍കുന്നത്? പലതും പറഞ്ഞ് ഭക്തന്റെ മനസ്‌സിനെ ഭയപ്പെടുത്തിയാണ് പൂജയ്ക്കും ഹോമത്തിനും പണം വാങ്ങുന്നത്. ദൈവത്തിന് എന്തിനാണ് പണവും സ്വര്‍ണ്ണവുമൊക്കെ? പണം നല്‍കാത്തതിന്റെ പേരില്‍ ദൈവം ശപിക്കുമെന്ന് കരുതുന്നത് അറിവില്ലായ്മയാണ്. നിങ്ങള്‍ യഥാര്‍ത്ഥ ഭക്തനാണെങ്കില്‍ ക്ഷേത്രങ്ങളില്‍ പണം നല്‍കരുത്. സമൂഹത്തിലെ നല്ല കാര്യങ്ങള്‍ക്കു വേണ്ടി ആ പണം ഉപയോഗിക്കുക. നല്ലവരുമാനമുള്ള രണ്ട് ക്ഷേത്രങ്ങളാണ് ശബരിമലയും ഗുരുവായൂരും. ഭക്തന് പ്രയോജനമുള്ള എന്തെങ്കിലും കാര്യങ്ങള്‍ ഈ പണം കൊണ്ട് ചെയ്യുന്നുണ്ടോ? പണം നല്‍കി കൂപ്പണെടുത്ത് ഈശ്വരന്റെ അനുഗ്രഹം വാങ്ങാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പച്ചക്കള്ളമാണ്.” ഈ വാക്കുകള്‍ അസഹ്യമായപ്പോഴാണ് ഭക്തജനങ്ങള്‍ ഇടിച്ചു കയറുകയും ‘സ്വാമിയെ’ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നതെന്നും പറയപ്പെടുന്നു.

ഭഗവദ്ഗീത ഒരു കവിത, കൃഷ്ണന്‍ കഥാപാത്രം
……………………………………………………………..
പ്രസിദ്ധമായ റാംജിറാവ് സ്പീക്കിംഗ് എന്ന സിനിമയില്‍ ഒരു പാട്ടുണ്ട്. ‘അവനവന്‍ കുരുക്കുന്ന കുരുക്കെടുത്തഴിക്കുമ്പോള്‍ ഗുലുമാല്‍ ….’ ഇത് അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലായത് മേപ്പടി സ്വാമിയുടെ കാര്യത്തിലാണ്. അദ്ദേഹത്തെ സത്യത്തില്‍ നമ്മുടെ നാട്ടില്‍ രക്ഷിച്ചത്‌ ഭഗവദ്ഗീത പ്രഭാഷണം തന്നെയാണ്. അതില്‍ ഭൂരിഭാഗവും ആകൃഷ്ടരാവുകയും ചെയ്തു. പക്ഷെ നാക്ക് പിഴ എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഒരിക്കല്‍ ഭഗവദ്ഗീതയെക്കുറിച്ചും കൃഷ്ണനെക്കുറിച്ചും ചില സ്ഖലിതങ്ങള്‍ ഇദ്ദേഹത്തിന്‍റെ ഭാഗത്ത്‌ നിന്നുമുണ്ടായി. അതോടുകൂടി അനുയായികള്‍ ഇദ്ദേഹത്തില്‍ നിന്നും അകലാന്‍ തുടങ്ങി. പ്രഭാഷണങ്ങളില്‍ ആളുകള്‍ നന്നേ കുറവ്. കഴിഞ്ഞ തവണ തൃപ്പൂണിത്തുറയിലും തൃശ്ശൂരും നടന്ന പ്രഭാഷണം കേള്‍ക്കാന്‍ നൂറില്‍പ്പരം ആളുകളെ ഉണ്ടായിരുന്നുള്ളൂവത്രേ. ആദ്യമാദ്യം അനുകൂലിച്ച മാതൃഭൂമി പോലുള്ള പത്രങ്ങള്‍ ഇദ്ദേഹത്തിനു പ്രാധാന്യം നല്‍കാതെയും വന്നപ്പോള്‍ കാര്യങ്ങള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ കേരളകൌമുദിയും മാധ്യമവുമാണ് ടിയാന്റെ ഏക രക്ഷ. ഇതില്‍ തന്നെ മാധ്യമം ‘സ്വാമി’യെ ദത്തെടുത്തിരിക്കയാണെന്ന് തോന്നുന്നു. എന്തായാലും ഇനാം പേച്ചിക്ക് കൂട്ട് മരപ്പട്ടി എന്ന നിലയിലാണ് കാര്യങ്ങള്‍ .

തീര്‍ഥാടനം എന്ന കച്ചവടം
…………………………………………..
സംന്യാസിയായാലും ഉപഭോഗത്തിനു കുറവൊന്നുമില്ല നമ്മുടെ ആശാന്. ഖത്തറില്‍ അത്യാവശ്യം നല്ല വരുമാനമുള്ള തൃശ്ശൂര്‍ സ്വദേശിയായ ഒരു മേനവന്‍ ആയിരുന്നു കക്ഷിയുടെ സ്പോണ്‍സര്‍ . എന്നാല്‍ പിന്നീട് എന്തു നടന്നു എന്നറിയില്ല. മേനവന്‍ തന്‍റെ സേവനം അങ്ങ് നിര്‍ത്തി. എന്തു ചെയ്യും? അങ്ങനെയാണ് ഭാരത തീര്‍ത്ഥാടനം എന്ന ഒരു ‘ടൂര്‍’ പാക്കേജ് കക്ഷി ആവിഷ്ക്കരിച്ചത്. “ഗീതയിലും” അങ്ങനെയാണല്ലോ പറയുന്നത്. ടൂര്‍ ആയാലും പ്രഭാഷണം ആയാലും നമുക്കും കിട്ടണം പണം! സ്വാമിയുടെ ഭാഷയില്‍ പറഞ്ഞാല്‍ “മാ ഫലേഷു കണാ കുണാ…..” സന്ദര്‍ശിക്കുന്ന സ്ഥലങ്ങളോ…. നമ്മുടെ ‘സ്വാമി’ തള്ളിപ്പറഞ്ഞ കൃഷ്ണന്‍ ഓടിക്കളിച്ച വൃന്ദാവനവും ധര്‍മം നടത്തിയ ഇടങ്ങളും കുരുക്ഷേത്രവും അങ്ങനെയങ്ങനെ താന്‍ തള്ളിപ്പറഞ്ഞ ഭാരതത്തിന്‍റെ പുണ്യപുരുഷന്മാര്‍ ജീവിച്ച സ്ഥലികളും! ഇത് നല്ലൊരു കൃഷിയായി സ്വാമി കണ്ടു. എന്നാല്‍ ഈ യാത്രയില്‍ ഒന്നോ രണ്ടോ പേര്‍ മരണപ്പെട്ടതോടെ ആ കൃഷിയും നിന്നു. ഇങ്ങനെ മറുഗതിയും പരഗതിയും ഇല്ലാതെ ഇരിക്കുമ്പോഴാണ് ആധുനിക ലോകത്ത് ഏറ്റവും നല്ല പബ്ലിസിറ്റി കിട്ടുന്ന വിവാദ പ്രസ്താവന എന്ന തൊഴില്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

വക്രോക്തി വിചാരം
………………………………….
അറിവ് നല്ലത് തന്നെ. അതു എപ്പോഴും മനുഷ്യനെ മുന്നോട്ടു നയിക്കും. കാട്ടാളനായ രത്നാകരനെ വാത്മീകിയാക്കി മാറ്റിയതും ഈ അറിവ് തന്നെ. പക്ഷെ അറിവ് അതിന്റെ ശരി ദിശയില്‍ ഉപയോഗിക്കുമ്പോഴാണ് അതിനു അര്‍ത്ഥവും അംഗീകാരവും വരുന്നത്. കേവലം നോട്ടു കെട്ടുകള്‍ക്കു വേണ്ടി തന്‍റെ അറിവിനെ വക്രോക്തി വിചാരത്തിലേക്ക് ആനയിക്കുന്ന ആളുകള്‍ സ്വയം ഒരു തിരിച്ചറിവിന് തയ്യാറാകേണ്ടിയിരിക്കുന്നു. സന്ദീപാനന്ദഗിരി അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഇപ്പോള്‍ വാളോങ്ങുന്നത്‌ ആര്‍ക്കു വേണ്ടിയാണെന്ന് ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകും. സംന്യാസികളുടെ പൂര്‍വാശ്രമം അന്വേഷിക്കരുതെന്നു പറയാറുണ്ട്‌. പക്ഷെ പറയാതിരിക്കാന്‍ പറ്റുന്നില്ല, കോഴിക്കോട് ചാലപ്പുറത്തെ ആ പഴയ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനില്‍ നിന്നും താങ്കള്‍ എന്നെങ്കിലും ആത്മീയ മോചനം നേടുമോ?

— മനോജ് മനയില്‍, മഴവില്‍ മനോരമ പ്രൊഡ്യൂസര്‍

അഭിപ്രായങ്ങള്‍
  1. Dr .Gireesh പറയുക:

    Sandeepanandan is like a tape recorder , he will read something from here and there from some Holy books and vomits all these things in front of others with out understanding the actual meaning.If you watch his programs we can see that most of the viewers will be sleeping or yawning.Now he is hired by some fanatic TV channels for some few thousand rupees. Shame on his part. First let him understand what is given in Bhagavat Geeta , then let him live for at least 6 months as Bhagavan told or else let him write 1000000 times the spelling of Bhagavat geeta instead of barking at matha amrithanandamayi devi.

    Devil can come like “god’s own people” to cheat you , but god will never take the dress of devil at any point of time.

  2. Dev പറയുക:

    Sandeepananda had conducted a tour to Kailas a few years back for some NRIs from UAE and he invited people from Abu Dhabi. A few good souls thinking that this swami is a blessing and with his presence the Kailas yatra will be very blissful. But when they reached Nepal, the piligrims were asked to stay for two days as they cannot get visa for China. Swami did not revealed anything. In brief he put all of them in a very embarassing situation and when almost one week or less is gone the pilgrims complained. Swami became very furious and asked them that those who wants the money ‘swami’ (this is how he addresses himself) will give the money back. “I don’t care about a few lakhs..i can afford but you need to be paitent”. Those poor piligrims became bewildered and embarassed.. can a swami talk like this? What is this man all about? Then the whole history of him unfolded. He is a tour operator! This is how his conduct is. He is a black spot in the name of meaningful reference of ‘swami’.

  3. sukumarakurup പറയുക:

    patti..kurachal…..padi…thurakkumo

  4. Manmohan പറയുക:

    I want to be honest in my statment. I have attended one Geetha Discourse of Sandeep chaythana n Dubai few years back. liked the way he was explaining. Since he was talking in malayalam lot people who are not very good in English language could understand it . he made it look very simple. Now i will come to the point. The people should realize he is good only in that particular subject, that too he has just learned it few years and and just started practicing. That does not give him authority or credentials to judge a person ‘who is larger than life and this Universe’ Great Mata Amrithananda mayi. I have so many solid reasons to say so. I am 50 years of age and always had great passion to learn about Hindu Mythology, indian saints, seers, prophets, rishis etc.persoanlly i never had any great experience with any of the saints or Amma. But i have watched Amma;s life and activities very closely. I know so many great experience some people who had with Amma from the first visit itself. Many of the these people, i only had told them to visit Amma. All these people have totally transformed their life after the magical touch of Amma.
    There are hundreds of unbelievable experiences.

    People like Sandeep chaythana, is so narrow minded and with very limited knowledge about sanatana dharma philosophy talks absolute crap. This is the land of nadi shasthra, Astology , astronomy, yoga etc, The intellectuals in this world are finding lot of connection between science and these great shastras. Infact it is pure science. But unfortunately people are not able to explain it properly. But you can get an answer within few seconds to all these questions if you talk to amma or just ask her. She will explain to you within few seconds like a mother explaining to her small toddler child. because she is the ‘Jagadamba’ she knows each and every species in this universe and every pulse of this planet, that is why she will only see us as a child because we are innocent, without any knowledge about this universe.
    That is why I am proud of myself to say that I believe in Amma not because she did some Miracle to me. But because of her vision and wisdom, and the knowldege about the Universe. So people who are so narrow minded and self cenetered like Sandeepanda should find the truth by spending some productive time with Amma instead of giving interviews to some channels who are anti social elements and biased to some evil ideologies. I can tell him that if he does not believe nor have the intellectual maturity to understand that if Bhaktha meera is hsitory, then ofocurse Lord krishna is also|History. Amma is another form of Great Sri krishna, but Amma’s task is bigger than Krishna, because krishna was never rediculed by his own people. I mean people who believed in god. Only by athiests and demons like Shakuni, rukmi, Shishupla, etc. Where as Sandeep Chaythanaya belongs to School of bhagvad gita instead of looking at the good sides of Amma , he is joining hands with hoodlums and Rascals, to topple a holy Matt and tarnish its image. let him try it for 100 years, nothing will happen her.
    If he is a Swamy/Sanyasi, what he should do is to apologize to Amma’s devotees, because there is no point in apologizing to Amma, because for Amma Sandeep chaythnya is also her son. That is the greatness of Amma. She has no enemies. That is why she is the universal Mother. She is worried about the pain her children are going through after the release (T
    redwell lies) . If he is a real saint he should apologize in public, that is how he will elevate himself, I mean his soul. I really pity him.

    No ill feeling towards anybody. But always accept the fact that Truth is untouchable like fire and pure love.

    Ammayude padathil smarpikkunnu.

    Namashivaya.

    Manu

ഒരു അഭിപ്രായം ഇടൂ