അകത്തു കയറാനാണ് പാട്, പുറത്തു പോകാന്‍ വളരെ എളുപ്പമാണ്

Posted: മാര്‍ച്ച് 1, 2014 in malayalam

ഞാന്‍ വള്ളിക്കാവ് ആശ്രമത്തില്‍ ഒരു വിദ്യാര്‍ഥി ആയി താമസിക്കുന്ന (AICT, ഇപ്പോളത്തെ അമൃത യുനിവേർസിറ്റി) കാലത്താണ് സ്വാമിനി അമൃത പ്രാണ എന്ന ഗായത്രി അവിടംവിട്ടു പോകുന്നത്. അന്നത് ആശ്രമത്തില്‍ ഒരു വലിയ സംഭവം ആയിരുന്നു. ഇവിടെ കമന്റ്‌ ഇട്ട പലരും കൂട്ടത്തില്‍ നിന്ന് കല്ലെറിയുകയാണ്. അവിടെ നിന്ന് ഞാൻ മനസ്സിലാക്കിയത് വച്ച് ചില കാര്യങ്ങള്‍ പറയാം.

അവര്‍ പറയുന്നതു പോലെ ഒരു പീഡനം നടക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം അവര്‍ ആരോപണം ഉന്നയിക്കുന്ന സ്വാമിയേക്കാളും അധികാരം അന്ന് അവർക്കുണ്ടായിരുന്നു. മിക്ക അന്താരാഷ്ട്ര ബന്ധങ്ങളും അവര്‍ വഴിയാണ് നടന്നിരുന്നത്. 80കളില്‍ ഇന്നു കാണുന്ന ആള്‍കൂട്ടമോ പണമൊ ഒന്നും ഉണ്ടായിരുന്നില്ല.

ഇംഗ്ലീഷും മലയാളവും അനായാസം കൈകാര്യം ചെയ്യുന്ന ആള്‍ എന്ന നിലയില്‍ അവര്‍ അവിടെ സര്‍വശക്ത ആയിരുന്നു. ബ്രഹ്മചാരിമാര്‍ക്കു സന്യാസ ദീക്ഷ കൊടുക്കാന്‍ അമ്മ തീരുമാനിക്കുകയും ഒന്നാം സന്യാസിയായി സ്വാമി അമൃത സ്വരൂപാനന്ദ വരുകയും ചെയ്തതോടെയാണ് അവരുടെ പ്രാധാന്യം കുറയുന്നത്. അത് 90 കളിലാണ്. 80 കളിലാണ് പീഡനം തുടങ്ങിയത് എന്ന് അവര്‍ പറയുന്നുണ്ട്. അതിനു ശേഷം പല തവണ അവര്‍ വിദേശത്ത് – അവരുടെ ജന്മനാടായ ആസ്ട്രേലിയയില്‍ അടക്കം – പോയിട്ടുണ്ട്. എന്ത് കൊണ്ട് രക്ഷപെട്ടില്ല? 20 വര്‍ഷം പീഡനം സഹിച്ചു ലോകം മുഴുവന്‍ ചുറ്റി എന്ന് പറയുന്നതു വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്.

പലരും കരുതുന്നതുപോലെ അവിടെ ആരെയും കെട്ടിയിട്ടിട്ടൊന്നുമില്ല. ഓരോ വര്ഷവും അനേകം പേര്‍ ബ്രഹ്മചാരി/ചാരിണി ആയി അവിടെ ചേരുന്നുണ്ട്. അതില്‍ പലരും പണി മതിയാക്കി പോകുന്നുമുണ്ട്. എന്നെ യുനിക്സ് പഠിപ്പിച്ച ടീച്ചര്‍ ഒരു ബ്രഹ്മചാരിണി ആയിരുന്നു. ഇന്നവര്‍ കൊച്ചിയിലെ ഒരു IT കമ്പനിയുടെ CEO ആണ്. അങ്ങനെ പലരും അധ്യാത്മിക ജീവിതം മതിയാക്കി പുറത്തു പോകാറുണ്ട്. പോയവര്‍ ചിലര്‍ ഭക്തരായി തുടരുന്നുമുണ്ട്. അവിടെ ബ്രഹ്മചാരിയായി ചേരാനാണ് പാട്. ഒരുപാടു അന്വേഷണങ്ങളും പരീക്ഷണങ്ങളുമൊക്കെ കഴിഞ്ഞേ അവര്‍ ഒരാളെ തങ്ങളുടെ കൂട്ടത്തില്‍ ചേര്ക്കൂ. പുറത്തു പോകാന്‍ വളരെ എളുപ്പമാണ്. 20 വര്‍ഷം എന്നത് ഒരു ചെറിയ കാലം അല്ലെല്ലൊ.

എന്റെ അഭിപ്രായത്തില്‍ ഈഗോ ക്ലാഷ് കാരണം ആണ് അവര്‍ ആശ്രമം വിട്ടു പോയത്. താന്‍ പുറത്താകാന്‍ കാരണമായവര്‍ക്ക് ഒരു പണി ഇരിക്കട്ടെ എന്നു മദാമ്മ കരുതിക്കാണും. പിന്നെ പുസ്തകം വിറ്റു പോകുകയും വേണമല്ലോ?

രന്‍ജിത് രാമന്‍ – an AICT alumni

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )